x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: ഒരാള്‍ക്ക് വെടിയേറ്റു

വെബ് ഡെസ്ക്
Published: November 1, 2026 11:33 PM IST | Updated: November 1, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

തൃശൂര്‍: വരന്തരപ്പിള്ളി വേലൂപ്പാടത്ത് മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിന്‍റെ എയര്‍ഗണ്ണില്‍നിന്നുള്ള വെടിയേറ്റ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ഞിക്കാരന്‍മൂല കൂട്ടിങ്ങല്‍ അരുണിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വേലൂപ്പാടം കിണര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ പ്രിയനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രിയന്‍റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ അരുണ്‍, പ്രിയന്‍റെ ബൈക്ക് ഓടിക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. ബൈക്ക് നല്‍കാന്‍ പ്രിയന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ അരുണ്‍, വീട്ടിലുണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പ്രിയന്‍റെ തലയ്ക്കടിച്ചു.

ഇതിൽ പ്രകോപിതനായ പ്രിയന്‍, വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എയര്‍ഗണ്ണെടുത്ത് അരുണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Crime Shot Friends Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up