ഉത്തർപ്രദേശിലെ ഈറ്റാവ ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂളിൽ വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
ക്ലാസ് മുറിയിൽ കുട്ടിയെ നിലത്തിരുത്തി തലയിൽ തബല കൊട്ടുന്ന മട്ടിൽ തട്ടി രസിച്ച ദിനേശ് കുമാർ മാഥൂർ എന്ന അധ്യാപകനാണ് സർവീസിൽ നിന്ന് സസ്പെൻഡായത്.
സ്വന്തമായി ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ അധ്യാപകൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അധ്യാപകന്റെ പ്രവൃത്തിക്കെതിരെ വൻ പ്രതിഷേധം ഉയരുകയും ചെയ്തു.
തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട ബേസിക് ശിക്ഷാ അധികാരി ഡോ. രാജേഷ് കുമാർ, അധ്യാപകന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഉടനടി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കുട്ടികൾക്ക് സുരക്ഷിതവും മാന്യവുമായ അന്തരീക്ഷമൊരുക്കേണ്ട സ്കൂളുകളിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
इटावा: ये सरकारी स्कूल के प्रधानाचार्य दिनेश कुमार हैं। इनकी करतूत देखिए... मास्टर साहब क्लासरूम में एक छात्र की गंजी खोपड़ी का इस्तेमाल तबले की तरह कर रहे हैं। मास्टर साहब की एक्टिंग पर नासमझ छात्र छात्राएं ठहाका लगा रही हैं। मगर जिस बच्चे की खोपड़ी को तबले की तर्ज पर पीटा जा रहा है, उस छात्र पर क्या गुजर रही होगी। फिलहाल मास्टर साहब को सस्पेंड कर दिया गया है। इटावा के सैफई विकास खंड से जुड़ा बताया जा रहा है मामला।
— Shahnawaz(News24) (@Shahnawazreport) October 9, 2026
Tags : UttarPradesh Etawah UPNews TeacherSuspended ViralVideo