x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ പി​ള്ളേ​രെ തൊ​ടു​ന്നോ​ടാ...! പൊ​ലി​സി​നും പ്ര​ക്ഷോ​ഭ​ക​ർ​ക്കും ഇ​ട​യി​ൽ നെ​ഞ്ചു​വി​രി​ച്ചു​നി​ന്ന മേ​യ​ർ


Published: October 9, 2026 11:31 AM IST | Updated: October 9, 2026 11:31 AM IST

ഫ്രാ​ൻ​സി​ൽ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി പു​ക​യു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നു​ള്ള വേ​റി​ട്ടൊ​രു ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

പാ​രി​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ സെ​ന്‍റ്-​ഡെ​നി​സി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ന്നും അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ സ്വ​ന്തം ശ​രീ​രം ക​വ​ച​മാ​ക്കി പൊ​ലി​സ് പ​ട​യ്ക്ക് മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ച മേ​യ​ർ ബാ​ലി ബാ​ഗ​യോ​ക്കോ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പ്ര​ക്ഷോ​ഭ​ക​ർ​ക്ക് നേ​രെ നീ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​നി​ർ​ത്തി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം ഉ​റ​ക്കെ ആ​ക്രോ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

യാ​തൊ​രു​വി​ധ അ​ക്ര​മ​സ്വ​ഭാ​വ​വും കാ​ണി​ക്കാ​ത്ത കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പൊ​ലി​സ് തി​രി​യു​ന്ന​ത് ക​ണ്ടാ​ണ് താ​ൻ ഇ​ട​പെ​ട്ട​തെ​ന്ന് പി​ന്നീ​ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

തീ​വ്ര ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ 'ഫ്രാ​ൻ​സ് അ​ൺ​ബോ​വ്ഡ്' പ്ര​തി​നി​ധി​യാ​യ ബാ​ഗ​യോ​ക്കോ, ത​ന്‍റെ പ്ര​ദേ​ശ​ത്തെ തെ​രു​വി​ലി​റ​ങ്ങി​യ കു​ട്ടി​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​വ​ർ​ക്കാ​യി നി​ല​കൊ​ള്ളേ​ണ്ട​ത് ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ൽ ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്ക് നേ​രെ പൊ​ലി​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​പ്പോ​ൾ താ​നും അ​തി​ന്‍റെ ഇ​ര​യാ​യ​താ​യി മേ​യ​ർ വെ​ളി​പ്പെ​ടു​ത്തി.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് ബ​ല​പ്ര​യോ​ഗ​മാ​ണെ​ന്ന് വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​ലി​സി​ന് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​രം അ​ക്ര​മ​ര​ഹി​ത​മാ​യി തു​ട​ര​ണ​മെ​ന്നും അ​ത്ത​രം നി​ശ്ച​യ​ദാ​ർ​ഢ്യം ഒ​ടു​വി​ൽ സ​ർ​ക്കാ​രി​നെ നി​ല​പാ​ടു​ക​ൾ തി​രു​ത്താ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ലാ​സ് മു​റി​ക​ളി​ലെ അ​മി​ത തി​ര​ക്ക്, അ​ധ്യാ​പ​ക​ക്ഷാ​മം, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം, വി​വേ​ച​നം എ​ന്നി​വ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​മാ​ണ് ഇ​പ്പോ​ൾ ഫ്രാ​ൻ​സി​ലു​ട​നീ​ളം പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ആ​റാ​യി​ര​ത്തി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ഒ​ട്ടേ​റെ കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ലാ​ത്തി, ക​ണ്ണീ​ർ​വാ​ത​കം, ഫ്ലാ​ഷ്ബോ​ൾ തോ​ക്കു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പൊ​ലി​സ് ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ൾ, നൂ​റു​ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും പൊ​തു​മു​ത​ലു​ക​ൾ ന​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം ത​ട​യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സ​മ​രം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : FranceProtests ViralNews FranceNews SaintDenis BallyBagayoko

Recent News

Corehub Up