x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഗ്രയിലെ തെരുവിൽ 'പൂവാലശല്യമോ'? റഷ്യൻ ടൂറിസ്റ്റിന്‍റെ വീഡിയോ വൈറൽ; ഒടുവിൽ പോലീസ് രംഗത്ത്


Published: May 29, 2026 08:41 PM IST | Updated: May 29, 2026 08:41 PM IST

ആ​ഗ്ര​യി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ റ​ഷ്യ​ൻ വ​നി​ത​യ്ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന മോ​ശം അ​നു​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

താ​ജ്മ​ഹ​ലി​ന്‍റെ മ​ണ്ണി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​മു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കീ​ര സു​വോ​റോ​വ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ആ​ഗ്ര​യി​ലെ ഒ​രു ക​ട​യി​ലേ​ക്ക് ന​ട​ന്നു​പോ​കാ​ൻ തീ​രു​മാ​നി​ച്ച ത​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി, ഇ​ത്ത​രം യാ​ത്ര​ക​ൾ ആ​രും ദ​യ​വാ​യി ചെ​യ്യ​രു​തെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

യ​മു​നാ കി​നാ​ര റോ​ഡി​ൽ വെ​ച്ച് ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, യു​വ​തി റോ​ഡ​രി​കി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും മ​റ്റൊ​രു വ്യ​ക്തി​യും ഇ​വ​രെ സ​മീ​പി​ക്കു​ന്ന​ത് കാ​ണാം.

പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല നാ​ട്ടു​കാ​ർ മാ​ഡം എ​ന്ന് വി​ളി​ച്ച് പു​റ​കെ കൂ​ടു​ന്ന​തും ഇ​തി​ൽ വ്യ​ക്ത​മാ​ണ്. ഈ ​സ​മ​യം വി​ദേ​ശ​വ​നി​ത അ​തീ​വ അ​സ്വ​സ്ഥ​യാ​യി മു​ന്നോ​ട്ട് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​ക​ർ​ത്തി​യ 23 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കാ​ണു​ക​യും പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത​ത്.

വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​ഷ​യം വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത​യു​മാ​യി ആ​ഗ്ര പോ​ലീ​സ് രം​ഗ​ത്തെ​ത്തി.

ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ​ല​തും അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന​താ​ണെ​ന്നും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​ക​ന്യ ശ​ർ​മ്മ അ​റി​യി​ച്ചു.

യു​വ​തി​ക്ക് നേ​രെ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ളോ പീ​ഡ​ന​ശ്ര​മ​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചി​ല പ്രൊ​ഫൈ​ലു​ക​ൾ ബോ​ധ​പൂ​ർ​വ്വം തെ​റ്റാ​യ ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി ന​ട​ന്നു​പോ​കു​മ്പോ​ൾ ഉ​ണ്ടാ​യ അ​സ്വ​സ്ഥ​ത പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും ഇ​തി​ന് തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യാ​ജ​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Agra SocialMediaDebate InTheNews ViralVideo TajMahal

Recent News

Corehub Up