x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ത്തെ കേ​ര​ള​ത്തി​ലേ​ക്കു ക്ഷ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: September 15, 2026 03:54 AM IST | Updated: September 15, 2026 03:54 AM IST

കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ വി​​​ദേ​​​ശ വ്ലോ​​​ഗ​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ ഉ​​​പ​​​ഹാ​​​രം നൽകുന്നു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തു​​​​റ​​​​മു​​​​ഖം, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രം, ആ​​​​രോ​​​​ഗ്യം, ഐ​​​​ടി മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തെ മി​​​​ക​​​​ച്ച നി​​​​ക്ഷേ​​​​പ​​​​കേ​​​​ന്ദ്ര​​​​മാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. ​​സ​​​​തീ​​​​ശ​​​​ൻ.

കേ​​​​ര​​​​ളം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തി​​​​യ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള 35 വ്ലോ​​​​ഗ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി ക്ലി​​​​ഫ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ട് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, ക​​​​ണ്ടെ​​​​യ്ന​​​​ർ ടെ​​​​ർ​​​​മി​​​​ന​​​​ൽ, 18 ചെ​​​​റു​​​​കി​​​​ട തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തെ "പോ​​​​ർ​​​​ട്ട് സി​​​​റ്റി' ​​​​യാ​​​​ക്കി മാ​​​​റ്റും.

നാ​​​​ല് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ച് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഹ​​​​ബ്ബ് വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വ്ലോ​​​​ഗ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ഉ​​​​പ​​​​ഹാ​​​​രം അ​​​​വ​​​​ർ​​​​ക്ക് സ​​​​മ്മാ​​​​നി​​​​ച്ചു.

19 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള 35 വ്ലോ​​​​ഗ​​​​ർ/ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ​​​​മാ​​​​രാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്. ബ്രി​​​​ക്‌​​​​സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക്ഷ​​​​ണം സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഇ​​​​വ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Tags : VDSatheesan Invites Vloggers CliffHouse Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up