Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKNews

Video

ചെ​രി​പ്പി​ല്ലാ​തെ റോ​ഡ​രി​കി​ൽ അ​ല​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞ്; റോ​ഡ​രി​കി​ൽ മ​യ​ങ്ങി​ക്കി​ട​ന്ന രാ​ജ​കു​ടും​ബാം​ഗം ഒ​ടു​വി​ൽ കു​റ്റം സ​മ്മ​തി​ച്ചു

ല​ണ്ട​നി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം മ​ഹ്റ അ​ൽ ന​ഹ്യാ​ൻ കു​ട്ടി​യെ അ​വ​ഗ​ണി​ച്ച കേ​സി​ൽ കോ​ട​തി​യി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. 

ക​ന​ത്ത വാ​ഹ​ന​ത്തി​ര​ക്കു​ള്ള റോ​ഡ​രി​കി​ൽ മ​ഹ്റ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ, തൊ​ട്ട​ടു​ത്ത് ചെ​രി​പ്പി​ല്ലാ​തെ ക​ളി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു​വ​യ​സു​കാ​ര​നാ​യ കു​ട്ടി​യാ​ണ് വ​ലി​യ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. വ​ഴി​യാ​ത്ര​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് അ​ന്ന് ആ ​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തും പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കാ​ൻ സ​ഹാ​യി​ച്ച​തും.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടും ഏ​റെ​നേ​രം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി, പി​ന്നീ​ട് ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ഴും അ​സ്വാ​ഭാ​വി​ക​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ചി​ല ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വ​രു​ടെ ബാ​ഗി​ൽ നി​ന്നും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. 

എ​ന്നാ​ൽ സം​ഭ​വ​ദി​വ​സം ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും, മു​ൻ ദി​വ​സ​ങ്ങ​ളി​ലെ കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗം മൂ​ല​മു​ള്ള ക​ടു​ത്ത ക്ഷീ​ണ​മാ​ണ് ബോ​ധം കെ​ടാ​ൻ കാ​രെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. 

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ മു​ത​ൽ ഇ​വ​ർ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. ഒ​രു പി​ഞ്ചു​കു​ഞ്ഞി​നെ ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത് പൊ​റു​ക്കാ​നാ​വാ​ത്ത ഗു​രു​ത​ര അ​ശ്ര​ദ്ധ​യാ​ണെ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യ​ത്. 

മ​റ്റു​ള്ള​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ വ​ലി​യൊ​രു ദു​ര​ന്തം ത​ന്നെ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തു​ട​ർ​ന്ന് കോ​ട​തി മ​ഹ്റ​യ്ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ ക​മ്മ്യൂ​ണി​റ്റി ഓ​ർ​ഡ​റും പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ വ്യ​വ​സ്ഥ​ക​ളും വി​ധി​ച്ചു. 

ഇ​തി​നു​പു​റ​മെ, പി​ഴ​യും കോ​ട​തി​ച്ചെ​ല​വു​ക​ളു​മാ​യി 6,114 പൗ​ണ്ട് (ഏ​ക​ദേ​ശം 7,69,000 രൂ​പ) അ​ട​യ്ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വി​വാ​ഹ​ബ​ന്ധ​ത്തി​ലൂ​ടെ രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​വ​ർ​ക്ക് മാ​സം​തോ​റും വ​ലി​യ തു​ക അ​ല​വ​ൻ​സാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

NRI

യു​കെ​യു​ടെ സു​ര​ക്ഷ​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി; ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​നെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് നി​രോ​ധി​ക്കാ​ൻ യു​കെ സ​ർ​ക്കാ​ർ

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​റാ​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​നെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് നി​രോ​ധി​ക്കാ​ൻ യു​കെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

യു​കെ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ന​ട​ന്ന നി​ര​വ​ധി വ​ധ​ഭീ​ഷ​ണി​ക​ൾ, അ​ക്ര​മ​ങ്ങ​ൾ, അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പി​ന്നി​ൽ ഈ ​സം​ഘ​ട​ന​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ശ​ബാ​ന മ​ഹ്മൂ​ദ് പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

പു​തി​യ 'ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ' പ്ര​കാ​ര​മു​ള്ള ക​ടു​ത്ത അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പു​തി​യ നി​യ​മം വ​രു​ന്ന​തോ​ടെ ഐ​ആ​ർ​ജി​സി എ​ന്ന സം​ഘ​ട​ന​യെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ക്കു​ന്ന​തോ, അ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ 14 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​യി മാ​റും.

ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി​ക്ക് പു​റ​മെ മ​റ്റ് ര​ണ്ട് വി​ദേ​ശ സം​ഘ​ട​ന​ക​ളെ​ക്കൂ​ടി യു​കെ നി​രോ​ധി​ക്കു​ന്നു​ണ്ട്. ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യു​ധ ഗ്രൂ​പ്പാ​യ 'ഇ​സ്ലാ​മി​ക് മൂ​വ്‌​മെ​ന്‍റ് ഓ​ഫ് ക​മ്പാ​നി​യ​ൻ​സ് ഓ​ഫ് ദി ​റൈ​റ്റ്'.റ​ഷ്യ​യു​ടെ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ ജി​ആ​ർ​യു​വി​ന് കീ​ഴി​ലു​ള്ള സാ​യു​ധ സം​ഘം.

ഈ ​സം​ഘ​ട​ന​ക​ൾ യു​കെ മ​ണ്ണി​ൽ തീ​വെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട്ടി​മ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വ​രെ ല​ഭി​ക്കാ​ൻ പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ത്ത​രം ചാ​ര​വൃ​ത്തി​ക​ൾ ശ​ക്ത​മാ​യി അ​ടി​ച്ച​മ​ർ​ത്താ​ൻ യു​കെ പോ​ലീ​സി​നും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ എം​ഐ5​നും സ​ർ​ക്കാ​ർ കൂ​ടു​ത​ൽ വി​പു​ല​മാ​യ അ​ധി​കാ​രം ന​ൽ​കും.

ആം​ബു​ല​ൻ​സു​ക​ൾ​ക്ക് തീ​യി​ട്ട​തും, ഇ​രു​പ​തോ​ളം വ​ധ​ശ്ര​മ ഗൂ​ഢാ​ലോ​ച​ന​ക​ൾ, ബ്രി​ട്ട​നി​ലെ ജൂ​ത-​ഇ​സ്രാ​യേ​ൽ ക​മ്മ്യൂ​ണി​റ്റി​ക​ളെ ല​ക്ഷ്യ​മി​ട്ട് സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​ഴോ​ളം വ​ലി​യ അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​ല്ലാം പി​ന്നി​ൽ ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് നേ​രി​ട്ട് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് യു​കെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 23ന് ​ല​ണ്ട​നി​ലെ ഗോ​ൾ​ഡേ​ഴ്സ് ഗ്രീ​നി​ൽ നാ​ല് ഹ​ത്സോ​ല ആം​ബു​ല​ൻ​സു​ക​ൾ​ക്ക് തീ​യി​ട്ട ആ​ക്ര​മ​ണം ഇ​തി​ലൊ​ന്നാ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​രോ​ധി​ക്ക​പ്പെ​ട്ട ഐ​എം​സി​ആ​ർ പ​ര​സ്യ​മാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന, ജീ​വ​ന് ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന 20 ഗൂ​ഢാ​ലോ​ച​ന​ക​ളെ​ങ്കി​ലും എം​ഐ5 ക​ണ്ടെ​ത്തി ത​ക​ർ​ത്തി​ട്ടു​ണ്ട്.

"ന​മ്മു​ടെ തെ​രു​വു​ക​ളി​ൽ ഭീ​തി​യും വി​ഭ​ജ​ന​വും അ​ക്ര​മ​വും പ​ട​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ഒ​രു ക​ളി​സ്ഥ​ല​മാ​യി മാ​റാ​ൻ ബ്രി​ട്ട​നെ ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ല. യു​കെ​യി​ൽ ഇ​രു​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഇ​ത്ത​രം അ​ഴു​ക്കു​ചാ​ലി​ലെ പ​ണി​ക​ൾ ചെ​യ്യു​ന്ന ആ​രെ​യും എ​ളു​പ്പ​ത്തി​ൽ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പു​തി​യ അ​ധി​കാ​ര​ങ്ങ​ൾ പോ​ലീ​സി​നെ സ​ഹാ​യി​ക്കും എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ വ്യ​ക്ത​മാ​ക്കി.

ഇ​റാ​നും റ​ഷ്യ​യും ത​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി യു​കെ മ​ണ്ണി​ൽ ഗു​ണ്ട​ക​ളെ​യും പ്രോ​ക്സി ഗ്രൂ​പ്പു​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ശ​ബാ​ന മ​ഹ്മൂ​ദ് കു​റ്റ​പ്പെ​ടു​ത്തി. ഈ ​ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മം പൂ​ർ​ണ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

1979ലെ ​ഇ​സ്ലാ​മി​ക വി​പ്ല​വ​ത്തി​ന് ശേ​ഷം ഇ​റാ​ന്‍റെ പു​തി​യ ഇ​സ്ലാ​മി​ക് ഭ​ര​ണ​സം​വി​ധാ​ന​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന​യാ​ണി​ത്. നി​ല​വി​ൽ ഏ​ക​ദേ​ശം 1,90,000 സ​ജീ​വ സൈ​നി​ക​രു​ള്ള ഈ ​വി​ഭാ​ഗം ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യ ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഈ ​സം​ഘ​ട​ന​യ്ക്ക് നേ​ര​ത്തെ ത​ന്നെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

NRI

ഭി​ന്ന​ശേ​ഷി ആ​നു​കൂ​ല്യം ഉ​യ​ർ​ത്തി കാ​ന​ഡ

 

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ അ​ർ​ഹ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന കാ​ന​ഡ ഡി​സെ​ബി​ലി​റ്റി ബെ​നി​ഫി​റ്റി​ന്‍റെ (സി​ഡി​ബി) തു​ക സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. 2026-27 ബെ​ന​ഫി​റ്റ് വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക ഇ​ൻ​ഡെ​ക്സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​മാ​സ പ​ര​മാ​വ​ധി ആ​നു​കൂ​ല്യം 200 ഡോ​ള​റി​ൽ നി​ന്ന് 204.20 ഡോ​ള​റാ​യി ഉ​യ​ർ​ന്നു.

പു​തു​ക്കി​യ നി​ര​ക്കി​ലു​ള്ള ആ​ദ്യ പേ​യ്മെ​ന്‍റ് ജൂ​ലൈ 16 മു​ത​ൽ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് നി​ക്ഷേ​പി​ക്കും. ഇ​തോ​ടെ വാ​ർ​ഷി​ക പ​ര​മാ​വ​ധി ആ​നു​കൂ​ല്യം 2,450.40 ഡോ​ള​റാ​യി ഉ​യ​രും.

ല​ഭി​ക്കു​ന്ന തു​ക ഓ​രോ​രു​ത്ത​രു​ടെ​യും കു​ടും​ബ​വ​രു​മാ​നം, അ​ർ​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, മ​റ്റ് സാ​മ്പ​ത്തി​ക ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച് വ്യ​ത്യാ​സ​പ്പെ​ടും.

ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്രാ​യ​ത്തി​ലു​ള്ള അ​ർ​ഹ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യാ​ണ് കാ​ന​ഡ ഡി​സെ​ബി​ലി​റ്റി ബെ​നി​ഫിറ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

NRI

മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വേ​ഴ്സ് യു​കെ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ

ല​ണ്ട​ൻ: മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വേ​ഴ്സ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ന്‍റെ (എം​ടി​ഡി​യു​കെ) നാ​ലാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ എ​ട്ട് വ​രെ ന​ട​ക്കും.

ഡ​ർ​ബി​ഷെ​യ​റി​ലെ ലെ ​മാ​റ്റ്‌​ലോ​ക് ലീ ​ഗ്രീ​ൻ ഔ​ട്ട്‌​ഡോ​ർ​സി​ൽ ന​ട​ക്കു​ന്ന കൂ​ട്ടാ​യ്മ​യ്ക്ക് അ​നി​ൽ അ​ബ്രാ​ഹം, റോ​യ് തോ​മ​സ്, ജെ​യ്ൻ ജോ​സ​ഫ്, അ​മ​ൽ പ​യ​സ്, ജി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.

യു​കെ​യു​ടെ വ​ട​ക്ക് ജോ​ൺ ഓ ​ഗ്രോ​ട്സ് മു​ത​ൽ തെ​ക്ക് ലാ​ൻ​ഡ​സ് എ​ൻ​ട് വ​രെ​യു​ള്ള മ​ല​യാ​ളി ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ 2021ൽ ​ബി​ജു തോ​മ​സ്, റോ​യ് തോ​മ​സ്, റി​ജു ജോ​ണി, റ​ജി ജോ​ണി, അ​രു​ൺ തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം 2022 ഫെ​ബ്രു​വ​രി​യി​ൽ പീ​ക്ക് ഡി​സ്ട്ര​ക​റ്റി​ൽ വ​ച്ച് കോ​ശി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ല്ലാ വ​ര്‍​ഷ​വും ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​യി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് വ​രു​ന്നു.

മ​ല​യാ​ളി ട്ര​ക്കിം​ഗ് ഡ്രൈ​വിം​ഗ് കൂ​ട്ടാ​യ്മ രൂ​പം കൊ​ണ്ട​ത് ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നും സു​ര​ക്ഷി​ത ഡ്രൈ​വിം​ഗി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു കൈ​ത്താ​ങ്ങും ആ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.

NRI

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഓ​ണാ​ഘോ​ഷം "പൊ​ന്നോ​ണം 2025' ബാ​ൺ​വെ​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​പ്പൂ​ക്ക​ള​ത്തി​നു വ​ലം​വ​ച്ച്‌ സ​ർ​ഗ​താ​ള​ത്തി​ന്‍റെ വാ​ദ്യ​മേ​ള​ത്തോ​ടെ​യും താ​ല​പ്പൊ​ലി​യു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യും മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ൺ ആ​ഘോ​ഷ​ത്തി​ന് ആ​മു​ഖ​മാ​യി ഏ​വ​ർ​ക്കും സ്വാ​ഗ​തം പ​റ​യു​ക​യും തി​രു​വോ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. മാ​വേ​ലി​യോ​ടൊ​പ്പം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ൺ, സെ​ക്ര​ട്ട​റി അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ഖ​ജാ​ൻ​ജി ജോ​ർ​ജ് റ​പ്പാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി ജെ​യിം​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​തി​ര മോ​ഹ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​നേ​ഷ് ജോ​ർ​ജ്, പ്രി​ൻ​സ​ൺ പാ​ലാ​ട്ടി, ടി​ന്‍റു മെ​ൽ​വി​ൻ, ഡാ​നി​യേ​ൽ മാ​ത്യു, പ്രീ​തി മ​ണി, അ​ബ്രാ​ഹം വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വെ​ൽ​ക്കം ഡാ​ൻ​സോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. "സ​ർ​ഗ​താ​ളം ചെ​ണ്ട' ഗ്രൂ​പ്പ് ക്രി​സ് ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ങ്കാ​രി മേ​ളം ന​ട​ത്തി. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​നം നി‍​ർ​വ​ഹി​ച്ചു. യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ എ​ന്ന നി​ല​യി​ൽ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ൽ നി​ന്നും പ്ര​ഥ​മ വ​ർ​ഷം ത​ന്നെ സ്പോ​ർ​ട്സ് മീ​റ്റി​ൽ ല​ഭി​ച്ച റ​ണ്ണ​റ​പ്പി​നു​ള്ള ട്രോ​ഫി സ​ർ​ഗം അ​സോ​സി​യേ​ഷ​ന് വേ​ണ്ടി യു​ക്മ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, മ​നോ​ജ് ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ർ​ഗം സ്പോ​ർ​ട്സ് ടീം ​ക്യാ​പ്റ്റ​ൻ ടി​ന്‍റു മെ​ൽ​വി​ന് സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up