Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agra

ആ​ഗ്ര​യി​ല്‍ പൊ​ലി​സു​കാ​ര്‍ യു​വാ​വി​നെ കൊലപ്പെടുത്തിയെന്ന് ആ​രോ​പ​ണം

ആ​​​​ഗ്ര: ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ ര​​​​കാ​​​​ബ്ഗ​​​​ഞ്ചി​​​​ല്‍ വാ​​​​ക്കു​​​​ത​​​​ര്‍​ക്ക​​​​ത്തെ​​ത്തു​​​​ട​​​​ര്‍​ന്ന് പൊ​​​​ലി​​​​സു​​​​കാ​​​​ര്‍ യു​​​​വാ​​​​വി​​​​നെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ മു​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് താ​​​​ഴേ​​​​ക്ക് എ​​​​റി​​​​ഞ്ഞു കൊ​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണം.

വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ര്‍​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ റാ​​​​വ്‌​​​​ലി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. ടെ​​​​റ​​​​സി​​​​ല്‍ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം ചീ​​​​ട്ടു​​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ല​​​​ളി​​​​ത് രാ​​​​ജ്പു​​​​തി​​​​നെ​​​​യാ​​​​ണ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ താ​​​​ഴേ​​​​ക്ക് എ​​​​റി​​​​ഞ്ഞ​​​​ത്.

മ​​​​ക​​​​നും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ചീ​​​​ട്ടു​​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും എ​​​​ന്നാ​​​​ല്‍ പ​​​​ണംവ​​​​ച്ചു​​​​ള്ള ചൂ​​​​താ​​​​ട്ടം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

Viral

വൈറലാകാൻ ബസ് തടഞ്ഞുനിർത്തി പുഷ്-അപ്; യുവാക്കൾക്ക് എട്ടിന്‍റെ പണികൊടുത്ത് യുപി പോലീസ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ വേ​ണ്ടി സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും വി​ചി​ത്ര​മാ​യ പ്ര​വ​ർ​ത്തി​ക​ളും കാ​ട്ടി​ക്കൂ​ട്ടു​ന്ന​വ​ർ​ക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്.

ആ​ഗ്ര​യി​ൽ പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ഇ​പ്പോ​ൾ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ഴി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി അ​തി​ന് മു​ന്നി​ൽ പു​ഷ്-​അ​പ് എ​ടു​ത്ത യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​യ​ത്.

റോ​ഡി​ന് ന​ടു​വി​ൽ ബ​സ് ത​ട​ഞ്ഞ യു​വാ​വ് അ​തി​ന് മു​ന്നി​ൽ വ്യാ​യാ​മം ചെ​യ്യു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഇ​ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യ​മ​ത്ര​യും ബ​സ് ഡ്രൈ​വ​ർ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും റോ​ഡി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കും ഇ​ത് ത​ട​സ​മു​ണ്ടാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ യു​പി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും യു​വാ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും പൊ​തു​ശ​ല്യം ഉ​ണ്ടാ​ക്കി​യ​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഗു​രു​ത​ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ച്ചു.

വൈ​റ​ലാ​കാ​ൻ വേ​ണ്ടി സ്വ​ന്തം ജീ​വ​നോ മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യോ പ​ണ​യ​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Viral

താജ്മഹലിന്‍റെ പിന്നാമ്പുറത്തെ ആരും കാണാത്ത കറുത്ത വശം; വൈറലായി വിദേശ വിനോദസഞ്ചാരികളുടെ വീഡിയോ

ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ണ​യ​സ്മാ​ര​ക​മാ​യ താ​ജ്മ​ഹ​ലി​ന്‍റെ തി​ള​ക്ക​ത്തി​ന് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​സ്തം​ഭ​മാ​യ ഈ ​ച​രി​ത്ര​സ്മാ​ര​ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​വ​സ്ഥ ഒ​രു ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​യോ ഭ​ര​ണാ​ധി​കാ​രി​ക​ളോ അ​ല്ല, മ​റി​ച്ച് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

പോ​ള​ണ്ടി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ താ​ജ്മ​ഹ​ലി​ന്‍റെ തൊ​ട്ടു​പി​ന്നി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ലി​ന​ജ​ല ഓ​ട​യും പ​രി​സ​ര​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​വു​മാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്.

താ​ജ്മ​ഹ​ലി​ന്‍റെ മ​നോ​ഹാ​രി​ത കാ​ണാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് ദു​ർ​ഗ​ന്ധം വ​മി​ച്ച് ഒ​ഴു​കു​ന്ന ഈ ​ക​റു​ത്ത അ​ഴു​ക്കു​ചാ​ൽ വ​ലി​യ ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്. അ​സ​ഹ്യ​മാ​യ മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ മൂ​ക്കും വാ​യ​യും പൊ​ത്തി​പ്പി​ടി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വീ​ഡി​യോ​യി​ൽ കാ​ണാം.

മ​നോ​ഹ​ര​മാ​യ മാ​ർ​ബി​ൾ മ​ന്ദി​ര​വും അ​തി​ന് തൊ​ട്ട​ടു​ത്തു​ള്ള ഇ​ത്ത​ര​മൊ​രു മോ​ശം സാ​ഹ​ച​ര്യ​വും ത​മ്മി​ലു​ള്ള വൈ​രു​ദ്ധ്യം ചൂ​ണ്ടി​ക്കാ​ട്ടി 'യ​ഥാ​ർ​ഥ ഇ​ന്ത്യ ഇ​താ​ണ്' എ​ന്ന് വീ​ഡി​യോ​യി​ൽ അ​വ​ർ പ​രി​ഹ​സി​ക്കു​ന്നു​മു​ണ്ട്.

പ്ര​ശ​സ്ത​മാ​യ ഈ ​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് ചു​റ്റു​മു​ള്ള വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം ത​ങ്ങ​ളെ മ​ടു​പ്പി​ച്ചു​വെ​ന്നും സ്മാ​ര​ക​ത്തി​ന് പു​റ​ത്തെ അ​വ​സ്ഥ അ​ങ്ങേ​യ​റ്റം പ​രി​താ​പ​ക​ര​മാ​ണെ​ന്നും ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ ഇ​ന്ത്യ​ക്കാ​രും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ങ്ങ​ളു​ടെ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ലോ​ക​ത്തി​ലെ അ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യി​ട്ടും സ്മാ​ര​ക​ത്തി​ന് ചു​റ്റു​മു​ള്ള ഗ്രാ​മ​ങ്ങ​ളും തെ​രു​വു​ക​ളും ചേ​രി​സ​മാ​ന​മാ​യി തു​ട​രു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു.

ഈ​ജി​പ്തി​ലെ പി​ര​മി​ഡു​ക​ൾ​ക്ക് സ​മീ​പ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കാ​ണാ​റു​ണ്ടെ​ന്ന് ചി​ല​ർ താ​ര​ത​മ്യം ചെ​യ്ത​പ്പോ​ൾ, ഡ​ൽ​ഹി​യും ആ​ഗ്ര​യു​മ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണം കാ​ര​ണം ഇ​ന്ത്യ​യി​ലേ​ക്ക് ഇ​നി മ​ട​ങ്ങി വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലും ചി​ല വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ കു​റി​ച്ചു.

സ്മാ​ര​ക​ത്തി​ന് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വ​രെ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ​രി​ചി​ത​രു​ടെ ശ​ല്യ​വും തി​ര​ക്കും സ​ന്ദ​ർ​ശ​ക​രു​ടെ അ​നു​ഭ​വം കൂ​ടു​ത​ൽ മോ​ശ​മാ​ക്കു​ന്നു​വെ​ന്നും കു​റി​പ്പു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ധി​കൃ​ത​ർ മ​റ​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കാ​ഴ്ച​ക​ൾ വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ വ​ഴി ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ ടൂ​റി​സം പ്ര​തി​ച്ഛാ​യ​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Viral

മാതൃത്വത്തിന് നിറമുണ്ടോ? ആ​ഗ്ര​യി​ലെ വൈറൽ വീഡിയോയുടെ യാഥാർഥ്യം പുറത്ത്

ആ​ഗ്ര​യി​ലെ തി​ര​ക്കേ​റി​യ സ​റ​ഫാ ബ​സാ​ർ തെ​രു​വു​ക​ളി​ൽ കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന ഒ​രു യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത് വ​ലി​യ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വ​ഴി​തെ​ളി​ച്ചു.

കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​മ​ക് കി ​മ​ണ്ഡി എ​ന്ന സ്ഥ​ല​ത്തു​നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, ത​ന്നേ​ക്കാ​ൾ വെ​ളു​ത്ത നി​റ​മു​ള്ള കു​ഞ്ഞി​നെ എ​ടു​ത്തു​നി​ൽ​ക്കു​ന്ന യു​വ​തി​യെ ക​ണ്ട​താ​ണ് നാ​ട്ടു​കാ​രി​ലും വ്യാ​പാ​രി​ക​ളി​ലും സം​ശ​യ​മു​ണ​ർ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ ഭ​ക്ഷ​ണം തേ​ടി ന​ട​ന്ന യു​വ​തി​യോ​ട് ചി​ല​ർ കു​ഞ്ഞി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ പ​രി​ഭ്രാ​ന്ത​യാ​കു​ക​യും അ​വി​ടെ​നി​ന്ന് വേ​ഗ​ത്തി​ൽ മാ​റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ കു​ട്ടി മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ൽ വ്യാ​പാ​രി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ഗൗ​ര​വ​മാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട​ണ​മെ​ന്നും കു​ട്ടി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ​പ്പേ​ർ രം​ഗ​ത്തെ​ത്തി.

ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടെ ഇ​ട​പെ​ട​ലാ​ണോ ഇ​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ അ​മ​ർ ഉ​ജാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും കു​റി​ച്ചു​ള്ള യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​ഗ്ര​യി​ലെ എ​സ്എ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.

ഭ​ർ​ത്താ​വ് ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​യാ​ണെ​ന്നും ഇ​വ​ർ​ക്ക് നാ​ല് കു​ട്ടി​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി കു​ഞ്ഞി​ന്‍റെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ് യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത​നു​സ​രി​ച്ച് അ​വ​ർ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കു​ട്ടി അ​വ​രു​ടേ​ത് ത​ന്നെ​യാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു.

കു​ട്ടി​ക്ക​ട​ത്ത് എ​ന്ന ത​ര​ത്തി​ൽ പ​ട​ർ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

കേ​വ​ലം കാ​ഴ്ച​യി​ലു​ള്ള വ്യ​ത്യാ​സ​ത്തി​ന്‍റെ പേ​രി​ൽ ഉ​ട​ലെ​ടു​ത്ത ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​യി​രു​ന്നു ഈ ​സം​ഭ​വ​മെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി.

Latest News

Corehub Up