ജനപ്രിയ യൂട്യൂബറായ സൗരവ് ജോഷി പങ്കുവെച്ച പുതിയ വീഡിയോ വലിയ തോതിലുള്ള സൈബർ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം 'ട്രൂത്ത് ഓർ ഡെയർ' ഗെയിം കളിക്കുന്നതിനിടയിൽ, തന്റെ വളർത്തുനായയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ അദ്ദേഹം ഭാര്യ അവന്തികയോട് ആവശ്യപ്പെടുകയായിരുന്നു.
തുടക്കത്തിൽ അവന്തിക ഇത് ചെയ്യാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ആ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുകയുണ്ടായി. വെള്ളം ശുദ്ധമാണെന്നും പാത്രം വൃത്തിയായി കഴുകിയതാണെന്നും യൂട്യൂബർ പിന്നീട് വിശദീകരണം നൽകിയെങ്കിലും, ഇത് ഭാര്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
ലക്ഷക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഇത്തരം ചാനലുകൾ സമൂഹത്തിന് നൽകുന്നത് മോശമായ മാതൃകയാണെന്നും, കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടിമാത്രം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് തികഞ്ഞ അഭാസമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
Even as a joke this is not fine, she obviously is denying to do this gross act. Inframe: new money Sourav Joshi with poor brain.
by u/TipTopChuck in InstaCelebsGossip
Tags : SouravJoshiVlogs SouravJoshi AvantikaBhatt ViralNews SouravJoshiControversy