ലണ്ടനിലെ തിരക്കേറിയ തെരുവിൽ അബോധാവസ്ഥയിൽ കിടന്ന അബുദാബി രാജകുടുംബാംഗം മഹ്റ അൽ നഹ്യാൻ കുട്ടിയെ അവഗണിച്ച കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു സംഭവം.
കനത്ത വാഹനത്തിരക്കുള്ള റോഡരികിൽ മഹ്റ അബോധാവസ്ഥയിലായപ്പോൾ, തൊട്ടടുത്ത് ചെരിപ്പില്ലാതെ കളിക്കുകയായിരുന്ന മൂന്നുവയസുകാരനായ കുട്ടിയാണ് വലിയ അപകടാവസ്ഥയിലായത്. വഴിയാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മാത്രമാണ് അന്ന് ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതും പൊലിസിനെ വിവരമറിയിക്കാൻ സഹായിച്ചതും.
പൊലിസ് സ്ഥലത്തെത്തിയിട്ടും ഏറെനേരം അബോധാവസ്ഥയിലായിരുന്ന യുവതി, പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴും അസ്വാഭാവികമായാണ് പെരുമാറിയത്. ലഹരി ഉപയോഗിക്കുന്നതിനുള്ള ചില ഉപകരണങ്ങൾ ഇവരുടെ ബാഗിൽ നിന്നും പൊലിസ് കണ്ടെടുത്തു.
എന്നാൽ സംഭവദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും, മുൻ ദിവസങ്ങളിലെ കൊക്കെയ്ൻ ഉപയോഗം മൂലമുള്ള കടുത്ത ക്ഷീണമാണ് ബോധം കെടാൻ കാരെന്നുമാണ് പ്രതിഭാഗം കോടതിയിൽ വിശദീകരിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇവർ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിലാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഒരു പിഞ്ചുകുഞ്ഞിനെ ഇത്തരത്തിൽ അപകടം പതിയിരിക്കുന്ന സാഹചര്യത്തിലേക്ക് വലിച്ചെറിഞ്ഞത് പൊറുക്കാനാവാത്ത ഗുരുതര അശ്രദ്ധയാണെന്നാണ് കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കിയത്.
മറ്റുള്ളവരുടെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വലിയൊരു ദുരന്തം തന്നെ സംഭവിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് കോടതി മഹ്റയ്ക്ക് രണ്ട് വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും പ്രത്യേക പുനരധിവാസ വ്യവസ്ഥകളും വിധിച്ചു.
ഇതിനുപുറമെ, പിഴയും കോടതിച്ചെലവുകളുമായി 6,114 പൗണ്ട് (ഏകദേശം 7,69,000 രൂപ) അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിവാഹബന്ധത്തിലൂടെ രാജകുടുംബവുമായി ബന്ധപ്പെട്ട ഇവർക്ക് മാസംതോറും വലിയ തുക അലവൻസായി ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Mahrah Al Nahyan daughter of ruler of dubai , passed out on busy west London street with three-year-old child after cocaine binge. https://t.co/01S8vYauwt
— MIRZA BEY™ (@AuctionMirza570) October 14, 2026
Tags : MahraAlNahyan UKNews ChildNeglect LondonCourtNews AbuDhabiRoyalFamily