എം.വി. ജയരാജൻ
കണ്ണൂർ: മന്ത്രിയെ ആക്രമിക്കാനല്ലാതെ ബൊക്കെ കൊടുക്കാനാണോ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" ബഹുമാനപ്പെട്ട മന്ത്രി അങ്ങ് ആരോഗ്യവകുപ്പിൽ സ്വീകരിച്ച നടപടികളിൽ എല്ലാം ഞങ്ങൾ പൂർണ തൃപ്തരാണ്. അങ്ങേക്ക് ഒരു ബൊക്കെ തരാം. അതിനുവേണ്ടി പോയതാണോ. പ്രതിഷേധത്തിന്റെ ഭാഗമായി രണ്ടു നീക്കങ്ങളുണ്ട്. ഒരു നീക്കം മന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചതല്ലേ. മന്ത്രി മരിച്ചുവെന്നല്ലേ അതിന്റെ അർഥം.
മന്ത്രിയെ പ്രതീകാത്മകമായി കൊന്നിട്ട് റീത്ത് വയ്ക്കലാണോ പ്രതിഷേധം. കോൺഗ്രസിന്റെ നേതാക്കൾ പോലും ആ നടപടിയെ തള്ളിപ്പറഞ്ഞില്ലേ. കോൺഗ്രസുകാർ പ്രതിപക്ഷത്തിരുന്ന് ചെയ്ത തെറ്റുകളെയെല്ലാം സംരക്ഷിക്കാൻ വേണ്ടിയിട്ട് പ്രത്യേക അന്വേണസംഘം രൂപീകരിക്കുന്നതാണ് ഇപ്പോൾ കാണുന്ന ഒരു പ്രവണതയെന്ന് ജയരാജൻ പറഞ്ഞു.
Tags : Politics MVJayarajan KSU Attack VeenaGeorge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash