Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approval

നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കും ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കും ഉ​​​​ട​​​​ന​​​​ടി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​ൻ 'സ​​​​ര​​​​ൾ കേ​​​​ര​​​​ള’​​​​പ​​​​ദ്ധ​​​​തി​​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കും ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കും ഉ​​​​ട​​​​ന​​​​ടി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​ൻ ”സ​​​​ര​​​​ൾ കേ​​​​ര​​​​ള’​​​​പ​​​​ദ്ധ​​​​തി​​​​ക്കു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ളും അ​​​​നു​​​​മ​​​​തി​​​​ക​​​​ളും വൈ​​​​കാ​​​​തെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

ഇ​​​​തി​​​​നാ​​​​യി വ​​​​ണ്‍ സ്റ്റേ​​​​റ്റ്, വ​​​​ണ്‍ അ​​​​പ്രൂ​​​​വ​​​​ൽ, വ​​​​ണ്‍ ഡോ​​​​ക്യു​​​​മെ​​​​ന്‍റ് (ഒ​​​​സാ​​​​ദ്) എ​​​​ന്ന ആ​​​​ശ​​​​യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി എ​​​​ല്ലാ അ​​​​നു​​​​മ​​​​തി​​​​ക​​​​ളും ഒ​​​​രൊ​​​​റ്റ കേ​​​​ന്ദ്ര​​​​ത്തി​​​​ലൂ​​​​ടെ ന​​​​ൽ​​​​കാ​​​​നാ​​​​യി ഏ​​​​കീ​​​​കൃ​​​​ത അ​​​​ഥോ​​​​റി​​​​റ്റി​​​​ക്കു രൂ​​​​പം ന​​​​ൽ​​​​കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ല​​​​വി​​​​ലു​​​​ള്ള 19 നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​നും മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

സിം​​​​പ്ലി​​​​ഫൈ​​​​ഡ് ആ​​​​ൻ​​​​ഡ് ആ​​​​ക്സി​​​​ല​​​​റേ​​​​റ്റ​​​​ഡ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​പ്രൂ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ലൈ​​​​സ​​​​ൻ​​​​സ​​​​സ് എ​​​​ന്ന​​​​താ​​​​ണ് സ​​​​ര​​​​ൾ കൊ​​​​ണ്ട് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. 25 കോ​​​​ടി മു​​​​ത​​​​ൽ 50 കോ​​​​ടി​​​​രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​​ല്ലാ​​​​ത​​​​ല​​​​സ​​​​മി​​​​തി​​​​യും 50 കോ​​​​ടി​​​​ക്ക് മു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​സ്ഥാ​​​​ന ത​​​​ല സ​​​​മി​​​​തി​​​​യു​​​​മാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ക.

ഒ​​​​രു നി​​​​ക്ഷേ​​​​പ​​​​നി​​​​ർ​​​​ദേ​​​​ശം വ​​​​ന്നാ​​​​ൽ എ​​​​ത്ര ദി​​​​വ​​​​സം കൊ​​​​ണ്ട് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​ത്തി​​​​ൽ നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കും. ഇ​​​​തി​​​​നാ​​​​യി ഒ​​​​രു വ​​​​കു​​​​പ്പിന്‍റെയും അ​​​​ധി​​​​കാ​​​​രം ക​​​​വ​​​​രി​​​​ല്ല. വ​​​​കു​​​​പ്പു​​​​ക​​​​ൾ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​ക​​​​ണം എ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യാ​​​​ണ് കൊ​​​​ണ്ടു​​​​വ​​​​രി​​​​ക. കെ​​​​എ​​​​സ്ഐ​​​​ഡി​​​​സി​​​​ക്കാ​​​​ണ് ഏ​​​​കോ​​​​പ​​​​ന​​​​ചു​​​​മ​​​​ത​​​​ല.

ഏ​​​​തെ​​​​ങ്കി​​​​ലും വ​​​​കു​​​​പ്പി​​​​ന് അ​​​​വ​​​​രു​​​​ടെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മ​​​​ല്ല പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കി പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​യും സ​​​​ര​​​​ൾ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും. നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളി​​​​ല്ലാ​​​​തെ, ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ല​​​​ളി​​​​ത​​​​വ​​​​ത്കരി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ര​​​​ണ്ട് എ​​​​ൻ​​​​ഐ​​​​എ കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും

എ​​​​ൻ​​​​ഐ​​​​എ​​​​യ്ക്ക് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ര​​​​ണ്ട് കോ​​​​ട​​​​തി​​​​ക​​​​ൾ കൂ​​​​ടി സ്ഥാ​​​​പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ചെ​​​​ല​​​​വ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ​​​​ഹി​​​​ക്കും. ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ റേ​​​​ഡ​​​​യോ​​​​ഗ്രാ​​​​ഫ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ടി​​​​ൽ 18 പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കുമെന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Business

സാ​ന്‍റാ ​മോ​ണി​ക്ക ഗ്ലോ​ബ​ൽ ഫോ​റെ​ക്സി​ന് ആ​ർ​ബി​ഐ അം​ഗീ​കാ​രം

കൊ​​​ച്ചി: സാ​​​ന്‍റാ മോ​​​ണി​​​ക്ക ഗ്ലോ​​​ബ​​​ൽ ഫോ​​​റെ​​​ക്സി​​​നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ബി​​​ഐ) എ​​​ഡി കാ​​​റ്റ​​​ഗ​​​റി-2 ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​തോ​​​ടെ ഇ​​​നി വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും സാ​​​ന്‍റാ മോ​​​ണി​​​ക്ക ഗ്ലോ​​​ബ​​​ൽ ഫോ​​​റെ​​​ക്സ് വ​​​ഴി ഏ​​​റ്റ​​​വും ആ​​​ക​​​ർ​​​ഷ​​​മാ​​​യ നി​​​ര​​​ക്കി​​​ൽ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​തി​​​വേ​​​ഗ​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യും പ​​​ണ​​​മ​​​യ​​​യ്ക്കാ​​​നാ​​​കും.

വി​​​ദേ​​​ശ പ​​​ഠ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ട്യൂ​​​ഷ​​​ൻ ഫീ​​​സു​​​ക​​​ൾ, ലി​​​വിം​​​ഗ് എ​​​ക്സ്‌​​​പെ​​​ൻ​​​സ് (സ്റ്റു​​​ഡ​​​ന്‍റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ), ഫാ​​​മി​​​ലി മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള തു​​​ക സാ​​​ന്‍റാ മോ​​​ണി​​​ക്ക ഗ്ലോ​​​ബ​​​ൽ ഫോ​​​റെ​​​ക്‌​​​സി​​​ലൂ​​​ടെ വേ​​​ഗ​​​ത്തി​​​ൽ അ​​​യ​​​യ്ക്കാ​​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണു തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ലോ​​​കോ​​​ത്ത​​​ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യും പ്ര​​​മു​​​ഖ അ​​​ന്താ​​​രാ​​​ഷ്‌‌​​ട്ര പേ​​​യ്മെ​​​ന്‍റ് പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഫീ​​​സ് പേ​​​യ്മെ​​​ന്‍റു​​ക​​ൾ പൂ​​​ർ​​​ണ വി​​​ശ്വാ​​​സ്യ​​​ത​​​യോ​​​ടെ​​​യും കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ലും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ സ്ഥാ​​​പ​​​ന​​​ത്തി​​​നു സാ​​​ധി​​​ക്കും.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പു​​​റ​​​മേ വി​​​ദേ​​​ശ​​​ത്തു ക​​​ഴി​​​യു​​​ന്ന ഏ​​തൊ​​രാ​​ൾ​​ക്കും എ​​​ളു​​​പ്പ​​​ത്തി​​​ൽ പ​​​ണ​​​മ​​​യ​​യ്​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും സാ​​ന്‍റാ മോ​​​ണി​​​ക്ക ഗ്ലോ​​​ബ​​​ൽ ഫോ​​​റെ​​​ക്‌​​​സി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഫോ​​​റി​​​ൻ ക​​​റ​​​ൻ​​​സി എ​​​ക്സ്ചേ​​​ഞ്ച്, ഫോ​​​റെ​​​ക്‌​​​സ് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്. യുഎ​​​സ് ഡോ​​​ള​​​ർ, യൂ​​​റോ, ബ്രി​​​ട്ടീ​​​ഷ് പൗ​​​ണ്ട്, ക​​​നേ​​​ഡി​​​യ​​​ൻ ഡോ​​​ള​​​ർ, ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഡോ​​​ള​​​ർ എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മേ താ​​​യ് ഭാ​​​ത്, ശ്രീ​​​ല​​​ങ്ക​​​ൻ രൂ​​​പ, ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ രൂ​​​പി​​​യ, വി​​​യ​​​റ്റ്നാ​​​മീ​​​സ് ഡോ​​​ങ്, റ​​​ഷ്യ​​​ൻ റൂ​​​ബിൾ, ഫി​​​ലി​​​പ്പീ​​​ൻ പെ​​​സോ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ക​​​റ​​​ൻ​​​സി​​​ക​​​ളും ഉ​​​പ​​യോ​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ൽ കൊ​​​ച്ചി (ര​​​വി​​​പു​​​രം), നെ​​​ടു​​​മ്പാ​​​ശേ​​രി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (പ​​​ട്ടം), തി​​​രു​​​വ​​​ല്ല, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ശാ​​​ഖ​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് ഈ ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഈ ​​​സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ത്യേ​​​ക ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം 50 പു​​​തി​​​യ ശാ​​​ഖ​​​ക​​​ൾ​​കൂ​​​ടി ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്.

National

9,911 എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ​ക്ക് അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് രാ​ജ്യ​ത്തു​ട​നീ​ളം 9,911 എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ​ക്ക് കൂ​ടി നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ എം​ബി​ബി​എ​സ് സീ​റ്റു​ക​ളു​ടെ എ​ണ്ണം 1,36,939 ആ​യി ഉ​യ​ർ​ന്നു.

ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്), ജി​പ്മെ​ർ തു​ട​ങ്ങി​യ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി​യു​ള്ള ക​ണ​ക്കാ​ണി​ത്.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം (നീ​റ്റ്-​യു​ജി) ഏ​താ​നും ദി​വ​സ​ത്തി​നി​ടെ വ​രാ​നി​രി​ക്കെ​യാ​ണ് എ​ൻ​എം​സി സീ​റ്റ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

മെ​ഡി​ക്ക​ൽ അ​സ്‌​സ​സ്മെ​ന്‍റ് ആ​ൻ​ഡ് റേ​റ്റി​ങ് ബോ​ർ​ഡ് പു​റ​ത്തു​വി​ട്ട അ​ന്തി​മ സീ​റ്റ് മെ​ട്രി​ക്സ് പ്ര​കാ​രം, രാ​ജ്യ​ത്തെ 823 മെ​ഡി​ക്ക​ൽ കോ​ളജു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​ത്ര​യും സീ​റ്റു​ക​ൾ ല​ഭ്യ​മാ​കു​ക.

Business

ക​ശു​വ​ണ്ടി വ്യ​വ​സാ​യ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജി​ന് ത​ത്വാ​ധി​ഷ്ഠി​ത അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നു മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പാ​​​​ക്കേ​​​​ജി​​​​ന് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​താ​​​​യി നൈ​​​​പു​​​​ണ്യ​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ.

കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷം വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി ഷി​​​​ബു. തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ര​​​​ട​​​​ങ്ങി​​​​യ സ​​​​മി​​​​തി​​​​യെ​​​​ക്കൊ​​​​ണ്ട് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ വി​​​​ശ​​​​ദ​​​​മാ​​​​യ പ്രൊ​​​​പ്പോ​​​​സ​​​​ൽ ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ 12 വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ മൂ​​​​ലം കൊ​​​​ല്ലം ജി​​​​ല്ല കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ക​​​​ദേ​​​​ശം 850 സ്വ​​​​കാ​​​​ര്യ ക​​​​ശു​​​​വ​​​​ണ്ടി സം​​​​സ്ക​​​​ര​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ 90 ശ​​​​ത​​​​മാ​​​​ന​​​​വും പൂ​​​​ട്ടി​​​​പ്പോ​​​​യ​​​​താ​​​​യി നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സാ​​​​മ്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ ആ​​​​റ് ക​​​​ശു​​​​വ​​​​ണ്ടി സം​​​​രം​​​​ഭ​​​​ക​​​​ർ ഇ​​​​തി​​​​ന​​​​കം ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്കു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ടു​​​​ത്ത റി​​​​ക്ക​​​​വ​​​​റി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മേ​​​​ഖ​​​​ല​​​​യെ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി ഷി​​​​ബു ബോ​​​​ബി​​​​ജോ​​​​ൺ നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ക​​​​ശു​​​​വ​​​​ണ്ടി സം​​​​സ്ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യെ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സി​​​​ക്ക് സെ​​​​ക്‌​​​​ട​​​​റാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​ത്യേ​​​​ക പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​ക്ക​​​​ണം, സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ബാ​​​​ങ്ക് ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും വ്യ​​​​വ​​​​സാ​​​​യം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​പ​​​​രി​​​​ര​​​​ക്ഷ​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക എം​​​​എ​​​​സ്എം​​​​ഇ പാ​​​​ക്കേ​​​​ജ് പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക പാ​​​​ക്കേ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Business

ഡോ. ​ശ്രു​തി മ​രി​യ​യ്ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം

തൃ​​​​ശൂ​​​​ർ: നാ​​​​ല്പ​​​​തു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​ള്ള യൂ​​​​റോ​​​​പ്പ്- ഇ​​​​ന്ത്യ അ​​​​ണ്ട​​​​ർ 40 ലീ​​​​ഡേ​​​​ഴ്സ് അ​​​​വാ​​​​ർ​​​​ഡ് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ യുസ്തുസ് ലീ​​​​ബി​​​​ഗ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ മ​​​​ല​​​​യാ​​​​ളി ഗ​​​​വേ​​​​ഷ​​​​ക​​​​യാ​​​​യ ഡോ. ​​​​ശ്രു​​​​തി മ​​​​രി​​​​യ അ​​​​ഗ​​​​സ്റ്റി​​​​ന്.

ബ്ര​​​​സ​​​​ൽ​​​​സി​​​​ലെ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഒ​​​​ന്പ​​​​തി​​​​നു പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. യൂ​​​​റോ​​​​പ്പ്- ഇ​​​​ന്ത്യ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ബി​​​​സി​​​​ന​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യെ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നേ​​​​തൃ​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ളെ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ർ​​​​ഷി​​​​ക ജ​​​​നി​​​​ത​​​​ക​​​​ശാ​​​​സ്ത്ര മേ​​​​ഖ​​​​ല​​​​യി​​​​ൽ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ഗീസൽ യുസ്തുസ് പട്ടണത്തിലെ ലീ​​​​ബി​​​​ഗ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ പോ​​​​സ്റ്റ് ഡോ​​​​ക്ട​​​​റ​​​​ൽ ഗ​​​​വേ​​​​ഷ​​​​ക​​​​യാ​​​​ണ് ഡോ. ​​​​ശ്രു​​​​തി.

പാ​​​​ലാ രാ​​​​മ​​​​പു​​​​രം തോ​​​​ട്ടു​​​​ങ്ക​​​​ൽ ടി.​​​​എ. അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ​​​​യും ഓ​​​​മ​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളും അ​​​​ങ്ക​​​​മാ​​​​ലി വ​​​​ട​​​​ക്ക​​​​ൻ വീ​​​​ട്ടി​​​​ൽ ഡോ. ​​​​അ​​​​നൂ​​​​പ് ചെ​​​​റി​​​​യാ​​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​മാ​​​​ണ്. ഡോ. ​​​​അ​​​​നൂ​​​​പും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ അ​​​​തേ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​ണ്.

District News

മെ​ഡി​ക്ക​ല്‍ ക്യാ​മ്പും അ​നു​മോ​ദ​ന​വും

ക​രി​ന്ത​ളം: കു​മ്പ​ള​പ​ള്ളി ഗ്രാ​മോ​ദ​യ സ്വ​യം​സ​ഹാ​യ​സ​ഘം, കാ​രു​ണ്യ മെ​ഡി​ക്ക​ല്‍​സ് പ​ര​പ്പ, അ​ഹ​ല്യ ഐ ​ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.


വി.​വി. യ​ശോ​ദ, പി.​ ല​ത, ഡോ.​ധീ​ര​ജ് രാ​ജ് ശ്രേ​യ​സ്, ഡോ.​ റോ​മി, പ്ര​ഭാ​ക​ര​ന്‍ വാ​ഴു​ന്നോ​റ​ടി, എ.​ രാ​ജ​ന്‍, എം. ​പ്രീ​യേ​ഷ് എന്നിവർ പ്രസംഗിച്ചു.

 

 

Kerala

കോടതികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍: അനുമതി വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊ​​​ച്ചി: കോ​​​ട​​​തി​​​ക​​​ളി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ സി​​​വി​​​ല്‍, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്യാ​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന് (പി​​​ഡ​​​ബ്ല്യു​​​ഡി) അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ള​​​വു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ര​​​ജി​​​സ്ട്രാ​​​ര്‍ മാ​​​ര്‍ച്ച് 21ന് ​​​അ​​​യ​​​ച്ച ക​​​ത്ത് സ്‌​​​ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്ക് ഉ​​​ട​​​ന്‍ അ​​​യ​​​യ്ക്കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സി​​​ഇ​​​ഒ​​​യോ​​​ട് നി​​​ര്‍ദേ​​​ശി​​​ച്ചു.

ഈ ​​​നി​​​ര്‍ദേ​​​ശ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ച്ച സ്‌​​​ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി വ​​​ഴി ഇ​​​ത് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചു​​​കൊ​​​ണ്ട് ഏ​​​പ്രി​​​ല്‍ ര​​​ണ്ടി​​​ന് സി​​​ഇ​​​ഒ ക​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍കി.

കോ​​​ട​​​തി പ​​​രി​​​സ​​​ര​​​ത്തെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന, ആ​​​ഭ്യ​​​ന്ത​​​ര ജോ​​​ലി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​പേ​​​ക്ഷ​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​തി​​​നെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി; ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ

​കൊ​ച്ചി: വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന്മേ​ൽ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

ജ​സ്റ്റീ​സ് സു​ഷ്രു​ത് ധ​ർ​മാ​ധി​കാ​രി, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പൊ​തു​താ​ല്‍​പ​ര്യ സ്വ​ഭാ​വ​മു​ള്ള ഹ​ർ​ജി​യി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

സി​നി​മ സാ​മു​ദാ​യി​ക വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നേ​ര​ത്തെ സിം​ഗി​ള്‍ ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സി​നി​മ ക​ണ്ട് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തേ​ണ്ട​താ​യി​രു​ന്നെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

National

രാ​ജ്യ​ത്തെ ആ​ദ്യ​ അ​ണ്ട​ര്‍​വാ​ട്ട​ര്‍ റെ​യി​ല്‍ ​റോ​ഡ് തു​ര​ങ്ക പ​ദ്ധ​തി:​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​​​ഡ​​​ല്‍​ഹി: ആ​​​സാ​​​മി​​​ല്‍ ബ്ര​​​ഹ്മ​​​പു​​​ത്ര ന​​​ദി​​​ക്ക് അ​​​ടി​​​യി​​​ല്‍ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ 34 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ള്ള അ​​​ണ്ട​​​ര്‍ വാ​​​ട്ട​​​ര്‍ റെ​​​യി​​​ല്‍ റോ​​​ഡ് തു​​​ര​​​ങ്കപാത നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് കേ​​​ന്ദ്ര മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന സാ​​​മ്പ​​​ത്തി​​​ക കാ​​​ര്യ മ​​​ന്ത്രി​​​സ​​​ഭാ​​​ സ​​​മി​​​തി​​​യാ​​​ണ് 18,662 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്.

18,509 കോ​​​ടി ചെ​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ൾ​​​ട്ടി ട്രാ​​​ക്കിം​​​ഗ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും 11,079 കോ​​​ടി ചെ​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് ദേ​​​ശീ​​​യ പാ​​​താ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

തുരങ്ക പ​​​ദ്ധ​​​തി ആ​​​സാം, അ​​​രു​​​ണാ​​​ച​​​ല്‍​പ്ര​​​ദേ​​​ശ്, നാ​​​ഗാ​​​ലാ​​​ന്‍​ഡ്, മ​​​റ്റ് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് ഗ​​​ണ്യ​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും.

Kerala

റാ​പ്പി​ഡ് റെ​യി​ൽ പ​ദ്ധ​തി​ക്ക് അ​നു​മ​തി തേ​ടി കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ല്‍​കി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: റാ​പ്പി​ഡ് റെ​യി​ല്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി തേ​ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​നു​ള്ള അ​നു​മ​തി തേ​ടി​യാ​ണ് സം​സ്ഥാ​നം ക​ത്ത​യ​ച്ച​ത്. സി​ല്‍​വ​ര്‍ ലൈ​നി​നു പ​ക​രം ആ​ര്‍​ആ​ര്‍​ടി​എ​സ് ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. കേ​ന്ദ്ര ന​ഗ​ര​കാ​ര്യ മ​ന്ത്രി​ക്കാ​ണ് ക​ത്ത​യ​ച്ച​ത്.

കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലേ പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​രി​ന് മു​ന്നോ​ട്ട് പോ​കാ​നാ​വു​ക​യു​ള്ളു. 20% കേ​ന്ദ്ര-​സം​സ്ഥാ​ന സ​ഹാ​യ​വും, 60% അ​ന്താ​രാ​ഷ്ട്ര ധ​ന​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​യ്പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​നം ഉ​ദേ​ശി​ക്കു​ന്ന​ത്. 1.92 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ തൃ​ശൂ​ര്‍ വ​രെ ആ​ദ്യ ഘ​ട്ട​വും അ​തി​ന് ശേ​ഷം നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് വ​രെ ആ​ര്‍​ആ​ര്‍​ടി​എ​സ് ന​ട​പ്പി​ലാ​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ 583 കി​ലോ മീ​റ്റ​ർ പാ​ത​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

കേരളത്തിൽ ഏഴ് റെയിൽവേ പദ്ധതിക്കുള്ള ഡിപിആർ സർവേയ്ക്ക് അനുമതി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​നും പാ​​​ത നി​​​വ​​​ർ​​​ത്ത​​​ലി​​​നും ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം.

160 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ റെ​​​യി​​​ൽ​​​വേ ഗ​​​താ​​​ഗ​​​തം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് (ഡി​​​പി​​​ആ​​​ർ) ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്കാ​​​ണ് അ​​​നു​​​മ​​​തി.

സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ ചു​​​വ​​​ടെ: ഷൊ​​​ർ​​​ണൂ​​​ർ-​​​മം​​​ഗ​​​ളൂ​​​രു മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (307 കി​​​ലോ​​​മീ​​​റ്റ​​​ർ), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​ഷൊ​​​ർ​​​ണൂ​​​ർ മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (99 കി​​​ലോ​​​മീ​​​റ്റ​​​ർ), ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം മൂ​​​ന്നാം പാ​​​ത (106 കി​​​ലോ​​​മീ​​​റ്റ​​​ർ), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മൂ​​​ന്നാം​​​പാ​​​ത (കോ​​​ട്ട​​​യം വ​​​ഴി 115 കി​​​ലോ​​​മീ​​​റ്റ​​​ർ), കാ​​​യം​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം പാ​​​ത (105 കി​​​ലോ​​​മീ​​​റ്റ​​​ർ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ മൂ​​​ന്നാം​​​പാ​​​ത (71 കി​​​ലോ​​​മീ​​​റ്റ​​​ർ), തു​​​റ​​​വൂ​​​ർ-​​​അ​​​ന്പ​​​ല​​​പ്പു​​​ഴ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ (46 കി​​​ലോ​​​മീ​​​റ്റ​​​ർ).

International

ലണ്ടനിൽ പുതിയ ചൈനീസ് എംബസിക്ക് അനുമതി

ല​ണ്ട​ൻ: ല​ണ്ട​നി​ൽ പു​തി​യ വ​ന്പ​ൻ‌ എം​ബ​സി പ​ണി​ക​ഴി​പ്പി​ക്കാ​ൻ ചൈ​ന​യ്ക്ക് ബ്രി​ട്ട​ൻ അ​നു​മ​തി ന​ല്കി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വ​ർ​ഷ​ങ്ങ​ൾ വ​ച്ചു​താ​മ​സി​പ്പി​ച്ച അ​നു​മ​തി​യാ​ണ് ഇ​ന്ന​ലെ ന​ല്കി​യ​ത്.

ല​ണ്ട​ൻ ട​വ​റി​നു സ​മീ​പം ചൈ​നീ​സ് ഭ​ര​ണ​കൂ​ടം വാ​ങ്ങി​യ ഭൂ​മി​യി​ൽ എം​ബ​സി നി​ർ​മി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മം 2018ൽ ​ആ​രം​ഭി​ച്ച​താ​ണ്. 20,000 ച​തു​ര​ശ്ര മീ​റ്റ​ർ വ​ലു​പ്പ​ത്തി​ൽ എം​ബ​സി പ​ണി ക​ഴി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ചൈ​നീ​സ് ന​യ​ത​ന്ത്ര​കാ​ര്യാ​ല​യം ആ​യി​രി​ക്കു​മി​ത്. ല​ണ്ട​നി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള ചൈ​നീ​സ് ഓ​ഫീ​സു​ക​ൾ ഇ​ങ്ങോ​ട്ടേ​ക്കു മാ​റ്റും.

എം​ബ​സി​യെ ചാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചൈ​ന ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. യൂ​റോ​പ്പി​ലെ ചൈ​നീ​സ് വി​മ​ത​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ചൈ​ന​യു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കീ​യ​ർ സ്റ്റാ​ർ​മ​ർ ഭ​ര​ണ​കൂ​ടം എം​ബ​സി നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്കി​യ​ത്.

National

ശന്പള കമ്മീഷൻ: പരിഗണനാ വിഷയങ്ങൾക്ക് അംഗീകാരം

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ട്ടാം കേ​​​ന്ദ്ര ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു (ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സ്) കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി പ​​​ത്തു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് എ​​​ട്ടാം ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. പ​​​രി​​​ഗ​​​ണ​​​നാ​​​ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് ശി​​​പാ​​​ർ​​​ശ​​​ക​​​ൾ കൈ​​​മാ​​​റു​​​ക.

ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് എ​​​ട്ടാം ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.എ​​​ന്നാ​​​ൽ, പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളോ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളെ​​​യോ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ല. സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ര​​​ഞ്ജ​​​ന പ്ര​​​കാ​​​ശ് ദേ​​​ശാ​​​യി​​​യാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍. ബം​​​ഗ​​​ളൂ​​​രു ഐ​​​ഐ​​​എ​​​മ്മി​​​ലെ പ്ര​​​ഫ. പു​​​ല​​​ക് ഘോ​​​ഷ്, പെ​​​ട്രോ​​​ളി​​​യം-​​​പ്ര​​​കൃ​​​തി​​​വാ​​​ത​​​കം മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി പ​​​ങ്ക​​​ജ് ജെ​​​യി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ക​​​മ്മീ​​​ഷ​​​നി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ.

Latest News

Corehub Up