x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഥി​ല മോ​ഹ​ൻ കൊ​ല​ക്കേ​സ്; പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി 

വെബ് ഡെസ്ക്
Published: November 1, 2026 06:55 AM IST | Updated: November 1, 2026 06:55 AM IST

കൊ​ച്ചി: പ്ര​മു​ഖ അ​ബ്കാ​രി ബി​സി​ന​സു​കാ​ര​ന്‍ മി​ഥി​ല മോ​ഹ​ന​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. 20 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കേ​സി​ലെ പ്ര​തി തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്ന ക​ണ്ണ​നെ​യാ​ണ് എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജ​ഡ്ജി പി.​കെ. മോ​ഹ​ന്‍​ദാ​സ് വി​ചാ​ര​ണ കൂ​ടാ​തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. പ്ര​തി​ക്കെ​തി​രേ വി​ചാ​ര​ണ തു​ട​രാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു കു​റ്റ​പ​ത്ര​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്.

2006 ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണു മി​ഥി​ല മോ​ഹ​ന്‍ വെ​ണ്ണ​ല​യി​ലെ വീ​ട്ടി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്‍​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള വാ​ട​ക കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. കേ​ര​ള പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സി​ല്‍ പി​ന്നീ​ട് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രേ കൊ​ല​പാ​ത​കം, ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ആ​കെ 117 സാ​ക്ഷി​ക​ളെ​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. എ​ന്‍.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ന്‍.​യു. ഹ​രി​കൃ​ഷ്ണ, സ​യീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Tags : Mithila Mohan murder case Accused acquitted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up