പ്രതീകാത്മക ചിത്രം
വാരാണസി: രാജ്യതലസ്ഥാനത്തുനിന്ന് ഒരുമണിക്കൂർ കൊണ്ട് യുപിയിലെ ആഗ്രയിലെത്താൻ കഴിയുന്ന അതിവേഗ ബുള്ളറ്റ് ട്രെയിൻ സർവീസിനു അംഗീകാരം.
രാജ്യത്തെ വൻനഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വടക്കൻ ഇടനാഴിയുടെ നിർമാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പദ്ധതിയുടെ പില്ലർ മുതലുള്ള മുഴുവൻ നിർമാണവും ഇന്ത്യയിൽത്തന്നെ നടപ്പാക്കി മേക്കിംഗ് ഇൻ ഇന്ത്യക്കു കരുത്തേകുകയാണ് ലക്ഷ്യം. ഇപ്പോൾ ഒന്നേമുക്കാൽ മണിക്കൂറിലധികമാണ് ഡൽഹി-ആഗ്ര റൂട്ടിൽ ട്രെയിൻയാത്രയ്ക്കു വേണ്ടിവരുന്നത്.
ഡൽഹി, ആഗ്ര, കാൺപുർ, ലക്നോ, അയോധ്യ, വാരാണസി, പ്രയാഗ്രാജ്, പാറ്റ്ന, സിലിഗുരി നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് നോർത്ത് കോറിഡോർ അതിവേഗ പാത.
Tags : NorthBulletTrain Delhi Agra Corridor Approval Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash