ഐഫോൺ മോഷണം പോയ ശേഷം കള്ളൻ തന്നെ ഉടമയെ ബന്ധപ്പെട്ട് ഫോണിന്റെ പാസ്വേഡ് ചോദിച്ച അവിശ്വസനീയവും വിചിത്രവുമായ സംഭവം ഡെറാഡൂണിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 12-ന് ക്ലെമന്റ് ടൗണിൽ വെച്ച് യുവാവിന്റെ മൊബൈൽ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ അരങ്ങേറിയത്.
കവർച്ചയ്ക്ക് ഇരയായ യുവാവിന്റെ സഹോദരിയാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടി ഈ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ക്യാമറ ദൃശ്യങ്ങളും മോഷ്ടാവിന്റെ കൃത്യമായ ലൊക്കേഷനും അടക്കമുള്ള തെളിവുകൾ കൈമാറിയിട്ടും ഉത്തരാഖണ്ഡ് പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.
വ്യാജ സന്ദേശങ്ങളയച്ച് ഭയമില്ലാതെ പെരുമാറുന്ന മോഷ്ടാവ് മേഖലയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കവർന്ന സംഘത്തിലെ കണ്ണിയാണെന്നും വിവരമുണ്ട്.
പരാതിയുമായി ചെന്നപ്പോൾ നേരം പുലർന്ന ശേഷം വരാൻ പറഞ്ഞ് പൊലിസ് മടക്കി അയച്ചതായും ഇവർ വെളിപ്പെടുത്തി. എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ച ഈ വാർത്ത ചുരുങ്ങിയ സമയം കൊണ്ടാണ് ആളുകളുടെ ശ്രദ്ധനേടിയത്.
देहरादून में अजीब मामला सामने आया ? चोर फोन चोरी करने के बाद फोन के मालिक को ही मैसेज कर रहा है— भाई फोन का पासवर्ड बता दे!? https://t.co/rGwjk1HbV1
— Vishu (@Fun_Fact369) October 7, 2026
Tags : Dehradun ViralNews BizarreNews iPhoneStolen AudaciousThief