ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലുള്ള വിടവിലേക്ക് വീണ കുട്ടിയെ റെയിൽവേ പൊലിസും യാത്രക്കാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ചെങ്ഡു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ജി8645 ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു നടുക്കുന്ന സംഭവം നടന്നത്.
വലിയ ലഗേജുമായി ട്രെയിനിലേക്ക് കയറിയ അമ്മയ്ക്ക് പിന്നാലെ നടന്ന കുട്ടി, പ്ലാറ്റ്ഫോമിലെ വിടവ് ശ്രദ്ധിക്കാതെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
നിമിഷനേരം കൊണ്ട് കുട്ടി ട്രെയിനിനടിയിലേക്ക് മറഞ്ഞതോടെ മാതാപിതാക്കളുടെ നിലവിളിയും യാത്രക്കാരുടെ ബഹളവും സ്റ്റേഷനിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
ഈ സമയം സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ലി യാൻറോങ് എന്ന റെയിൽവേ പൊലിസ് ഉദ്യോഗസ്ഥൻ ബഹളം കേട്ട് ഉടനടി സ്ഥലത്തെത്തുകയും, മാതാപിതാക്കളുടെ സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു.
ആശങ്കയുടെ മുൾമുനയിൽ നിർത്തിയ അപകടമായിരുന്നെങ്കിലും കുട്ടിക്ക് പരിക്കുകൾ ഏൽക്കാതിരുന്നത് വലിയ ആശ്വാസമായി. റെയിൽവേ മെഡിക്കൽ സംഘം സ്ഥലത്തെത്തി കുട്ടിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുടുംബം യാത്ര തുടർന്നത്.
സംഭവിച്ചതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാത്രകളിൽ കുട്ടികളെ തനിച്ചുവിടാതെ സദാ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന മുന്നറിയിപ്പുകൂടിയായി മാറുകയാണ് ഈ സംഭവം.
Çin’in Chengdu kentinde trenle peron arasındaki boşluğa düşen çocuk, çevredekiler ve demiryolu polisinin hızlı müdahalesiyle kurtarıldı. Korku dolu anların ardından sağlık kontrolünden geçirilen çocuğun yara almadan kurtulduğu belirlendi. https://t.co/Oqk8GeHJNs
— Bulvar Medya (@Bulvarpress) October 8, 2026
Tags : MindTheGap MiracleRescue HeartStoppingMoment ViralVideo ParentingAlert