x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ർ​ക്ക്ഷ​യ​ർ വൈ​ൽ​ഡ്‌​ലൈ​ഫ് പാ​ർ​ക്കി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ൻ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു


Published: October 12, 2026 03:39 PM IST | Updated: October 12, 2026 03:39 PM IST

ഇം​ഗ്ല​ണ്ടി​ലെ പ്ര​ശ​സ്ത​മാ​യ യോ​ർ​ക്ക്ഷ​യ​ർ വൈ​ൽ​ഡ്‌​ലൈ​ഫ് പാ​ർ​ക്കി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വ​ലി​യ ഞെ​ട്ട​ലാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ കൂ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ വ്യ​ക്തി​യാ​ണ് ജീ​വ​ൻ വെ​ടി​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് വൈ​ൽ​ഡ്‌​ലൈ​ഫ് പാ​ർ​ക്കി​ൽ ഈ ​അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും വേ​ലി​ക​ളും ക​ട​ന്ന് സ​ന്ദ​ർ​ശ​ക​ൻ എ​ങ്ങ​നെ​യാ​ണ് കൂ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും വ​ന്നി​ട്ടി​ല്ല.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ ത​ന്നെ പൊ​ലി​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പൊ​ലി​സ് പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​വ ഷെ​യ​ർ ചെ​യ്യ​രു​തെ​ന്ന് സൗ​ത്ത് യോ​ർ​ക്ക്ഷ​യ​ർ പൊ​ലി​സ് ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ആ​ക്ര​മ​ണം ന​ട​ത്തി​യ ക​ടു​വ​യ്ക്ക് പ​രി​ക്കു​ക​ൾ ഒ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​ത് സു​ര​ക്ഷി​ത​മാ​യി കൂ​ട്ടി​ൽ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പാ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ അ​ധി​കൃ​ത​ർ, പൊ​ലി​സു​മാ​യി ചേ​ർ​ന്ന് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​വി​ൽ മ​റ്റ് സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളൊ​ന്നു​മി​ല്ല. ക​ടു​വ​യു​ടെ ഭാ​ഗ​ത്ത് യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്നും, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വ​ന്യ​ജീ​വി പാ​ർ​ക്കു​ക​ളി​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ന്നു​ണ്ട്.

Tags : YorkshireWildlifePark Doncaster UKNews SouthYorkshire BreakingNews

Recent News

Corehub Up