Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NorthBulletTrain

ഡൽഹി-ആഗ്ര നോ​​​ർ​​​ത്ത് ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ ഇ​​​ട​​​നാ​​​ഴി​​​ക്ക് അം​​​ഗീ​​​കാ​​​രം

വാ​​​രാ​​​ണ​​​സി: രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്തു​​നി​​ന്ന് ഒ​​രുമ​​ണി​​ക്കൂ​​ർ കൊ​​ണ്ട് യു​​പി​​യി​​ലെ ആ​​ഗ്ര​​യി​​ലെ​​ത്താ​​ൻ ക​​ഴി​​യു​​ന്ന അ​​തി​​വേ​​ഗ ബു​​ള്ള​​റ്റ് ട്രെ​​യി​​ൻ സ​​ർ​​വീ​​സി​​നു അം​​ഗീ​​കാ​​രം.

രാ​​​ജ്യ​​​ത്തെ വ​​​ൻ‌​​​ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ വ​​​ട​​​ക്ക​​​ൻ ഇ​​​ട​​​നാ​​​ഴി​​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​ അം​​​ഗീ​​​കാ​​​രം ന​​ൽ​​കി​​യ​​താ​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് അ​​റി​​യി​​ച്ചു.

പ​​​ദ്ധ​​​തി​​​യു​​​ടെ പി​​​ല്ല​​​ർ മു​​​ത​​​ലു​​ള്ള മു​​​ഴു​​​വ​​​ൻ നി​​​ർ​​​മാ​​​ണ​​​വും ഇ​​​ന്ത്യ​​​യി​​​ൽ​​​ത്ത​​​ന്നെ​ ന​​ട​​പ്പാ​​ക്കി മേ​​ക്കിം​​ഗ് ഇ​​ൻ ഇ​​ന്ത്യ​​ക്കു ക​​രു​​ത്തേ​​കു​​ക​​യാ​​ണ് ല​​ക്ഷ്യം. ഇ​​പ്പോ​​ൾ ഒ​​ന്നേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റി​​ല​​ധി​​ക​​മാ​​ണ് ഡ​​ൽ​​ഹി-​​ആ​​ഗ്ര റൂ​​ട്ടി​​ൽ ട്രെ​​യി​​ൻ​​യാ​​ത്ര​​യ്ക്കു വേ​​ണ്ടി​​വ​​രു​​ന്ന​​ത്.

ഡ​​​ൽ​​​ഹി, ആ​​​ഗ്ര, കാ​​​ൺ​​​പു​​​ർ, ല​​​ക്നോ, അ​​​യോ​​​ധ്യ, വാ​​​രാ​​​ണ​​​സി, പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്, പാ​​​റ്റ്ന, സി​​​ലി​​​ഗു​​​രി ന​​ഗ​​ര​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് നോ​​​ർ​​​ത്ത് കോ​​​റി​​​ഡോ​​​ർ അ​​തി​​വേ​​ഗ പാ​​ത.

Latest News

Corehub Up