പ്രണയത്തിന് വയസൊരു തടസമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഔറയ ജില്ലയിൽ നിന്നുള്ള ഒരു അപൂർവ പ്രണയജോഡി. എഴുപത്തിയഞ്ചുകാരനായ രാംസുഗറും മുപ്പതുകാരിയായ റാണി രാജ്പുത്തുമാണ് എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നാകാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരുടെയും മോതിരമാറ്റം കഴിഞ്ഞ് വിവാഹനിശ്ചയം പൂർത്തിയായിക്കഴിഞ്ഞു. വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ശേഷമായിരിക്കും ഇവരുടെ വിവാഹം.
ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ റാണി, രാംസുഗറിന്റെ മകളെ കാണാനായി നിരന്തരം അദ്ദേഹത്തിന്റെ വീട്ടിൽ പോകുമായിരുന്നു. ഈ സന്ദർശനങ്ങളിലൂടെയാണ് റാണിയും രാംസുഗറും തമ്മിൽ സൗഹൃദത്തിലാകുന്നതും പിന്നീട് ആ സൗഹൃദം ആഴത്തിലുള്ള പ്രണയത്തിലേക്ക് വഴിമാറുന്നതും.
ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാനിധ്യത്തിൽ ഇരുവരും സന്തോഷത്തോടെ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ അപൂർവ പ്രണയകഥ ലോകമറിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കാണ് ഈ വിവാഹവാർത്ത വഴിവെച്ചിരിക്കുന്നത്.
ഹൃദയം നിറഞ്ഞ ആശംസകളുമായി ഒരുവിഭാഗം ആളുകൾ ഇരുവർക്കും പിന്തുണ അറിയിക്കുമ്പോൾ, വലിയ പ്രായവ്യത്യാസത്തെ മുൻനിർത്തി രസകരമായ ട്രോളുകളും കമന്റുകളുമാണ് മറുഭാഗത്ത് ഉയരുന്നത്.
പ്രണയം യഥാർഥത്തിൽ അന്ധമാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, രാംസുഗറിന്റെ സാമ്പത്തിക പശ്ചാത്തലത്തെ സംശയത്തോടെ നോക്കിക്കാണുന്നവരും കുറവല്ല.
എന്തൊക്കെ വിമർശനങ്ങൾ ഉയർന്നാലും അതൊന്നും കാര്യമാക്കാതെ തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കാനുള്ള സന്തോഷത്തിലാണ് ഈ നവദമ്പതികൾ.
75 साल के रामसुगर, 30 साल की रानी राजपूत से शादी करने जा रहे हैं। दोनों को एक साल पहले मुहब्बत हुई थी। रिंग सेरेमनी हो चुकी है। नवरात्रि बाद शादी होगी। रानी इंस्टाग्राम पर Reel बनाती है। वो रामसुगर के घर उसकी बेटी से मिलने आती थी। इसी दौरान इश्क हो गया ?जिला औरैया, उत्तर प्रदेश
— Sachin Gupta (@Sachingupta) October 15, 2026
Tags : UPNews ViralNews AgeGapLove LoveHasNoAge Auraiya