നിധി റസ്ദാൻ, ഒമർ അബ്ദുള്ള
ന്യൂഡൽഹി: ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രമുഖ മാധ്യമപ്രവർത്തക നിധി രാസ്ദാനും വിവാഹിതരായി. തങ്ങളുടെ പുതിയ ജീവിതയാത്ര ആരംഭിച്ച വിവരം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. 56-കാരനായ ഒമർ അബ്ദുള്ള "ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ന്യൂഡൽഹിയിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. തുടർന്ന് ശ്രീനഗറിൽ വെച്ച് അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങും സംഘടിപ്പിച്ചു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, മോളി അബ്ദുള്ള, നിധി രാസ്ദാന്റെ മാതാപിതാക്കളായ എം.കെ. രാസ്ദാൻ, സർള രാസ്ദാൻ എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കൾ പങ്കെടുത്തു.
മുൻ ഭാര്യ പായൽ അബ്ദുള്ളയുമായുള്ള ഒമർ അബ്ദുള്ളയുടെ വിവാഹബന്ധം പരസ്പര സമ്മതത്തോടെയുള്ള ഒത്തുതീർപ്പിനെത്തുടർന്ന് സുപ്രീംകോടതി അടുത്തിടെയാണ് ഔദ്യോഗികമായി വേർപെടുത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
Tags : OmarAbdullahWedding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash