രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് തിരിമറിക്കെതിരെ ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ 'ചലോ ഡൽഹി' മഹാറാലിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കടുത്ത മുന്നറിയിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
"ഇന്ത്യയുടെ ആത്മാവിനെയാണ് നിങ്ങൾ ആക്രമിച്ചത്. വോട്ട് തിരിമറിക്ക് രാജ്യം വരും ദിവസങ്ങളിൽ നീതി ഉറപ്പാക്കും." തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനവിധി അട്ടിമറിച്ചതിന് നിയമനടപടി നേരിടേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് വോട്ട് കവരുന്ന ഗ്യാനേഷ് കുമാർ ജയിലിൽ പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കാളികളായി.
ജനവിധി അട്ടിമറിച്ച് അധികാരത്തിൽ തുടരാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിപക്ഷം തങ്ങളുടെ പോരാട്ടം പാർലമെന്റിലും തെരുവിലും ശക്തമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തത്.
Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash