Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralVideo

Video

പ്ര​കൃ​തി​യു​ടെ ക്രൂ​ര​ത: അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​താ​പി​താ​ക്ക​ളെ തി​ര​യു​ന്ന പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ

പ്ര​കൃ​തി​യു​ടെ ക്രൂ​ര​ത​യ്ക്ക് മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന നേ​പ്പാ​ളി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ഓ​രോ കാ​ഴ്ച​യും നോ​വി​ക്കു​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്. ചൈ​ന-​ടി​ബ​റ്റ് അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ മ​ഞ്ഞു​മ​ല​യി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ബോ​ട്ടെ​കോ​ഷി ന​ദി​യി​ലു​ണ്ടാ​യ പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും നേ​പ്പാ​ളി​ന്‍റെ ജ​ന​ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തെ​റി​ഞ്ഞു.

ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ ഈ ​ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ, ദു​രി​ത​ഭൂ​മി​യി​ൽ നി​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു ദൃ​ശ്യം ക​ണ്ട​വ​രു​ടെ​യൊ​ക്കെ മ​ന​സി​നെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​ള​യം ത​ക​ർ​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ മാ​താ​പി​താ​ക്ക​ളെ തി​ര​ഞ്ഞു​ന​ട​ക്കു​ന്ന ര​ണ്ട് കു​രു​ന്നു​ക​ളാ​ണ് ആ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഭ​യ​ന്നു​വി​റ​ച്ച് ക​ര​യു​ന്ന അ​നി​യ​ത്തി​യെ മു​തു​കി​ലേ​റ്റി, പ​രി​ക്കു​ക​ളും ക്ഷീ​ണ​വും വ​ക​വെ​ക്കാ​തെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി അ​ല​യു​ന്ന ചേ​ട്ട​ൻ.

ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ്ണ് നി​റ​യ്ക്കു​ന്ന ഈ ​കാ​ഴ്ച നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി. എ​ന്നാ​ൽ ഈ ​ദൃ​ശ്യം പ​ക​ർ​ത്തി​യ ക്യാ​മ​റ​മാ​ൻ പോ​സ്റ്റി​ന് കി​ട്ടു​ന്ന ലൈ​ക്കു​ക​ൾ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കും അ​പ്പു​റം ആ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക സ​ഹാ​യ​മോ ആ​ശ്വാ​സ​മോ ന​ൽ​കാ​ൻ ത​യ്യാ​റാ​യോ എ​ന്ന ചോ​ദ്യ​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഏ​റെ ഉ​യ​രു​ന്ന​ത്.

ദു​ര​ന്തം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം അ​വി​ടെ​യു​ള്ള മ​നു​ഷ്യ​ർ​ക്ക് താ​ങ്ങാ​കു​ന്ന​താ​ണെ​ന്ന് പ​ല​രും ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ മ​ര​ണ​സം​ഖ്യ തൊ​ള്ളാ​യി​രം ക​ട​ക്കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​യാ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​നി​യും പ്രി​യ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നാ​കാ​തെ വി​ലാ​പ​ഭൂ​മി​യാ​യി ക​ഴി​യു​ന്ന നേ​പ്പാ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Viral

ട്രെ​യി​ൻ ബെ​ഡ്ഷീ​റ്റ് ഷാ​ൾ പോ​ലെ ചു​റ്റി വി​പ​ണി​യി​ലൂ​ടെ ന​ട​പ്പ്; റെ​യി​ൽ​വേ​യു​ടെ കോ​ടി​ക​ളു​ടെ ന​ഷ്ടം ച​ർ​ച്ച​യാ​കു​ന്നു

വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ പേ​രെ​ഴു​തി​യ ബെ​ഡ്ഷീ​റ്റു​ക​ൾ മൂ​ന്ന് പേ​ർ പൊ​തു​സ്ഥ​ല​ത്ത് ഷാ​ൾ പോ​ലെ ധ​രി​ച്ചു ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ കോ​ലാ​ഹ​ല​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. 

ട്രെ​യി​നി​ൽ നി​ന്ന് മോ​ഷ്ടി​ച്ച വ​സ്ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ ധ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന രീ​തി​യി​ൽ 'ജെം​സ് ഓ​ഫ് റെ​യി​ൽ​വേ' എ​ന്ന ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

                                               റെ​യി​ൽ​വേ​യു​ടെ വ​സ്തു​വ​ക​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​ക്ക​ലാ​ക്കു​ന്ന​തും പൗ​ര​ബോ​ധ​മി​ല്ലാ​യ്മ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​തി​നെ​ത്തു​ട​ർ​ന്ന് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

വി​വ​ര​വ​കാ​ശ രേ​ഖ​ക​ൾ പ്ര​കാ​രം 2022 ജ​നു​വ​രി മു​ത​ൽ 2026 മെ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ റെ​യി​ൽ​വേ​യി​ൽ നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബെ​ഡ്‌​റോ​ൾ വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

ല​ക്ഷ​ക്ക​ണ​ക്കി​ന് ടൗ​വ​ലു​ക​ളും ബെ​ഡ്ഷീ​റ്റു​ക​ളും ത​ല​യി​ണ ഉ​റ​ക​ളും ക​മ്പ​ളി​ക​ളു​മ​ട​ക്കം ഏ​ക​ദേ​ശം 1.27 കോ​ടി​യി​ല​ധി​കം സാ​ധ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ണാ​താ​യി​ട്ടു​ള്ള​ത്.

ഇ​വ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള മൂ​ല്യം 100 കോ​ടി രൂ​പ​യോ​ള​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. പൊ​തു​മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ വ്യാ​പ​ക​മാ​യ അ​മ​ർ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ളു​ക​ൾ ര​ണ്ടു ത​ട്ടി​ലാ​ണ്. ക​ർ​ശ​ന നി​യ​മ​ങ്ങ​ളും ശി​ക്ഷാ​വി​ധി​ക​ളും ന​ട​പ്പി​ലാ​ക്കി പൊ​തു​മു​ത​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, മ​റ്റു​ള്ള​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ​ക​ൾ പ​ക​ർ​ത്തി ഓ​ൺ​ലൈ​നി​ൽ അ​പ​മാ​നി​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ന്ന​ത്. 

ത​ണു​പ്പ​ക​റ്റാ​ൻ ആ​രെ​ങ്കി​ലും ബെ​ഡ്ഷീ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ൽ അ​തി​ൽ തെ​റ്റി​ല്ലെ​ന്നും യ​ഥാ​ർ​ഥ കു​റ്റ​ക്കാ​ർ റെ​യി​ൽ​വേ സം​വി​ധാ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് ത​ന്നെ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് ക​ട​ത്തു​ന്ന ക​രാ​റു​കാ​രാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. 

വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ റെ​യി​ൽ​വേ​യു​ടെ പേ​ര് കൂ​ടു​ത​ൽ പ്ര​ക​ട​മാ​യ രീ​തി​യി​ൽ ബെ​ഡ്ഷീ​റ്റു​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ഉ​യ​രു​ന്നു​ണ്ട്. പൊ​തു​മു​ത​ലി​ന്‍റെ സു​ര​ക്ഷ​യും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും സം​ബ​ന്ധി​ച്ച ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Viral

അ​പൂ​ർ​വ രോ​ഗ​ത്തി​ന് ആ​ശ്വാ​സം കു​ള​ത്തി​ലെ ത​ണു​പ്പ്; ബം​ഗാ​ളി​ലെ ഇ​ക്ബാ​ലി​ന് ത​ണ​ലാ​യി റി​ല​യ​ൻ​സ്

ശ​രീ​ര​ത്തി​ൽ ക​ടു​ത്ത പു​ക​ച്ചി​ലും എ​രി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന അ​പൂ​ർ​വ്വ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് വെ​യി​ൽ പോ​ലു​മേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ട്ടി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​ന് ഒ​ടു​വി​ൽ വി​ദ​ഗ്ധ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​യി.

മു​ർ​ഷി​ദാ​ബാ​ദി​ലെ ബെ​ൽ​ഡം​ഗ​യി​ൽ നി​ന്നു​ള്ള ഇ​ക്ബാ​ൽ എ​ന്ന കൗ​മാ​ര​ക്കാ​ര​ൻ അ​സ​ഹ​നീ​യ​മാ​യ പു​ക​ച്ചി​ലി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ടു​ത്തു​ള്ള കു​ള​ങ്ങ​ളി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

വെ​ള്ള​ത്തി​ൽ ക​ഴി​യു​മ്പോ​ൾ മാ​ത്ര​മാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ന് അ​ല്പ​മെ​ങ്കി​ലും ആ​ശ്വാ​സം ല​ഭി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കു​ള​ത്തി​ൽ ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു​കൊ​ണ്ടാ​യി​രു​ന്നു.

ഈ ​ദ​യ​നീ​യ കാ​ഴ്ച​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി വെ​ള്ള​ത്തി​ൽ ക​ഴി​യു​ന്ന​ത് കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​രു​ന്നു.

ച​ർ​മ്മ​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ഴാ​നും മ​റ്റ് ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ​ക​ൾ​ക്കും ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന് ച​ർ​മ്മ​രോ​ഗ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വാ​ർ​ത്ത പ​ട​ർ​ന്ന​തോ​ടെ റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​ന​ന്ത് അം​ബാ​നി വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ​യ്ക്കു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത വി​വ​രം മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം ഇ​ക്ബാ​ലി​ന്‍റെ സ​മ്പൂ​ർ​ണ ചി​കി​ത്സാ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം വീ​ട്ടി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, അ​ത്യാ​ധു​നി​ക പ​രി​ച​ര​ണ​ത്തി​നാ​യി കു​ട്ടി​യെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് മും​ബൈ​യി​ലെ സ​ർ എ​ച്ച്.​എ​ൻ. റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Viral

പൂ​ച്ച ക​ട​ന്നു​പോ​യി, യു​വ​തി തെ​റി​ച്ചു​വീ​ണു! ആ​രും കാ​ണാ​ത്ത ആ ​അ​ദൃ​ശ്യ ശ​ക്തി ഏ​ത്?

ഒ​രു കെ​ട്ടി​ട​ത്തി​ലെ ഗോ​വ​ണി​പ്പ​ടി​യി​ലൂ​ടെ ഇ​റ​ങ്ങി​വ​രു​ന്ന യു​വ​തി പെ​ട്ടെ​ന്ന് വ​ഴി​യ​രി​കി​ലെ പൂ​ച്ച​യെ നോ​ക്കി​നി​ൽ​ക്കു​ക​യും, പൂ​ച്ച അ​രി​കെ​ക്കൂ​ടി ക​ട​ന്നു​പോ​യ നി​മി​ഷം ത​ന്നെ ആ​രോ ത​ള്ളി​വി​ട്ട​തു​പോ​ലെ പ​ടി​ക​ളി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യും ചെ​യ്യു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഈ​ജി​പ്തി​ൽ നി​ന്നു​ള്ള​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ ​സി​സി​ടി​വി വീ​ഡി​യോ​യി​ൽ യു​വ​തി​ക്ക് സ​മീ​പം മ​റ്റ് മ​നു​ഷ്യ​രാ​രും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത കൂ​ട്ടു​ന്ന​ത്. 'ഡെ​യ്‌​ലി ദ​സ്ത​ക്' എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം 60 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

വീ​ഡി​യോ​യി​ലെ വീ​ഴ്ച​യു​ടെ അ​സ്വാ​ഭാ​വി​ക​ത​യും, പൂ​ച്ച​യു​ടെ അ​സാ​ധാ​ര​ണ​മാ​യ ശാ​ന്ത​ത​യും ചൂ​ണ്ടി​ക്കാ​ട്ടി ഇ​തൊ​രു എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച വ്യാ​ജ വീ​ഡി​യോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഒ​രു​വി​ഭാ​ഗം ആ​ളു​ക​ൾ വാ​ദി​ക്കു​ന്നു.

എ​ന്നാ​ൽ അ​മാ​നു​ഷി​ക ശ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് യു​വ​തി​യു​ടെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. എ​ഐ വി​ദ്യ​യാ​ണോ അ​തോ അ​മാ​നു​ഷി​ക സം​ഭ​വ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ തു​ട​രു​മ്പോ​ഴും സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Viral

"അ​ത് അ​ഭി​ന​യ​മാ​യി​രു​ന്നു സ​ർ...": ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​യു​ന്ന വീ​ഡി​യോ ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി മാ​ത്രം മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​യു​ന്ന​താ​യി വ്യാ​ജ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ദീ​ഘ സ്വ​ദേ​ശി​യാ​യ യു​വാ​വ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

പാ​ള​ത്തി​ന് സ​മീ​പം നി​ന്ന് ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ന്ന ഭാ​വ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

ഇ​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​വു​ക​യും ആ​ർ​പി​എ​ഫ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ യു​വാ​വ് മാ​പ്പ​പേ​ക്ഷ​യു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തി.

റീ​ൽ നി​ർ​മ്മി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും, യ​ഥാ​ർ​ഥ​ത്തി​ൽ ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും വെ​റു​തെ അ​ഭി​ന​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​യാ​ൾ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​നി ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ഇ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. താ​നെ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​പി​എ​ഫ് സ​ൻ​പാ​ദ യൂ​ണി​റ്റ് പ്ര​തി​ക്കെ​തി​രെ റെ​യി​ൽ​വേ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Viral

അ​ടി​യൊ​ഴു​ക്കി​നെ​യും ത​ള്ളി​മാ​റ്റി 4x4; ക​ട​ലി​ൽ കാ​റോ​ടി​ച്ച് യു​വാ​വ്, വീ​ഡി​യോ ക​ണ്ട​വ​ർ ഞെ​ട്ടി!

ഡ്രൈ​വിം​ഗ് ക​മ്പ​വും ഓ​ഫ് റോ​ഡിം​ഗ് ആ​വേ​ശ​വും അ​തി​രു​ക​ട​ന്നാ​ൽ എ​ന്താ​കും? ഉ​ത്ത​രം കാ​ണ​ണ​മെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന ഈ ​പു​തി​യ വീ​ഡി​യോ കാ​ണ​ണം. റോ​ഡും കാ​ടും മ​ല​യും ക​ട​ന്ന് സാ​ക്ഷാ​ൽ ക​ട​ലി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു സാ​ഹ​സി​ക​പ്രി​യ​ൻ.

പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ തീ​ര​ത്തെ ആ​ഴ​മി​ല്ലാ​ത്ത വെ​ള്ള​ത്തി​ലൂ​ടെ 4x4 വാ​ഹ​നം യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ വാ​ഹ​നം ല​ക്ഷ്യ​മാ​ക്കി അ​ടി​ച്ചു ക​യ​റു​ന്ന​തും വെ​ള്ള​ത്തി​ന്‍റെ പ്ര​തി​രോ​ധം കാ​ര​ണം വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഒ​ടു​വി​ൽ വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​ന്‍റെ ഉ​ള്ളി​ലേ​ക്ക് പോ​ലും ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്നു​ണ്ടെ​ങ്കി​ലും, ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് ഭ​യ​ത്തി​ന്‍റെ നി​ഴ​ൽ പോ​ലു​മി​ല്ല. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്.

എ​ന്നാ​ൽ പ്രേ​ക്ഷ​ക​രി​ൽ നി​ന്നും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​ത് യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​താ​ണോ അ​തോ ഏ​തെ​ങ്കി​ലും ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് വി​ദ്യ​യാ​ണോ എ​ന്ന് ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ, ഇ​ത് ഡ്രൈ​വിം​ഗ് അ​ല്ല മ​റി​ച്ച് തി​ക​ഞ്ഞ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് മ​റ്റു ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം ജി​ടി​എ പോ​ലെ​യു​ള്ള ജ​ന​പ്രി​യ വീ​ഡി​യോ ഗെ​യി​മു​ക​ളി​ലെ സാ​ഹ​സി​ക രം​ഗ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​ന്നാ​ണി​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

"ഇ​ത് ഓ​ഫ്-​റോ​ഡ​ല്ല, ഓ​ഫ്-​ലാ​ൻ​ഡാ​ണ്" എ​ന്നും, "ഇ​വി​ടെ കാ​ർ ക​ഴു​കു​ന്ന​ത് ഈ ​രീ​തി​യി​ലാ​ണ്" എ​ന്നും തു​ട​ങ്ങി ര​സ​ക​ര​മാ​യ ഒ​ട്ടേ​റെ ക​മ​ന്‍റു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് ഈ ​വി​ചി​ത്ര​മാ​യ ക​ട​ൽ​യാ​ത്ര​യു​ടെ വീ​ഡി​യോ.

Viral

'ഇ​യാ​ൾ ദി​വ​സം 2000 രൂ​പ​യു​ണ്ടാ​ക്കും'; യാ​ച​ക​ന് പ​ണം ന​ൽ​കി​യ വി​ദേ​ശി​ക്ക് നേ​രെ സ്ത്രീ​യു​ടെ പ്ര​തി​ഷേ​ധം

മും​ബൈ തെ​രു​വി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​യാ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ വി​ദേ​ശ സ​ഞ്ചാ​രി​യാ​യ ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​കു​ന്നു.

'ക്രി​സ് ട്രാ​വ​ൽ​സ്' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ദേ​ശി മും​ബൈ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക്ക് പ​ണം ന​ൽ​കി​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പോ​ളി​യോ ബാ​ധി​ച്ച് ന​ട​ക്കാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന ഈ ​വ്യ​ക്തി​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ 100 രൂ​പ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​തി​നി​ട​യി​ലേ​ക്ക് മ​റ്റൊ​രു സ്ത്രീ ​ക​ട​ന്നു​വ​രി​ക​യും വി​ദേ​ശി​യു​ടെ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. താ​നും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ആ ​സ്ത്രീ, ത​നി​ക്ക് ഭ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി പ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചി​ല രേ​ഖ​ക​ളും മ​രു​ന്നു​ക​ളും കാ​ണി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ ഇ​യാ​ൾ ദി​വ​സ​വും 2000 രൂ​പ​യോ​ളം യാ​ച​ന​യി​ലൂ​ടെ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥി​രം യാ​ച​ക​നാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ വി​ദേ​ശി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ആ ​വ്യ​ക്തി​യു​ടെ ദ​യ​നീ​യ​മാ​യ ശാ​രീ​രി​കാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച ഇ​യാ​ൾ, സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ നി​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​മാ​യി​രു​ന്നു എ​ന്ന് സ്ത്രീ​യോ​ട് വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ആ ​വ്യ​ക്തി​ക്ക് 100 രൂ​പ കൂ​ടി ന​ൽ​കി ആ​കെ 200 രൂ​പ കൈ​മാ​റി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ​ത്.

ത​നി​ക്ക് ആ ​നി​മി​ഷം ശ​രി​യെ​ന്ന് തോ​ന്നി​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ നി​ങ്ങ​ൾ എ​ന്താ​യി​രി​ക്കും ചെ​യ്യു​ക എ​ന്നും ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് ഇ​യാ​ൾ ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്.

അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും നി​ർ​ബ​ന്ധ​പൂ​ർ​വ്വം പ​ണം ചോ​ദി​ച്ചു​വാ​ങ്ങു​ന്ന പ്ര​വ​ണ​ത​യെ​ക്കു​റി​ച്ചു​മു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Viral

മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ അ​ത്ഭു​തം: സി​ഖ് വ​നി​ത​യു​ടെ ത​ല​പ്പാ​വി​ലി​രു​ന്ന് പ​രു​ന്തി​ന്‍റെ കൗ​തു​ക യാ​ത്ര!

മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ ലോ​ക്ക​ൽ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ കൗ​തു​ക​വും അ​ത്ഭു​ത​വും ഉ​ണ​ർ​ത്തി അ​പൂ​ർ​വ്വ​മാ​യൊ​രു അ​തി​ഥി​യെ​ത്തി. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ൻ ക​മ്പാ​ർ​ട്ട്‌​മെ​ന്‍റി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ പ​രു​ന്ത്, യാ​ത്ര​ക്കാ​രി​യാ​യ നി​ഹം​ഗ് സി​ഖ് വ​നി​ത​യു​ടെ ത​ല​പ്പാ​വി​ലാ​ണ് ശാ​ന്ത​മാ​യി ഇ​രു​ന്ന​ത്.

ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സി​ൽ നി​ന്ന് ക​ല്യാ​ണി​ലേ​ക്ക് യാ​ത്ര തി​രി​ച്ച ട്രെ​യി​നി​ലാ​യി​രു​ന്നു ഈ ​വേ​റി​ട്ട സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. അ​ക്ഷ​യ് പാ​ല​വ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ക​ർ​ത്തി​യ ഈ ​രം​ഗ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്.

ട്രെ​യി​ൻ വേ​ഗ​ത്തി​ൽ പാ​യു​മ്പോ​ഴും യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ യാ​ത്ര​ക്കാ​രി​യു​ടെ ത​ല​പ്പാ​വി​ലി​രി​ക്കു​ന്ന പ​രു​ന്തി​നെ ക​ണ്ട് സ​ഹ​യാ​ത്രി​ക​ർ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​നി​ൽ​ക്കു​ന്ന​തും, ചി​ല​ർ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. സി​ഖ് സം​സ്കാ​ര​ത്തി​ലും ച​രി​ത്ര​ത്തി​ലും പ​രു​ന്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ധീ​ര​ത​യു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തി​ന്‍റെ​യും സ്വ​ത​ന്ത്ര ആ​ത്മാ​വി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ് സി​ഖ് വി​ശ്വാ​സി​ക​ൾ പ​രു​ന്തി​നെ കാ​ണു​ന്ന​ത്.

Viral

അ​തി​വേ​ഗ പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം കു​തി​ച്ച് കു​തി​ര; എ​ക്‌​സ്പ്ര​സ്‌​വേ​യെ വി​റ​പ്പി​ച്ച എ​ട്ട് കി​ലോ​മീ​റ്റ​ർ നീ​ണ്ട സാ​ഹ​സി​ക ചേ​സ്

വാ​ഹ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ വേ​ഗ​ത​യി​ൽ പാ​യു​ന്ന എ​ക്‌​സ്പ്ര​സ്‌​വേ​യി​ലേ​ക്ക് പെ​ട്ടെ​ന്നൊ​രു കു​തി​ര ക​ട​ന്നു​വ​ന്നാ​ൽ എ​ന്താ​യി​രി​ക്കും സ്ഥി​തി? ല​ക്നോ-​കാ​ൺ​പൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ര​ങ്ങേ​റി​യ​ത് അ​ത്ത​ര​മൊ​രു ന​ടു​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

അ​തി​വേ​ഗ ട്രാ​ക്കി​ലൂ​ടെ ഭ​യ​ന്നോ​ടു​ന്ന കു​തി​ര​യും അ​തി​ന് പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പാ​ഞ്ഞെ​ത്തി​യ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ പ​ട്രോ​ളിം​ഗ് വാ​ഹ​ന​വും പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു.

ഉ​ന്നാ​വോ​യ്ക്ക് സ​മീ​പ​ത്തു​വെ​ച്ചാ​ണ് കു​തി​ര പാ​ത​യി​ലേ​ക്ക് ക​യ​റി​യ​ത്. വ​ൻ വേ​ഗ​ത​യി​ൽ വ​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് വേ​ഗ​ത കു​റ​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി​യ എ​ൻ​എ​ച്ച്എ​ഐ പ​ട്രോ​ളിം​ഗ് സം​ഘം വാ​ഹ​ന​ത്തി​ൽ കു​തി​ര​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

വാ​ഹ​നം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ പി​ൻ​ഭാ​ഗ​ത്തി​രു​ന്ന് ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ നീ​ള​മു​ള്ള വ​ടി​യു​പ​യോ​ഗി​ച്ച് കു​തി​ര​യെ പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യ വ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. എ​ന്നാ​ൽ ഭ​യ​ന്നോ​ടി​യ കു​തി​ര ഏ​ക​ദേ​ശം എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം ട്രാ​ക്കി​ലൂ​ടെ ത​ന്നെ മു​ന്നോ​ട്ട് പാ​ഞ്ഞു.

ഒ​ടു​വി​ൽ ലാ​ൽ​ഗ​ഞ്ച് ബൈ​പ്പാ​സി​ന് തൊ​ട്ട​ടു​ത്തു​വെ​ച്ചാ​ണ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് കു​തി​ര​യെ എ​ക്‌​സ്പ്ര​സ്‌​വേ​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ന​യി​ക്കാ​ൻ സാ​ധി​ച്ച​ത്. സം​ഭ​വം ദൃ​ശ്യ​ങ്ങ​ളി​ൽ പ​ക​ർ​ത്തി ആ​രോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

മൃ​ഗ​ങ്ങ​ൾ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ഇ​രു​മ്പ് വേ​ലി​ക​ളും ഗേ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ഇ​ത്ത​രം വീ​ഴ്ച​ക​ൾ എ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു എ​ന്ന ചോ​ദ്യ​മാ​ണ് യാ​ത്ര​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.

നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം നേ​ര​ത്തെ ത​ന്നെ ആ​രോ​പ​ണം നേ​രി​ട്ടി​രു​ന്ന ക​മ്പ​നി​ക്ക് സു​ര​ക്ഷാ വീ​ഴ്ച കൂ​ടി നേ​രി​ടേ​ണ്ടി വ​ന്ന​ത് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

Viral

മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ന് മു​ക​ളി​ലും ക​ളി! ഇ​ന്ത്യ ഗേ​റ്റി​ൽ വീ​ണ്ടും പൗ​ര​ബോ​ധ​മി​ല്ലാ​യ്മ​യു​ടെ 'റീ​ൽ​സ്' കൂ​ത്ത്

പൗ​ര​ബോ​ധ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ഇ​ന്ത്യ​ക്കാ​ർ വീ​ണ്ടും വ​ലി​യ തോ​തി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നി​ന്നു​ള്ള ഒ​രു പു​തി​യ ദൃ​ശ്യം.

ഡ​ൽ​ഹി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഇ​ന്ത്യ ഗേ​റ്റി​ലെ ജ​ല​ധാ​ര​യ്ക്ക് ചു​റ്റും നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യും വെ​ള്ള​ത്തി​ലി​റ​ങ്ങി ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ഴ്ച വ​ലി​യ രീ​തി​യി​ലാ​ണ് അ​മ​ർ​ഷം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

"വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങ​രു​ത്" എ​ന്ന് വ്യ​ക്ത​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ളി​ൽ പോ​ലും ചി​ല​ർ ക​യ​റി​യി​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യും വ​ൻ​തു​ക പി​ഴ​യും ചു​മ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

ത​മാ​ശ​യാ​യി കാ​ണു​ന്ന ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ന്ത​സ് കെ​ടു​ത്തു​ക​യും, അ​നാ​വ​ശ്യ​മാ​യ റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം.

പൊ​തു​മു​ത​ലു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും രാ​ജ്യ​ത്ത് മു​ൻ​പും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പു​തി​യ വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും മ​ര​ങ്ങ​ളും ആ​ളു​ക​ൾ അ​പ​ഹ​രി​ച്ച സം​ഭ​വ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. പു​തി​യ ദൃ​ശ്യം വ​ൻ​തോ​തി​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

ആ​ളു​ക​ളു​ടെ വ്യ​ക്തി​ഗ​ത സം​സ്കാ​ര​മി​ല്ലാ​യ്മ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ൾ, രാ​ജ്യ​ത്ത് ക​ഠി​ന​മാ​യ വേ​ന​ൽ​ച്ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളോ സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​ണ് ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.

Viral

എ​സ്‌​ഡി​എം വ​സ​തി​യി​ൽ കാ​ൽ തി​രു​മ്മി ന​ൽ​കു​ന്ന ഹോം ​ഗാ​ർ​ഡ്; വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വീ​ണ്ടും വി​വാ​ദം!

കാ​ൺ​പൂ​ർ ഗാ​താ​മ്പൂ​ർ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ൽ നി​ന്നു​ള്ള​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വൈ​റ​ൽ വീ​ഡി​യോ​യി​ൽ കാ​ൺ​പൂ​ർ ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റ്റൊ​രാ​ൾ​ക്ക് കാ​ൽ തി​രു​മ്മി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ​ത്.

തു​ട​ക്ക​ത്തി​ൽ എ​സ്ഡി​എ​മ്മി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ഹോം ​ഗാ​ർ​ഡ് സേ​വ​നം ചെ​യ്യു​ന്ന​താ​ണെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും, വീ​ഡി​യോ​യി​ലു​ള്ള ര​ണ്ടു​പേ​രും ഹോം ​ഗാ​ർ​ഡ് ജീ​വ​ന​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​ർ ന​ഗ​ർ ഡി​സ്ട്രി​ക്റ്റ് ക​മാ​ൻ​ഡ​ന്‍റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​ടെ ദു​രു​പ​യോ​ഗ​വും യൂ​ണി​ഫോ​മി​നോ​ടു​ള്ള അ​നാ​ദ​ര​വു​മാ​ണ് സം​ഭ​വ​ത്തി​ൽ നി​ഴ​ലി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഈ ​സം​ഭ​വം ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തി​ന്‍റെ കൊ​ളോ​ണി​യ​ൽ മ​നോ​ഭാ​വ​ത്തി​ന്‍റെ തെ​ളി​വാ​ണ് എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ​ക്ത​മാ​ണ്.

Viral

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​റി​യു​ടെ മു​ക​ളി​ൽ ക​യ​റി ഡ്രൈ​വ​റു​ടെ ‘ഡാ​ൻ​സ്’; അ​മ്പ​ര​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ!

രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്ര​ക്കി​ന്‍റെ മു​ക​ളി​ൽ ക​യ​റി ഡ്രൈ​വ​ർ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ് ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ലോ​ഹി​യാ​സ് തി​ബാ​ര പ്ര​ദേ​ശ​ത്താ​ണ് ന​ടു​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്.

വാ​ഹ​നം മു​ന്നോ​ട്ടു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്ക​വെ ക്യാ​ബി​ന്‍റെ ജ​ന​ലി​ലൂ​ടെ പു​റ​ത്തു​ക​ട​ന്ന ഡ്രൈ​വ​ർ മു​ക​ളി​ലേ​ക്ക് ക​യ​റു​ക​യും ചു​റ്റു​മു​ള്ള വാ​ഹ​ന​ങ്ങ​ളെ വ​ക​വെ​യ്ക്കാ​തെ നൃ​ത്തം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സ്റ്റീ​യ​റിം​ഗി​ൽ ആ​രു​മി​ല്ലാ​തെ വാ​ഹ​നം മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത് മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി.

അ​പ​ക​ടം മ​ണ​ത്ത പ​ല ഡ്രൈ​വ​ർ​മാ​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ന്നി​ലേ​ക്ക് എ​ടു​ത്താ​ണ് സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ച​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ച് ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​റെ എ​ത്ര​യും വേ​ഗം തി​രി​ച്ച​റി​ഞ്ഞ് നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും ശ​ക്ത​മാ​യ ആ​വ​ശ്യം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടാ​നാ​യു​ള്ള ഇ​ത്ത​രം വി​ഡ്ഢി​ത്ത​ങ്ങ​ൾ വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ൽ ക​ലാ​ശി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

Viral

പാ​ട്ടി​നൊ​പ്പം ചു​വ​ടു​വെ​ച്ച് ത്രി​വ​ർ​ണ നാ​ട​ക​ൾ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ ദൃ​ശ്യ​വി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു

ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​വി മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് മ​നം ക​വ​രു​ന്ന കാ​ഴ്ച​ക​ളാ​ണ്. ടെ​ർ​മി​ന​ലി​നു​ള്ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ത്രി​വ​ർ​ണ പ്ര​മേ​യ​ത്തി​ലു​ള്ള പ്ര​ത്യേ​ക ദൃ​ശ്യ​വി​രു​ന്ന് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​യും സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​ത്തെ​യും ഒ​രു​പോ​ലെ വി​സ്മ​യി​പ്പി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​യാ​ണി​ത്. പ്ര​സി​ദ്ധ യാ​ത്രാ വ്ലോ​ഗ​റാ​യ വി​ഹാ​രി​ണി പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഈ ​വേ​റി​ട്ട അ​ല​ങ്കാ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

സീ​ലിം​ഗി​ൽ നി​ന്ന് തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത്രി​വ​ർ​ണ നാ​ട​ക​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഴ​ങ്ങു​ന്ന താ​ള​ത്തി​ന​നു​സ​രി​ച്ച് അ​തി​മ​നോ​ഹ​ര​മാ​യി ച​ലി​ക്കു​ക​യും വ​ട്ട​ത്തി​ൽ ക​റ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ബാ​ജി​റാ​വു മ​സ്താ​നി എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ 'പിം​ഗ ഗ ​പോ​രി' എ​ന്ന ഗാ​ന​ത്തി​നൊ​പ്പം ഈ ​ദൃ​ശ്യ​വി​രു​ന്ന് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത് യാ​ത്ര​ക്കാ​ർ​ക്ക് തി​ക​ച്ചും അ​പൂ​ർ​വ​മാ​യൊ​രു അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക​വി​ദ്യ​യും സം​ഗീ​ത​വും ദേ​ശ​ഭ​ക്തി​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് സാ​ധാ​ര​ണ അ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക​പ്പു​റം വ​ലി​യൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​ണ് അ​ധി​കൃ​ത​ർ ഇ​വി​ടെ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു അ​ത്ഭു​ത കാ​ഴ്ച കാ​ണു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ർ വി​മാ​നം മി​സ് ആ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം എ​ന്ന ത​മാ​ശ നി​റ​ഞ്ഞ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വി​ഹാ​രി​ണി ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​വു​ക​യും നി​ര​വ​ധി ആ​ളു​ക​ൾ ഇ​തി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ത്ത​ര​മൊ​രു മ​നോ​ഹ​ര​മാ​യ കാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് നി​ര​വ​ധി​യാ​ളു​ക​ൾ വ്ലോ​ഗ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

 

Viral

മ​ര​ണ​ശേ​ഷ​വും തു​ട​രു​ന്ന സ്വ​ത്തു​ത​ർ​ക്കം: അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് വി​ര​ല​ട​യാ​ളം വാ​ങ്ങി മ​ക​ൻ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ അ​ന്ത​രി​ച്ച എ​ഴു​പ​ത്ത​ഞ്ചു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് വെ​ള്ള​ക്ക​ട​ലാ​സു​ക​ളി​ൽ പെ​രു​വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ വി​വാ​ദ​മാ​കു​ന്നു.

റ​ഹി​മാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഖ​ദൗ​ന ഗ്രാ​മ​ത്തി​ൽ അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ഛത്ര​പാ​ലി​ന്‍റെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്വ​ത്ത് ത​ർ​ക്ക​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

മ​ക​നും മ​രു​മ​ക​ളു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്ന ഛത്ര​പാ​ൽ, സ്വ​ന്തം സ്വ​ത്തു​ക്ക​ളി​ൽ​നി​ന്ന് മ​ക​നെ ഒ​ഴി​വാ​ക്കി മു​ൻ​പ് പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ പെ​ട്ടെ​ന്നു​ണ്ടാ​യ മ​ര​ണ​വും, വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കാ​നാ​യി മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് വി​ര​ല​ട​യാ​ളം എ​ടു​ത്ത​തും വ​ലി​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​ഹി​മാ​ബാ​ദ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Viral

ല​ഹ​രി​യി​ൽ കാ​ക്ക​യെ പി​ടി​ച്ച് ചി​റ​കു​പി​ഴു​ത് തി​ന്നാ​ൻ ശ്ര​മം

മ​ദ്യ​ല​ഹ​രി​യി​ൽ കാ​ക്ക​യു​ടെ തൂ​വ​ലു​ക​ൾ പി​ഴു​തെ​ടു​ത്ത് സൈ​ക്കി​ൾ കാ​രി​യ​റി​ൽ കെ​ട്ടി​യി​ട്ട് കൊ​ണ്ടു​പോ​യ​യാ​ളെ മൃ​ഗ​സ്നേ​ഹി​ക​ൾ ത​ട​ഞ്ഞു. പ​ക്ഷി​ക്ക് ക്രൂ​ര​മാ​യ പീ​ഡ​ന​മേ​ൽ​പ്പി​ച്ച ശേ​ഷം അ​തി​നെ പാ​കം ചെ​യ്ത് തി​ന്നാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ നീ​ക്കം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഒ​രു മൃ​ഗ​സം​ര​ക്ഷ​ണ പേ​ജി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ന​ട​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന​ത്ര ക​ടു​ത്ത മ​ദ്യ​പാ​ന​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ വ​ഴി​യി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ഴാ​ണ് വ​ഴി​പോ​ക്ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​ക്ക​യെ തി​ന്നാ​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ഇ​യാ​ൾ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ മൃ​ഗ​സ്നേ​ഹി​ക​ൾ ഇ​ട​പെ​ട്ട് കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും കാ​ക്ക​യെ തി​രി​കെ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മൃ​ഗ​സ്നേ​ഹി​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങേ​ണ്ടി​വ​ന്നു.

നി​ല​വി​ൽ മൃ​ഗ​സം​ര​ക്ഷ​ക​രു​ടെ സം​ര​ക്ഷ​ണ​യി​ലു​ള്ള കാ​ക്ക, ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം വ​ന​മേ​ഖ​ല​യി​ലേ​ക്ക് പ​റ​ത്തി​വി​ടും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ർ​ത്ത​യെ​ങ്കി​ലും, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Viral

രോ​ഗി​ക​ൾ​ക്ക് പ​ക​രം ഉ​ള്ളി​ച്ചാ​ക്കു​ക​ൾ; മ​ധ്യ​പ്ര​ദേ​ശി​ൽ അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി പ​രാ​തി

മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട ആം​ബു​ല​ൻ​സു​ക​ൾ പ​ച്ച​ക്ക​റി വി​പ​ണി​യി​ലേ​ക്ക് ച​ര​ക്കു​നീ​ക്ക​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ന്നു.

പോ​ർ​സ ധാ​ന്യ മാ​ർ​ക്ക​റ്റ് വ​ള​പ്പി​ലെ പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളി​ൽ നി​ന്ന് വ്യാ​പാ​രി​ക​ൾ ഉ​ള്ളി​ച്ചാ​ക്കു​ക​ൾ ഇ​റ​ക്കി ഉ​ള്ളി​ലേ​ക്ക് മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന വ്യ​ക്തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ക്കു​റ​വി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നും ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ​യും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​വ​രെ​യും ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച സ​മ​യ​വും സ്ഥ​ല​വും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശം.

Viral

77 കൊ​ല്ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗ്രാ​മ​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി സ​ർ​ക്കാ​ർ ബ​സ് എ​ത്തി​യ​പ്പോ​ൾ നൃ​ത്തം ചെ​യ്ത് ഗ്രാ​മീ​ണ​ർ

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ബ​സ് യാ​ത്ര എ​ന്ന​ത് ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​വും ന​ഗ​ര​ങ്ങ​ളി​ലെ സ​ദാ​മു​ഴ​ങ്ങു​ന്ന ശ​ബ്ദ​ങ്ങ​ളി​ലൊ​ന്നു​മാ​ണ്. എ​ന്നാ​ൽ രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ ജി​ല്ല​യി​ലു​ള്ള കു​ർ​ത്താ​ൽ എ​ന്ന വി​ദൂ​ര ഗ്രാ​മ​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ ബ​സി​ന്‍റെ വ​ര​വ് ഗ്രാ​മീ​ണ​ർ​ക്ക് വ​ലി​യൊ​രു ആ​ഘോ​ഷ​മാ​യി മാ​റി.

രാ​ജ​സ്ഥാ​ൻ റോ​ഡ്‌​വേ​സി​ന്‍റെ ബ​സ് ഗ്രാ​മ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ വ​ഴി​നീ​ളെ അ​ണി​നി​ര​ന്ന് നൃ​ത്തം ചെ​യ്തും ചെ​ണ്ട​മേ​ള​ങ്ങ​ളോ​ടെ​യും സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്ന ഗ്രാ​മീ​ണ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് ഒ​രു സ​ർ​ക്കാ​ർ ബ​സ് നേ​രി​ട്ടെ​ത്തു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. തൊ​ട്ട​ടു​ത്തു​ള്ള കേ​രോ​ട്ട് എ​ന്ന ഗ്രാ​മ​വും വ​ർ​ഷ​ങ്ങ​ളാ​യി സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ റൂ​ട്ട് മാ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

ഇ​ത്ര​യും കാ​ലം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചോ കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചോ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. സ​ർ​ക്കാ​ർ ബ​സി​ന്‍റെ വ​ര​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഉ​പ​ജീ​വ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും മെ​ച്ച​പ്പെ​ട്ട വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മു​ള്ള പു​തി​യ വാ​തി​ലു​ക​ളാ​ണ് ഇ​ത് തു​റ​ന്നി​ടു​ന്ന​ത്.

ന​ഗ​ര​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ, രാ​ജ്യ​ത്തി​ന്‍റെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന വി​ക​സ​ന വി​ട​വി​ന്‍റെ​യും കാ​ത്തി​രി​പ്പി​ന്‍റെ​യും യാ​ഥാ​ർ​ഥ്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​താ​യി മാ​റു​ക​യാ​ണ് ഈ ​സം​ഭ​വം. 

National

വൈറൽ വീഡിയോ| ക്ലാസ് മുറിയിൽ അധ്യാപകൻ സുഖനിദ്രയിൽ; മൊബൈൽ ഗെയിമിൽ മുഴുകി വിദ്യാർഥികൾ

ലക്നൗ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. യുപി വിഭാഗം അധ്യാപകൻ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങുന്നതും കുട്ടികൾ മൊബൈലിൽ വീഡിയോ കാണുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. രക്ഷകർത്താക്കളും നാട്ടുകാരും രംഗത്തെത്തിയതോടെ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 യുപി കനൗജിലുള്ള സർക്കാർ വിദ്യാലയത്തിലാണ് പൊതുജനങ്ങളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രകോപിപ്പിച്ച സംഭവം. പഠന സമയത്ത് അധ്യാപകന്‍റെ മേൽനോട്ടമില്ലാതെ കുട്ടികൾ വഴിതെറ്റുന്ന കാഴ്ചയടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ, ക്ലാസ് മുറിയിലെ ബെഞ്ചിൽ അധ്യാപകൻ കൂർക്കംവലിച്ചു സുഖമായി കിടന്നുറങ്ങുന്നതു വ്യക്തമായി കാണാം. അധ്യാപകന്‍റെ ശ്രദ്ധയോ നിയന്ത്രണമോ ഇല്ലാത്തതിനാൽ, പഠന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വിദ്യാർഥികൾ ഒരു മൊബൈൽ ഫോണിനു ചുറ്റും കൂടിയിരുന്ന് വീഡിയോ കാണുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂൾ സമയത്ത് കുട്ടികൾക്കു കൃത്യമായ മാർഗനിർദേശം നൽകേണ്ട അധ്യാപകന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇതു വ്യക്തമാക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Zingabad എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കനൗജ് പോലീസിനെക്കൂടി ടാഗ് ചെയ്താണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെ അധ്യാപന നിലവാരവും അച്ചടക്കവുമാണ് വീഡിയ ചൂണ്ടിക്കാണിക്കുന്നതെന്ന് നിരവധി പേർ പ്രതികരിച്ചു. ഉത്തരവാദിത്തമില്ലാതെ പെരുമാറിയ അധ്യാപകനെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

അതേസമയം, വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവം നടന്ന സ്കൂളിനെക്കുറിച്ചോ ദൃശ്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചോ വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടില്ല. അതേസമയം സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നാണു സൂചന.

സർക്കാർ വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷത്തെയും അധ്യാപകരുടെ ഉത്തരവാദിത്തത്തെയും കുറിച്ച് വലിയ ആശങ്കയാണ് സംഭവം ഉയർത്തുന്നത്. കുട്ടികൾക്കു പഠനാന്തരീക്ഷം ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ മേൽനോട്ടവും പരിശോധനകളും ഉണ്ടാകണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.

Viral

പ്ര​ള​യം ക​വ​ർ​ന്ന കു​ഞ്ഞു​സ്വ​പ്ന​ങ്ങ​ൾ: ചെ​ളി​യി​ൽ ക​ളി​പ്പാ​ട്ടം തി​ര​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം മ​ന​സ് അ​ലി​യി​ക്കു​ന്നു

അ​സ​മി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ ന​ടു​ക്കു​ന്ന ആ​ഘാ​തം വ്യ​ക്ത​മാ​ക്കു​ന്ന നോ​വൂ​റു​ന്നൊ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റർനെറ്റി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ വീ​ടി​നു​ള്ളി​ലെ ക​ന​ത്ത ചെ​ളി​ക്കൂ​ന​യ്ക്കി​ട​യി​ലൂ​ടെ ത​ന്‍റെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ തി​ര​യു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

പ്ര​ള​യ​ജ​ലം പൂ​ർ​ണ​മാ​യും ഇ​റ​ങ്ങി​പ്പോ​യെ​ങ്കി​ലും വീ​ടി​ന​ക​ത്ത് ഇ​പ്പോ​ഴും ര​ണ്ട​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ച​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ത​നി​ക്കു​മു​മ്പി​ൽ നി​ൽ​ക്കു​ന്ന വ​ലി​യ ദു​ര​ന്ത​ത്തെ​പ്പോ​ലും വ​ക​വെ​ക്കാ​തെ, ആ ​ചെ​ളി​ക്ക​ട്ട​ക​ൾ ഓ​രോ​ന്നാ​യി വ​ക​ഞ്ഞു​മാ​റ്റി ത​ന്‍റെ കു​ഞ്ഞു​സ​മ്പാ​ദ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ആ ​കു​ട്ടി.

ഭൗ​തി​ക ന​ഷ്ട​ങ്ങ​ൾ​ക്കു​മ​പ്പു​റം ഒ​രു വെ​ള്ള​പ്പൊ​ക്കം സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലും കൊ​ച്ചു​സ്വ​പ്ന​ങ്ങ​ളി​ലും ഉ​ണ്ടാ​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ് ഈ ​സം​ഭ​വം.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സ​ലി​യി​ച്ച ഈ ​വീ​ഡി​യോ പ്ര​ള​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ദു​ര​ന്ത​മു​ഖം എ​ത്ര​ത്തോ​ളം ദാ​രു​ണ​മാ​ണെ​ന്ന് ലോ​ക​ത്തെ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Viral

80-ാം വ​യ​സി​ൽ ആ​ദ്യ​മാ​യി ക​ട​ൽ ക​ണ്ട് അ​ച്ഛ​ൻ; സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ണു​നി​റ​ച്ച് ഒ​രു മ​ക​ന്‍റെ സ്നേ​ഹ സ​മ്മാ​നം

വാ​ർ​ദ്ധ​ക്യ​ത്തി​ന്‍റെ നി​റ​വി​ലും മ​ന​സി​ൽ പെ​യ്തി​റ​ങ്ങി​യ കൊ​ച്ചു​കു​ട്ടി​യു​ടെ അ​ത്ഭു​ത​വും സ​ന്തോ​ഷ​വും തൊ​ട്ട​റി​യു​ന്ന അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

ജീ​വി​ത​ത്തി​ൽ ഇ​ന്നു​വ​രെ ക​ട​ലി​ന്‍റെ അ​ന​ന്ത​ത നേ​രി​ട്ടു ക​ണ്ടി​ട്ടി​ല്ലാ​ത്ത എ​ൺ​പ​തു​കാ​ര​നാ​യ പി​താ​വി​നെ ഒ​ഡീ​ഷ​യി​ലെ കൊ​ണാ​ർ​ക്കി​ന​ടു​ത്തു​ള്ള ച​ന്ദ്ര​ഭാ​ഗ തീ​ര​ത്തെ​ത്തി​ച്ച് അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു മ​ക​ൻ.

തി​ര​മാ​ല​ക​ളു​ടെ ഇ​ര​മ്പ​ലും ക​ട​ലി​ന്‍റെ വ​ലി​പ്പ​വും ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ ആ ​അ​ച്ഛ​ന്‍റെ മു​ഖ​ത്തു വി​രി​ഞ്ഞ വി​കാ​ര​നി​ർ​ഭ​ര​മാ​യ ഭാ​വ​ങ്ങ​ൾ ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് അ​ടു​ക്കു​മ്പോ​ൾ ത​ന്നെ പ്ര​കൃ​തി​യോ​ടു​ള്ള ആ​ദ​ര​വോ​ടെ കൈ​കൂ​പ്പി തൊ​ഴു​ന്ന അ​ച്ഛ​നെ കാ​ണാം.

തി​ര​മാ​ല​ക​ൾ വ​ന്ന് കാ​ൽ​വി​ര​ലു​ക​ളെ തൊ​ട്ടു​രു​മ്മി ക​ട​ന്നു​പോ​യ​പ്പോ​ൾ, ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത ഏ​തോ ഒ​രു ല​ഹ​രി​യി​ലെ​ന്ന​പോ​ലെ അ​ദ്ദേ​ഹം നി​ശ​ബ്ദ​നാ​യി നി​ന്നു​പോ​യി.

ഈ ​നി​മി​ഷ​ത്തി​ൽ മ​ന​സി​ന്‍റെ സ​ന്തോ​ഷം എ​ന്താ​ണെ​ന്ന് മ​ക​ൻ തി​ര​ക്കി​യ​പ്പോ​ൾ, സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത അ​ത്ര​യും വ​ലി​യൊ​രു അ​ത്ഭു​ത​മാ​ണ് ത​ന്‍റെ മു​ന്നി​ലു​ള്ള​തെ​ന്നാ​യി​രു​ന്നു വി​തു​മ്പു​ന്ന ശ​ബ്ദ​ത്തോ​ടെ ആ ​അ​ച്ഛ​ന്‍റെ മ​റു​പ​ടി.

ചി​ല സ​ന്തോ​ഷ​ങ്ങ​ൾ​ക്ക് പ്രാ​യം ഒ​രു ത​ട​സ​മ​ല്ലെ​ന്നും ശ​രി​യാ​യ സ​മ​യ​ത്തി​നാ​യി അ​വ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ് മ​ക​ൻ ഈ ​വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. പ്ര​കൃ​തി​യെ ദൈ​വ​മാ​യി ക​ണ്ട് വ​ണ​ങ്ങു​ന്ന ആ ​അ​ച്ഛ​ന്‍റെ വി​ന​യ​വും ലാ​ളി​ത്യ​വു​മാ​ണ് ഏ​വ​രെ​യും ഏ​റെ ആ​ക​ർ​ഷി​ച്ച​ത്.

യ​ഥാ​ർ​ഥ പ്ര​കൃ​തി​സ്നേ​ഹ​വും മ​ണ്ണി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഒ​രു പ​ഴ​യ ത​ല​മു​റ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Viral

ഉറങ്ങുന്ന അധ്യാപകനും മൊബൈലിൽ മുഴുകിയ വിദ്യാർഥികളും

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജി​ൽ നി​ന്നു​ള്ള ഒ​രു സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ന്‍റെ പ്ര​വൃ​ത്തി വ​ലി​യ തോ​തി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ക്ലാ​സ് സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച് ക്ലാ​സ് മു​റി​യി​ൽ ഉ​റ​ങ്ങു​ന്ന അ​ധ്യാ​പ​ക​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യെ​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ വീ​ഴ്ച​യെ​യും കു​റി​ച്ച് വ​ലി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്താ​ൻ ഈ ​സം​ഭ​വം ഇ​ട​യാ​ക്കി. ബെ​ഞ്ചി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന അ​ധ്യാ​പ​ക​ന് തൊ​ട്ട​ടു​ത്തി​രു​ന്ന് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

അ​ധ്യാ​പ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സ​മ​യ​ത്ത് കു​ട്ടി​ക​ൾ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന​ത് പ​ഠ​നാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ത​ക​ർ​ച്ച​യെ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ക്ലാ​സ് ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ക്ലാ​സ് മു​റി​ക​ളി​ൽ കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

'സി​ന്ദാ​ബാ​ദ്' എ​ന്ന എ​ക്സ് അ​ക്കൗ​ണ്ട് വ​ഴി പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ​യി​ൽ പ്രാ​ദേ​ശി​ക പോ​ലീ​സി​നെ​യും ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

എ​ന്നാ​ൽ വീ​ഡി​യോ പ​ക​ർ​ത്തി​യ തീ​യ​തി​യെ​ക്കു​റി​ച്ചോ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ​യെ​ക്കു​റി​ച്ചോ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്.

എ​ങ്കി​ലും, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും പ്രൊ​ഡ​ക്ട​ടീ​വ് ആ​യ​തു​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ൽ സ്കൂ​ളു​ക​ൾ കാ​ണി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലേ​ക്ക് ഈ ​സം​ഭ​വം വി​ര​ൽ​ചൂ​ണ്ടു​ന്നു.

Viral

സി​എം വി​ജ​യ്ക്ക് റോ​ക്കി​യു​ടെ റോ​യ​ൽ സ​ല്യൂ​ട്ട്!; മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ്മാ​നം ന​ൽ​കി ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ സൂ​പ്പ​ർ ഡോ​ഗ് 'റോ​ക്കി'

ഗൗ​ര​വ​വും അ​ച്ച​ട​ക്ക​വും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പോ​ലീ​സ് മെ​ഡ​ൽ ദാ​ന ച​ട​ങ്ങു​ക​ളി​ൽ നി​ന്ന് വേ​റി​ട്ട​തും മ​നോ​ഹ​ര​വു​മാ​യ ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ചെ​ന്നൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങാ​ണ് വേ​റി​ട്ടൊ​രു നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളി​ലെ സേ​വ​ന​മി​ക​വി​നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് പോ​ലീ​സു​കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു സ​വി​ശേ​ഷ അ​തി​ഥി വേ​ദി​യി​ലെ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ലെ റോ​ക്കി എ​ന്ന സ്നി​ഫ​ർ ഡോ​ഗ് ആ​യി​രു​ന്നു അ​ത്.

ഔ​ദ്യോ​ഗി​ക വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വേ​ദി​യി​ലെ​ത്തി​യ റോ​ക്കി, പൂ​ക്ക​ൾ നി​റ​ച്ച കൊ​ട്ട വാ​യ്ക്കു​ള്ളി​ൽ ഒ​തു​ക്കി​പ്പി​ടി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് ന​ട​ന്ന​ടു​ത്ത​ത്. തു​ട​ർ​ന്ന് അ​ങ്ങേ​യ​റ്റം വി​നീ​ത​നാ​യി ത​ല​കു​നി​ച്ച് ആ ​ഉ​പ​ഹാ​രം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ​യു​ടെ ഈ ​സ്നേ​ഹാ​ദ​ര​വി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് റോ​ക്കി​ക്ക് ഗാം​ഭീ​ര്യ​മു​ള്ള ഒ​രു സ​ല്യൂ​ട്ട് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. ഗൗ​ര​വം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഈ ​ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ സം​ഭ​വം ച​ട​ങ്ങി​ലു​ട​നീ​ളം വ​ലി​യ ചി​രി​യും സ​ന്തോ​ഷ​വും പ​ട​ർ​ത്തി.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട​ത്. മൃ​ഗ​ങ്ങ​ളു​ടെ അ​വി​ശ്വ​സ​നീ​യ​മാ​യ ബു​ദ്ധി​ശ​ക്തി​യെ​യും പ​രി​ശീ​ല​ന​ത്തെ​യും പ്ര​ശം​സി​ക്കു​ന്ന​തി​നൊ​പ്പം, റോ​ക്കി​യോ​ട് മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച ആ​ദ​ര​വി​നെ​യും സോ​ഷ്യ​ൽ മീ​ഡി​യ വാ​നോ​ളം പു​ക​ഴ്ത്തു​ന്നു​ണ്ട്.

Viral

പ​ല്ലു​കൊ​ണ്ട് കാ​ർ വ​ലി​ച്ച് യാ​ത്രാ​യ​യ​പ്പ്; ഗ്വാ​ളി​യോ​ർ ഐ.​ജി​യു​ടെ വി​ര​മി​ക്ക​ൽ ച​ട​ങ്ങ് കൗ​തു​ക​മാ​കു​ന്നു

ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക​പ്പു​റം തീ​ർ​ത്തും വേ​റി​ട്ടൊ​രു വി​ട​വാ​ങ്ങ​ൽ നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​ർ പോ​ലീ​സ് സേ​ന.

ഗ്വാ​ളി​യോ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഐ​ജി) അ​ര​വി​ന്ദ് സ​ക്സേ​ന​യു​ടെ വി​ര​മി​ക്ക​ൽ ച​ട​ങ്ങാ​ണ് സ​വി​ശേ​ഷ​മാ​യ ഒ​രു ശ​ക്തി​പ്ര​ക​ട​നം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ​ത്.

ച​ട​ങ്ങി​നു​ശേ​ഷം ഐ​ജി ഓ​ഫീ​സി​ൽ നി​ന്ന് മ​ട​ങ്ങാ​നൊ​രു​ങ്ങി​യ​പ്പോ​ൾ, അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം സു​നി​ൽ 'ബാ​ഹു​ബ​ലി' എ​ന്ന പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​ല്ലു​കൊ​ണ്ട് വ​ലി​ച്ചു​കൊ​ണ്ടു​പോ​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഐ​ജി കാ​റി​ൽ മ​ട​ങ്ങാ​ൻ ത​യ്യാ​റെ​ടു​ത്ത​പ്പോ​ഴാ​ണ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

കാ​റി​ന് മു​ന്നി​ൽ ക​യ​റു​കെ​ട്ടി, ത​ന്‍റെ പ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ൺ​സ്റ്റ​ബി​ൾ സു​നി​ൽ ഓ​ഫീ​സ് വ​ള​പ്പി​ലൂ​ടെ ഏ​ക​ദേ​ശം 50 മീ​റ്റ​റോ​ളം വാ​ഹ​നം വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ൾ ക​യ​റി​യി​രു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ ഭാ​ര​മു​ണ്ടാ​യി​രു​ന്നി​ട്ടും, ത​ന്‍റെ മു​ഴു​വ​ൻ ക​രു​ത്തു​മെ​ടു​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ അ​ദ്ദേ​ഹം വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും വ​ലി​യ കൈ​യ​ടി​യോ​ടെ​യാ​ണ് ഈ ​പ്ര​ക​ട​ന​ത്തെ വ​ര​വേ​റ്റ​ത്. അ​സാ​ധാ​ര​ണ​മാ​യ ശാ​രീ​രി​ക​ശേ​ഷി കൊ​ണ്ട് പോ​ലീ​സ് സേ​ന​യി​ൽ നേ​ര​ത്തെ ത​ന്നെ പ്ര​ശ​സ്ത​നാ​ണ് സു​നി​ൽ.

മു​ൻ​പ് ഒ​രേ​സ​മ​യം ഏ​ഴ് കാ​റു​ക​ൾ പ​ല്ലു​കൊ​ണ്ട് വ​ലി​ച്ച് റെ​ക്കോ​ർ​ഡ് ഇ​ട്ടി​ട്ടു​ള്ള ഇ​ദ്ദേ​ഹം, നി​ര​വ​ധി പൊ​തു​വേ​ദി​ക​ളി​ലും ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട്. ഈ ​അ​സാ​ധാ​ര​ണ ക​ഴി​വു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 'ബാ​ഹു​ബ​ലി' എ​ന്ന പേ​ര് നേ​ടി​ക്കൊ​ടു​ത്ത​ത്.

ച​ട​ങ്ങി​നു​ശേ​ഷം സം​സാ​രി​ച്ച റി​ട്ട​യേ​ർ​ഡ് ഐ​ജി അ​ര​വി​ന്ദ് സ​ക്സേ​ന, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി അ​റി​യി​ച്ചു. ഗ്വാ​ളി​യോ​റി​ലെ സേ​വ​ന​കാ​ല​യ​ള​വി​ലെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ൾ എ​ന്നും ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് വ​കു​പ്പി​ൽ അ​പൂ​ർ​വ്വ​മാ​യി മാ​ത്രം കാ​ണാ​റു​ള്ള ഇ​ത്ത​രം ഒ​രു വി​ട​വാ​ങ്ങ​ലി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Viral

ഭാ​ര്യ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ബെ​ൽ​റ്റു​കൊ​ണ്ട് മ​ർ​ദ്ദി​ച്ചു: സോ​ഷ്യ​ൽ മീ​ഡി​യ​യെ പ്ര​കോ​പി​പ്പി​ച്ച് ഇ​ൻ​ഡോ​റി​ലെ മ​ർ​ദ്ദ​ന ദൃ​ശ്യ​ങ്ങ​ൾ

ഇ​ൻ​ഡോ​റി​ലെ വി​ജ​യ് ന​ഗ​റി​ൽ പൊ​തു​നി​ര​ത്തി​ൽ യു​വ​തി ക്രൂ​ര​മാ​യി മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മ​റ്റൊ​രു യു​വാ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ ത​ട​ഞ്ഞു​നി​ർ​ത്തി​യ ഭ​ർ​ത്താ​വ്, ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വ​ഴി​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ചു​റ്റും ത​ടി​ച്ചു​കൂ​ടി​യെ​ങ്കി​ലും അ​ക്ര​മം ത​ട​യാ​ൻ ആ​രും ത​യ്യാ​റാ​യി​ല്ല. ഭൂ​രി​ഭാ​ഗം പേ​രും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

എ​ന്നാ​ൽ, ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച വ്യ​ക്തി ത​ന്നെ​യാ​ണ് അ​വ​സാ​ന​ത്തോ​ടെ അ​ക്ര​മി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ഇ​ട​പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യ​തോ​ടെ, പൊ​തു​സ്ഥ​ല​ത്തു​ണ്ടാ​യ അ​ക്ര​മ​ത്തി​നെ​തി​രെ​യും അ​ത് ത​ട​യാ​ൻ ശ്ര​മി​ക്കാ​തെ നോ​ക്കി​നി​ന്ന നാ​ട്ടു​കാ​രു​ടെ മ​നോ​ഭാ​വ​ത്തി​നെ​തി​രെ​യും വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ വി​ശ്വ​സ​നീ​യ​ത​യോ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളോ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലും ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Viral

ഹൈ​വേ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ ട​യ​റി​ടി​ച്ച് കാ​ർ ത​ക​ർ​ന്നു

അ​മേ​രി​ക്ക​യി​ലെ ഷൂ​ൽ​കി​ൽ എ​ക്സ്പ്ര​സ് വേ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ഞ്ഞെ​ത്തി​യ ട​യ​റി​ടി​ച്ച് എ​സ്‌​യു​വി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഹൈ​വേ​യി​ലെ ഡി​വൈ​ഡ​റും ചാ​ടി​ക്ക​ട​ന്നെ​ത്തി​യ കൂ​റ്റ​ൻ ട​യ​ർ എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന നി​സാ​ൻ എ​സ്‌​യു​വി​യു​ടെ മു​ൻ​ഭാ​ഗ​ത്തേ​ക്ക് ശ​ക്ത​മാ​യി അ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ന​ട​ന്ന ഈ ​ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തി​വേ​ഗ​ത്തി​ൽ ഉ​രു​ണ്ടു​വ​ന്ന ട​യ​റി​ന്‍റെ ശ​ക്ത​മാ​യ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ബോ​ണ​റ്റും മു​ൻ​വ​ശ​ത്തെ വി​ൻ​ഡ്ഷീ​ൽ​ഡും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യി.

ഹൈ​വേ​യി​ലൂ​ടെ അ​നി​യ​ന്ത്രി​ത​മാ​യി തു​ള്ളി​ക്കു​തി​ച്ചെ​ത്തി​യ ട​യ​ർ പെ​ട്ടെ​ന്ന് ഡി​വൈ​ഡ​ർ ചാ​ടി കാ​റി​ന് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​രി​ക്കാ​നോ വാ​ഹ​നം മാ​റ്റി​യെ​ടു​ക്കാ​നോ ഡ്രൈ​വ​ർ​ക്ക് ഒ​ട്ടും സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഏ​ത് വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് ഈ ​ട​യ​ർ വേ​ർ​പെ​ട്ടു​പോ​യ​തെ​ന്ന കാ​ര്യം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണോ അ​തോ യാ​ന്ത്രി​ക ത​ക​രാ​റാ​ണോ അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ വ​രു​ന്ന ട​യ​റു​ക​ൾ പെ​ട്ടെ​ന്ന് ദി​ശ​മാ​റി തെ​റി​ക്കു​ന്ന​തി​നാ​ൽ ഇ​വ വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

Viral

മാ​തൃ​ത്വ​ത്തി​ന് പ്ര​ള​യ​ഭ​യ​മി​ല്ല! ക​ലി​തു​ള്ളി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കു​ഞ്ഞി​ന് കാ​വ​ലാ​യി ത​ള്ള​നാ​യ

പ്ര​കൃ​തി​യു​ടെ രൗ​ദ്ര​ഭാ​വ​ത്തി​ന് മു​ന്നി​ലും പ​ത​റാ​ത്ത മാ​തൃ​ത്വ​ത്തി​ന്‍റെ വൈ​കാ​രി​ക​മാ​യൊ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ്ര​ള​യ​ജ​ലം കു​തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ, സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് ത​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ പൊ​രു​തി​യ നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ നെ​ഞ്ചു​തൊ​ടു​ന്നു.

മു​ങ്ങി​ത്താ​ഴാ​റാ​യ കാ​റി​ന്‍റെ മു​ക​ളി​ലേ​ക്ക് കു​ഞ്ഞി​നെ​യും ക​ടി​ച്ചെ​ടു​ത്ത് ക​യ​റി​യ ആ ​അ​മ്മ​നാ​യ, കു​ത്തി​യൊ​ലി​ക്കു​ന്ന വെ​ള്ള​ത്തി​ന് ന​ടു​വി​ൽ നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ട​വി​ടാ​തെ കു​ര​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ത​നി​ക്ക​ല്ല ത​ന്‍റെ കു​ഞ്ഞി​നാ​ണ് സ​ഹാ​യം വേ​ണ്ട​തെ​ന്ന യാ​ച​ന​യാ​യി​രു​ന്നു ആ ​ശ​ബ്ദ​ത്തി​ൽ. അ​പ​ക​ട​ഘ​ട്ട​ത്തി​ലും കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള മാ​തൃ​ത്വ​ത്തി​ന് അ​തി​രു​ക​ളി​ല്ലെ​ന്ന് ഈ ​കാ​ഴ്ച തെ​ളി​യി​ക്കു​ന്നു.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മ​നു​ഷ്യ​ർ​ക്കൊ​പ്പം ഇ​ത്ത​രം മൃ​ഗ​ങ്ങ​ളെ​യും ചേ​ർ​ത്തു​വെ​ക്ക​ണ​മെ​ന്ന വ​ലി​യൊ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണി​ത്.

Viral

ബ​സി​ലെ അ​തി​ക്ര​മം ചോ​ദ്യം ചെ​യ്ത് യു​വ​തി; ക​ണ്മു​ന്നി​ൽ ഡ്രൈ​വ​റു​ടെ മാ​സ് എ​ൻ​ട്രി

ബം​ഗ​ളൂ​രു​വി​ലെ ബി​എം​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച യു​വാ​വി​നെ ഡ്രൈ​വ​ർ ത​ട​ഞ്ഞു​വെ​ച്ച സം​ഭ​വം വ​ൻ ച​ർ​ച്ച​യാ​കു​ന്നു. ഹെ​ബ്ബാ​ൾ-​മാ​ന്യ​ത ടെ​ക് പാ​ർ​ക്ക് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ബ​സി​ലാ​ണ് സം​ഭ​വം.

യു​വ​തി ചോ​ദ്യം ചെ​യ്ത​തോ​ടെ രം​ഗ​ത്തി​റ​ങ്ങി​യ ഡ്രൈ​വ​ർ പ്ര​വീ​ൺ, യു​വാ​വ് ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ വാ​തി​ലു​ക​ൾ അ​ട​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് നേ​രെ ഇ​യാ​ൾ തു​പ്പി​യ​തോ​ടെ വാ​ക്കു​ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ലേ​ക്ക് നീ​ങ്ങി. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പൊ​ലീ​സി​ലോ വ​കു​പ്പു​ത​ല​ത്തി​ലോ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ അ​ക്ര​മി​യെ ത​ട​ഞ്ഞ ഡ്രൈ​വ​റു​ടെ ധീ​ര​മാ​യ ഇ​ട​പെ​ട​ലി​നെ ഒ​രു​വി​ഭാ​ഗം പ്ര​ശം​സി​ക്കു​മ്പോ​ൾ, നി​യ​മം കൈ​യി​ലെ​ടു​ക്കാ​തെ കാ​ര്യ​ങ്ങ​ൾ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ട​തെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

Viral

എ​സി കോ​ച്ചി​ൽ വി​ള​ക്ക് ക​ത്തി​ച്ച് പ്രാ​ർ​ഥ​ന; യാ​ത്ര​ക്കാ​ര​ന്‍റെ പ്ര​വ​ർ​ത്തി​ക്കെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷം

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ട്രെ​യി​നി​ന്‍റെ അ​പ്പ​ർ ബ​ർ​ത്തി​ൽ നി​ല​വി​ള​ക്ക് ക​ത്തി​ച്ചും സാ​മ്പ്രാ​ണി​ത്തി​രി​ക​ൾ പു​ക​ച്ചും പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

തീ​പി​ടി​ത്ത​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ച്ചി​ലെ ഫ​യ​ർ അ​ലാ​റം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ഹ​യാ​ത്രി​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​തൊ​ന്നും ഗൗ​നി​ക്കാ​തെ ഇ​യാ​ൾ പ്രാ​ർ​ഥ​ന തു​ട​രു​ക​യാ​യി​രു​ന്നു.

എ​ക്സി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഏ​ത് ട്രെ​യി​നി​ലേ​താ​ണെ​ന്നോ എ​പ്പോ​ഴാ​ണ് പ​ക​ർ​ത്തി​യ​തെ​ന്നോ വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ഒ​രാ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

ഭ​ക്തി​യു​ടെ പേ​രി​ൽ ശ്ര​ദ്ധ നേ​ടാ​നു​ള്ള ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ​യും ട്രെ​യി​ൻ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച ഇ​യാ​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Viral

റോ​ഡി​ൽ ഭീ​തി പ​ര​ത്തി പി​ക്ക​പ്പ് ട്ര​ക്ക്; ഒ​ടു​വി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി നാ​ട്ടു​കാ​ർ

മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ൾ​ഷെ​ജ് ഘാ​ട്ടി​ലെ വ​ള​ഞ്ഞു​പു​ള​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് ട്ര​ക്ക് വ​ലി​യ ഭീ​തി​യാ​ണ് സൃ​ഷ്ടി​ച്ച​ത്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ വെ​ട്ടി​ച്ചും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ങ്ങ​ളെ ഗൗ​നി​ക്കാ​തെ വ​ള​വു​ക​ളി​ൽ മ​റി​ക​ട​ന്നും പാ​ഞ്ഞ ട്ര​ക്ക്, ഒ​രു ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചി​ടു​ന്ന​തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്.

പി​ന്നാ​ലെ വ​ന്ന കാ​റി​ലെ ഡാ​ഷ്‌​ക്യാ​മി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഒ​ടു​വി​ൽ മ​റ്റ് വാ​ഹ​ന​യാ​ത്രി​ക​ർ പി​ന്തു​ട​ർ​ന്ന് വ​ഴി​ത​ട​ഞ്ഞാ​ണ് ട്ര​ക്കി​നെ നി​ർ​ത്തി​ച്ച​ത്.

ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഡ്രൈ​വ​റെ യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​വെ​ക്കു​ക​യും താ​ക്കോ​ൽ ഊ​രി​യെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ങ്കി​ലും പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഭാ​ഗ്യ​വ​ശാ​ൽ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് യാ​ത്ര​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​ഴി​വാ​യ​ത്.

Viral

ദു​ര​ന്ത​ത്തി​ലും ത​ള​രാ​ത്ത ചി​രി: 'സൊ​സൈ​റ്റി​യി​ൽ പു​തി​യ പു​ഴ വ​ന്ന് കേ​ട്ടോ' എ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ

ക​ന​ത്ത മ​ഴ​യി​ൽ നാ​ടാ​കെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ ക​ടു​ത്ത ദു​രി​ത​ത്തി​നി​ട​യി​ലും ന​ർ​മ്മം ക​ണ്ടെ​ത്തി ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ഗു​ജ​റാ​ത്തി​ലെ ഒ​രു ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ.

വ​ത്സാ​ദി​ലെ അ​ക്ഷ​ർ​ധാം റെ​സി​ഡ​ൻ​സി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ശി​വ​ൻ സിം​ഗ്, ത​ന്‍റെ ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്ക് മു​ന്നി​ലെ ക​ഴു​ത്തൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​ള​യ​വെ​ള്ള​ത്തി​ൽ നി​ന്ന് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​ന്ന​ത്.

"ഞ​ങ്ങ​ളു​ടെ സൊ​സൈ​റ്റി​യി​ൽ ഒ​രു പു​തി​യ പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്" എ​ന്ന് ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ചു​റ്റു​മു​ള്ള പ്ര​ള​യ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

ക​ന​ത്ത മ​ഴ​യി​ൽ താ​ഴ​ത്തെ നി​ല​ക​ൾ മു​ങ്ങു​ക​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്ത​തോ​ടെ ദൈ​നം​ദി​ന ജീ​വി​തം താ​റു​മാ​റാ​യെ​ന്നും, വ​ഴി അ​ട​ഞ്ഞ​തി​നാ​ൽ ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

സ​ങ്ക​ട​ക്ക​ട​ലി​ലും ചി​രി സ​മ്മാ​നി​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ മാ​ലി​ദ്വീ​പി​നോ​ട് ഉ​പ​മി​ച്ചും ബോ​ട്ടു​മാ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞും നി​ര​വ​ധി പേ​ർ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ പ​ങ്കു​വെ​ച്ചു.

എ​ന്നാ​ൽ പ്ര​ള​യ​ജ​ലം എ​ലി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും, മ​ലി​ന​ജ​ല​ത്തി​ൽ ഇ​റ​ങ്ങു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ​ല​രും അ​ദ്ദേ​ഹ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു​ണ്ട്.

Viral

സ​മ​ര​മു​ഖ​ത്തി​റ​ങ്ങാ​ൻ വേ​റി​ട്ടൊ​രു 'ഗെ​റ്റ് റെ​ഡി വി​ത്ത് മീ'

​നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ത്തി​ൽ ഡെ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്ന​തി​നി​ടെ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം ക്രി​യേ​റ്റ​റാ​യ തോ​സീ​ഫ് ഖാ​ന്‍റെ വേ​റി​ട്ടൊ​രു വീ​ഡി​യോ.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ങ്ങ​നെ ഒ​രു​ങ്ങ​ണം എ​ന്ന് ത​മാ​ശ​രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കു​ന്ന 'ഗെ​റ്റ് റെ​ഡി വി​ത്ത് മീ' ​വീ​ഡി​യോ​യാ​ണ് പ്ര​ക്ഷോ​ഭ അ​ന്ത​രീ​ക്ഷ​ത്തി​നി​ട​യി​ലും ആ​ളു​ക​ളി​ൽ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്.

ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഫോം ​ക​ഷ്ണ​ങ്ങ​ൾ വെ​ക്കു​ന്ന​തും, ക​ണ്ണീ​ർ​വാ​ത​ക​ത്തെ ചെ​റു​ക്കാ​ൻ നീ​ന്ത​ൽ ക​ണ്ണ​ട​യ്ക്ക് പ​ക​ര​മു​ള്ള ഐ​വെ​യ​റും 20 ലി​റ്റ​ർ വെ​ള്ള​വും ക​രു​തു​ന്ന​തു​മൊ​ക്കെ​യാ​ണ് ഈ ​വീ​ഡി​യോ​യു​ടെ ആ​ക​ർ​ഷ​ണം.

വേ​ഗ​ത്തി​ൽ ഓ​ടാ​ൻ സ്പോ​ർ​ട്സ് ഷൂ​സും, പ​രി​ക്കു​ക​ൾ വ്യ​ക്ത​മാ​കാ​ൻ വെ​ളു​ത്ത ഷ​ർ​ട്ടും, പോ​ലീ​സ് പി​ടി​ച്ചാ​ൽ മാ​പ്പു​പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ൻ മു​ൻ​കൂ​ട്ടി​യു​ള്ള റി​ഹേ​ഴ്സ​ലു​മെ​ല്ലാം വീ​ഡി​യോ​യെ ര​സ​ക​ര​മാ​ക്കു​ന്നു.

എ​ന്നാ​ൽ കേ​വ​ലം ത​മാ​ശ​യ്ക്ക​പ്പു​റം, സ​മ​ര​ത്തി​നി​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റാ​ൻ സാ​ധ്യ​ത​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ഒ​രു കു​ർ​ത്ത കൂ​ടി ബാ​ഗി​ൽ ക​രു​തു​ന്ന തോ​സീ​ഫി​ന്‍റെ ക​രു​ത​ൽ മ​നോ​ഭാ​വം ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

പു​ത്ത​ൻ ത​ല​മു​റ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഹാ​സ്യ​ബോ​ധ​ത്തെ​യും ക​രു​ത​ലു​ക​ളെ​യും പു​ക​ഴ്ത്തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്.

Viral

"ആ​ദ്യം ന​ന്ദി പ​റ​യേ​ണ്ട​ത് നി​ന്നോ​ടാ​ണ്..." പ്ര​സ​വ​മു​റി​യി​ൽ ഭാ​ര്യ​യെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് ഭ​ർ​ത്താ​വ്

പ്ര​സ​വ​മു​റി​യി​ലെ നൊ​മ്പ​ര​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ, ജ​നി​ച്ചു​വീ​ണ കു​ഞ്ഞി​നെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ക്കും മു​ൻ​പ് ത​ള​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ര്യ​യെ ഓ​ടി​ച്ചെ​ന്ന് നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ച്ച ഒ​രു ഭ​ർ​ത്താ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്ന​ത്.

ഒ​രു പു​തി​യ ജീ​വ​ന് ജ​ന്മം ന​ൽ​കാ​ൻ പ്രി​യ​പ്പെ​ട്ട​വ​ൾ അ​നു​ഭ​വി​ച്ച ക​ഠി​ന​മാ​യ വേ​ദ​ന​ക​ൾ​ക്കു​ള്ള ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി​യും ആ​ദ​ര​വു​മാ​ണ് ആ ​കു​ഞ്ഞു സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ട് ത​രം​ഗ​മാ​യി മാ​റി​യ ഈ ​വൈ​കാ​രി​ക രം​ഗം ക​ണ്ടു​നി​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​ക​ളെ​യാ​ണ് ഈ​റ​ന​ണി​യി​ച്ച​ത്.

അ​മ്മ​യാ​കാ​നു​ള്ള യാ​ത്ര​യി​ൽ ഒ​രു സ്ത്രീ ​നേ​രി​ടു​ന്ന ത്യാ​ഗ​ങ്ങ​ളെ​യും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ്, ആ ​നി​മി​ഷ​ത്തി​ൽ അ​വ​ൾ​ക്ക് ക​രു​ത​ലാ​കാ​ൻ കാ​ണി​ച്ച ആ ​ഭ​ർ​ത്താ​വി​ന്‍റെ മ​ന​സി​നെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​ഴ്ച​ക്കാ​ർ.

ജ​ന​ന​സ​മ​യ​ത്ത് ഒ​രു കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ളെ​യും, ദാ​മ്പ​ത്യ​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട പ​ര​സ്പ​ര പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ഈ ​വീ​ഡി​യോ വ​ഴി​തു​റ​ന്നു.

പു​തി​യൊ​രു അ​തി​ഥി​യു​ടെ വ​ര​വി​നേ​ക്കാ​ളും, ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലെ സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം വെ​ളി​പ്പെ​ടു​ത്തി​യ ആ ​ഒ​റ്റ കെ​ട്ടി​പ്പി​ടി​ത്ത​മാ​ണ് എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്ന​ത്.

Viral

മ​ഴ​യ​ത്ത് കു​ണു​ങ്ങി​ന​ട​ക്കു​ന്ന 'വ​ർ​ണ​ശ​ല​ഭ​ങ്ങ​ൾ'

വാ​ക്കു​ക​ളേ​ക്കാ​ൾ ആ​ഴ​ത്തി​ൽ മ​ന​സി​ൽ തൊ​ടു​ക​യും ചു​ണ്ടി​ലൊ​രു പു​ഞ്ചി​രി സ​മ്മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന അ​ത്ത​ര​മൊ​രു കു​ഞ്ഞു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വ​ർ​ണാ​ഭ​മാ​യ റെ​യി​ൻ​കോ​ട്ടു​ക​ൾ അ​ണി​ഞ്ഞ് മ​ഴ​യ​ത്ത് കു​ണു​ങ്ങി കു​ണു​ങ്ങി ന​ട​ക്കു​ന്ന മൂ​ന്ന് കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

മ​ഞ്ഞ, പി​ങ്ക്, പ​ച്ച നി​റ​ങ്ങ​ളി​ലെ റെ​യി​ൻ​കോ​ട്ടു​ക​ൾ ധ​രി​ച്ച് വ​രി​വ​രി​യാ​യി നീ​ങ്ങു​ന്ന ഇ​വ​രു​ടെ ന​ട​പ്പ് കാ​ണു​മ്പോ​ൾ താ​റാ​വു​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഓ​ർ​മ്മ വ​രി​ക.

പി​ന്നി​ൽ​നി​ന്ന് ആ​രോ വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ത​ങ്ങ​ളു​ടെ ലോ​ക​ത്തി​ൽ മു​ഴു​കി ന​ട​ന്നു​നീ​ങ്ങു​ന്ന ഈ ​കു​രു​ന്നു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ആ​രു​ടെ​യും മ​ന​സ് നി​റ​യ്ക്കു​ന്ന​താ​ണ്.

പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യ​വും കു​ട്ടി​ക​ളു​ടെ ക​പ​ട​മി​ല്ലാ​ത്ത സ്നേ​ഹ​വും ചേ​രു​ന്ന ഇ​ത്ത​രം ല​ളി​ത​മാ​യ കാ​ഴ്ച​ക​ൾ യാ​ന്ത്രി​ക​മാ​യ ജീ​വി​ത​ത്തി​നി​ട​യി​ൽ ഏ​തൊ​രാ​ളു​ടെ മു​ഖ​ത്തും നി​മി​ഷ​നേ​രം കൊ​ണ്ട് പു​ഞ്ചി​രി വി​ട​ർ​ത്തും.

Viral

ഒ​രു ബൈ​ക്കി​ൽ നാ​ല് പൊ​ലീ​സു​കാ​ർ, ഹെ​ൽ​മ​റ്റ് ഒ​രാ​ൾ​ക്ക് മാ​ത്രം; ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മാ​ത്രം മ​തി​യോ?

ബി​ഹാ​റി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ നാ​ല് പൊ​ലീ​സു​കാ​ർ യാ​ത്ര ചെ​യ്ത വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി.

വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ മാ​ത്ര​മാ​ണ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​ത്, പി​ന്നി​ലി​രു​ന്ന മ​റ്റ് മൂ​ന്ന് പൊ​ലീ​സു​കാ​ർ യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചി​രു​ന്നി​ല്ല. ഇ​വ​രു​ടെ തൊ​ട്ടു​പി​ന്നി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യാ​ത്രി​ക​ൻ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ക്സ് പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

നി​യ​മം ലം​ഘി​ച്ച ഈ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത് പോ​ലെ പി​ഴ ഈ​ടാ​ക്കു​മോ എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ർ ത​ന്നെ അ​ത് പ​ര​സ്യ​മാ​യി ലം​ഘി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നും പൊ​ലീ​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പി​നെ​ക്കു​റി​ച്ചു​ള്ള ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Viral

കോ​ടി​ക​ൾ മു​ട​ക്കി വാ​ങ്ങി​യ ഫ്ലാ​റ്റ് വെ​ള്ള​ത്തി​ൽ മു​ങ്ങി; ബി​ൽ​ഡ​ർ​മാ​രു​ടെ അ​ഴി​മ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം

ഡ​ൽ​ഹി​യി​ലെ ഒ​രു ആ​ഡം​ബ​ര അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത ജ​ല​പ്ര​ള​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​ന്ന​ര മു​ത​ൽ ര​ണ്ട് കോ​ടി രൂ​പ വ​രെ മു​ട​ക്കി സ്വ​ന്ത​മാ​ക്കി​യ ഫ്ലാ​റ്റി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ട്ടി വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

പ​തി​മൂ​ന്നാം നി​ല​യി​ലെ ഫ്ലാ​റ്റി​ലെ ഫ​യ​ർ അ​ലാ​റം പൈ​പ്പി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. വീ​ടി​നു​ള്ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തു​പോ​ലെ വെ​ള്ളം പാ​ഞ്ഞെ​ത്തി​യ​തോ​ടെ ലി​വിം​ഗ് റൂ​മി​ലു​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ സോ​ഫ​യും മേ​ശ​യും മ​റ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും ന​ശി​ച്ചു. വി​ള്ള​ലും ചോ​ർ​ച്ച​യും കാ​ര​ണം വീ​ടി​ന്‍റെ ഭി​ത്തി​ക​ളും ത​ക​ർ​ന്നു.

ജീ​വി​ത​കാ​ല​ത്തെ സ​മ്പാ​ദ്യം മു​ഴു​വ​ൻ സ്വ​പ്ന​ഭ​വ​ന​ത്തി​നാ​യി മാ​റ്റി​വെ​ച്ച ആ ​കു​ടും​ബ​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ് ഇ​തു​വ​ഴി​യു​ണ്ടാ​യ​ത്. എ​ന്നാ​ൽ ഈ ​ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ഫ്ലാ​റ്റ് നി​ർ​മ്മി​ച്ച ബി​ൽ​ഡ​റോ മെ​യി​ന്‍റ​ന​ൻ​സ് ഏ​ജ​ൻ​സി​യോ ത​യ്യാ​റാ​യി​ല്ല.

മോ​ശം നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഴി​മ​തി​യാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. നീ​തി തേ​ടി അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ട​മ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന വി​ല ന​ൽ​കി ഫ്ലാ​റ്റു​ക​ൾ വാ​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും അ​ത്ത​രം നി​ർ​മ്മാ​ണ​ങ്ങ​ളി​ലെ നി​ല​വാ​ര​മി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

Viral

മലയോരത്തെ നെഞ്ചിടിപ്പേറ്റുന്ന ബൈക്ക് അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

മ​ഴ​ക്കാ​ല​ത്ത് മ​ല​യോ​ര പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ കു​ഴ്‌​സി​യോ​ങ് വ്യൂ ​പോ​യി​ന്‍റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. മ​ഴ​യ​ത്ത് നീ​ല റെ​യി​ൻ​കോ​ട്ട് ധ​രി​ച്ച് അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ യാ​ത്രി​ക​ന്‍റെ, അ​ശ്ര​ദ്ധ മൂ​ലം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ സു​ര​ക്ഷാ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലെ മ​തി​ലി​ൽ ത​ട്ടി തെ​റി​ച്ചു​വീ​ണ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റെ​ങ്കി​ലും, നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം സ​മീ​പ​ത്തെ ആ​ഴ​മേ​റി​യ താ​ഴ്‌​ച​യി​ലേ​ക്ക് പ​തി​ച്ചു.

മു​ന്നി​ലെ വ​ള​വു​ക​ൾ ശ്ര​ദ്ധി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് വീ​ഡി​യോ ക​ണ്ട നി​ര​വ​ധി പേ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ മ​ഴ​യ​ത്ത് മ​ല​യോ​ര​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ടു​ത്ത മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

 

Viral

കു​രു​ന്നു കൈ​ക​ളി​ൽ ഒ​രു കൊ​ച്ചു ര​ഥ​യാ​ത്ര

ഒ​ഡീ​ഷ​യി​ലെ പു​രി​യി​ൽ ന​ട​ക്കു​ന്ന വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ജ​ഗ​ന്നാ​ഥ ര​ഥ​യാ​ത്ര​യു​ടെ ആ​വേ​ശ​ത്തി​ൽ ഒ​രു​കൂ​ട്ടം കൊ​ച്ചു കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​യ​ൽ​പ​ക്ക​ത്ത് ഒ​രു​ക്കി​യ ആ​ഘോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ജൂ​ലൈ 16-ന് ​ആ​രം​ഭി​ച്ച ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ത​ങ്ങ​ളു​ടെ ക​ളി​പ്പാ​ട്ട ട്ര​ക്കി​നെ ഭ​ഗ​വാ​ന്‍റെ ര​ഥ​മാ​ക്കി മാ​റ്റി​യാ​ണ് ഈ ​കു​രു​ന്നു​ക​ൾ ആ​രാ​ധ​ന​യു​ടെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും മാ​തൃ​ക തീ​ർ​ത്ത​ത്.

തു​ണി​യും പെ​യി​ന്‍റും ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ ത​ന്നെ നി​ർ​മ്മി​ച്ച വി​ഗ്ര​ഹ​ങ്ങ​ളും, വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ൾ കൊ​ണ്ടു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളും ആ ​ചെ​റി​യ ര​ഥ​യാ​ത്ര​യെ മ​നോ​ഹ​ര​മാ​ക്കി.

ഭ​ഗ​വാ​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി​ക​ൾ ഭ​ക്തി​പൂ​ർ​വ്വം ര​ഥം വ​ലി​ക്കു​മ്പോ​ൾ, നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സം​സ്കാ​ര​ത്തി​ന്‍റെ ആ​ത്മാ​വ് അ​വി​ടെ പ്ര​തി​ഫ​ലി​ച്ചു. പാ​ര​മ്പ​ര്യ​ങ്ങ​ളെ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഈ ​ശ്ര​മ​ത്തെ നി​ര​വ​ധി പേ​രാ​ണ് അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

ബാ​ല്യ​ത്തി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യി​ൽ വി​രി​ഞ്ഞ ഈ ​കൊ​ച്ചു ര​ഥ​യാ​ത്ര, പു​രി​യി​ലെ വ​ലി​യ ആ​ഘോ​ഷ​ത്തി​ന്‍റെ അ​തേ ചൈ​ത​ന്യ​മാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ കാ​ണി​ച്ചു​ത​ന്ന​ത്.

Viral

ഇ​ന്ത്യ​യി​ലെ സി​നി​മാ തി​യേ​റ്റ​റു​ക​ൾ കൊ​റി​യ​ൻ യു​വ​തി​ക്ക് ന​ൽ​കി​യ 'ക​ൾ​ച്ച​ർ ഷോ​ക്ക്'

ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന ജ​ങ് ഏ ​ഉം എ​ന്ന കൊ​റി​യ​ൻ വ്ലോ​ഗ​ർ​ക്ക് ഇ​ന്ത്യ​യി​ലെ തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​യ ത​നി​ക്ക് ഇ​വി​ടെ​യു​ള്ള സി​നി​മാ സം​സ്കാ​രം വ​ലി​യൊ​രു അ​ത്ഭു​ത​മാ​യി​രു​ന്നു സ​മ്മാ​നി​ച്ച​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ചെ​ന്നൈ​യി​ലെ തി​യേ​റ്റ​റി​ൽ ആ​ദ്യ​മാ​യി സി​നി​മ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ൾ കൊ​റി​യ​യി​ലെ തി​യേ​റ്റ​റു​ക​ൾ​ക്ക് സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് ജ​ങ് ഓ​ർ​ക്കു​ന്നു.

ടി​ക്ക​റ്റ് കൗ​ണ്ട​റും പോ​പ്‌​കോ​ൺ കൗ​ണ്ട​റു​മെ​ല്ലാം ത​ന്‍റെ നാ​ട്ടി​ലേ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ പാ​തി​വ​ഴി​യി​ൽ എ​ത്തി​യ​പ്പോ​ൾ പെ​ട്ടെ​ന്ന് സ്ക്രീ​ൻ ഇ​രു​ട്ടാ​വു​ക​യും ലൈ​റ്റു​ക​ൾ തെ​ളി​യു​ക​യും ആ​ളു​ക​ൾ എ​ഴു​ന്നേ​റ്റ് പു​റ​ത്തേ​ക്ക് പോ​കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​ത് അ​വ​രെ വ​ല്ലാ​തെ അ​മ്പ​ര​പ്പി​ച്ചു.

എ​ന്തെ​ങ്കി​ലും അ​പ​ക​ട സാ​ഹ​ച​ര്യ​മാ​ണോ ഉ​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു അ​വ​ർ ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ, ഇ​തൊ​രു സാ​ധാ​ര​ണ 'ഇ​ന്‍റ​ർ​വെ​ൽ' ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ അ​ത്ഭു​തം ഇ​ര​ട്ടി​ച്ചു.

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ളു​ന്ന സി​നി​മ​ക​ൾ​ക്ക് പോ​ലും ഇ​ട​വേ​ള​ക​ളി​ല്ലെ​ന്ന​താ​ണ് ജ​ങ്ങി​നെ ഇ​ത്ര​യ​ധി​കം അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്. അ​വി​ടെ സി​നി​മ​യ്ക്കി​ട​യി​ൽ ബാ​ത്റൂ​മി​ൽ പോ​ക​ണ​മെ​ങ്കി​ൽ ഇ​രു​ട്ടി​ലൂ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​മാ​കാ​തെ പു​റ​ത്തു​പോ​യി വ​ര​ണം.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ഈ ​ഇ​ട​വേ​ള സം​വി​ധാ​നം ആ​ദ്യം വി​ചി​ത്ര​മാ​യി തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വി​ശ്ര​മി​ക്കാ​നും ബാ​ത്റൂ​മി​ൽ പോ​കാ​നു​മെ​ല്ലാം കി​ട്ടു​ന്ന ഈ ​സ​മ​യം സി​നി​മ കാ​ണു​ന്ന​തി​നെ കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കു​ന്നു​വെ​ന്നാ​ണ് ജ​ങ്ങി​ന്‍റെ പ​ക്ഷം.

ജ​ങ്ങി​ന്‍റെ ഈ ​അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. പ​ല​ർ​ക്കും ഇ​ത് ഏ​റെ ര​സ​ക​ര​മാ​യ ഒ​രു വി​ഷ​യ​മാ​യി തോ​ന്നി. സി​നി​മ​യു​ടെ ര​ണ്ടാം പ​കു​തി​യി​ലേ​ക്ക് ആ​ളു​ക​ളെ ആ​കാം​ക്ഷ​യോ​ടെ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു ത​ന്ത്ര​മാ​യാ​ണ് പ​ല​രും ഇ​ട​വേ​ള​യെ കാ​ണു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തൊ​രു വ​ലി​യ ക​ച്ച​വ​ട ത​ന്ത്ര​മാ​ണെ​ന്നും അ​മി​ത​വി​ല​യ്ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണെ​ന്നും ഇ​തി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

സി​നി​മ​യു​ടെ ഒ​ഴു​ക്കി​നെ ഇ​ത് ബാ​ധി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ദീ​ർ​ഘ​നേ​രം സീ​റ്റി​ലി​രു​ന്ന് സി​നി​മ കാ​ണു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് ന​ടു​വേ​ദ​ന​യും മ​റ്റും ഒ​ഴി​വാ​ക്കാ​ൻ ഇ​ട​വേ​ള വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ സി​നി​മാ തി​യേ​റ്റ​റു​ക​ളി​ലെ ഈ ​പ്ര​ത്യേ​ക​ത ഒ​രു വി​ദേ​ശി​ക്ക് ക​ൾ​ച്ച​ർ ഷോ​ക്ക് ന​ൽ​കി​യെ​ങ്കി​ൽ, അ​ത് സ​ത്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ സി​നി​മാ ആ​സ്വാ​ദ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി മാ​റി​യെ​ന്ന് വേ​ണം ക​രു​താ​ൻ.

Viral

പൊ​തു ശൗ​ചാ​ല​യ​ത്തി​ലെ വെ​ള്ള​ത്തി​ൽ സ​ർ​ബ​ത്തോ? ല​ക്നോ​വി​ൽ ആ​ശ​ങ്ക പ​ര​ത്തി വൈ​റ​ൽ വീ​ഡി​യോ

ല​ക്നോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ​ക​ർ​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

നാ​ര​ങ്ങാ​വെ​ള്ളം വി​ൽ​ക്കു​ന്ന ഒ​രാ​ൾ പൊ​തു ശൗ​ചാ​ല​യ​ത്തി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് പാ​നീ​യം ത​യ്യാ​റാ​ക്കു​ന്നു​വെ​ന്നാ​ണ് ഈ ​വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന​ത്. തെ​രു​വോ​ര​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളു​ടെ ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഇ​ത് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

അ​തി​നാ​ൽ, ഔ​ദ്യോ​ഗി​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രു​ന്ന​ത് വ​രെ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ മാ​ത്രം കാ​ണാ​നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

Viral

വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​വ​രെ തോ​ൽ​പ്പി​ക്കാ​ൻ ആ​രു​മി​ല്ല

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ​ക്കി​ട​യി​ൽ, യാ​ത്ര​ക്കാ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പൗ​ര​ബോ​ധം വെ​ളി​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ത്രാ​ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​വീ​സ് ആ​രം​ഭി​ച്ച കൊ​ൽ​ക്ക​ത്ത–​സൈ​രം​ഗ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ ഒ​രു സ്ലീ​പ്പ​ർ കോ​ച്ചി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ, യാ​ത്ര​ക്കാ​ർ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

മി​സോ​റാ​മി​ൽ നി​ന്നു​ള്ള ഈ ​യാ​ത്ര​ക്കാ​ർ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ട്രെ​യി​നി​ന്‍റെ ത​റ​യി​ലോ സീ​റ്റി​ന​ടി​യി​ലോ വ​ലി​ച്ചെ​റി​യു​ന്ന​തി​ന് പ​ക​രം, സ്വ​ന്ത​മാ​യി കൊ​ണ്ടു​വ​ന്ന ക​വ​റു​ക​ളി​ൽ ശേ​ഖ​രി​ച്ചു​വെ​ച്ച് കൃ​ത്യ​മാ​യി സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​റ​യി​ൽ ഒ​രു ചെ​റി​യ ക​ട​ലാ​സ് പോ​ലും വീ​ഴാ​തെ സൂ​ക്ഷി​ച്ച ഇ​വ​രു​ടെ അ​ച്ച​ട​ക്ക​ത്തെ​യും ഉ​യ​ർ​ന്ന സം​സ്കാ​ര​ത്തെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് എ​ണ്ണ​മ​റ്റ ആ​ളു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

പൊ​തു​ഇ​ട​ങ്ങ​ളെ സ്വ​ന്തം വീ​ടു​പോ​ലെ ക​ണ്ട് സം​ര​ക്ഷി​ക്കു​ന്ന മി​സോ​റാം ജ​ന​ത​യു​ടെ ഈ ​ശീ​ലം രാ​ജ്യ​ത്തി​ന് വ​ലി​യൊ​രു മാ​തൃ​ക​യാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു.

 

Viral

അ​മേ​രി​ക്ക​യി​ലെ പ​ത്തി​ലൊ​ന്ന് ചി​ല​വി​ൽ ലാ​ബ് ടെ​സ്റ്റ് വീ​ട്ടി​ലെ​ത്തും; വി​ദേ​ശി​ക​ളെ ഞെ​ട്ടി​ക്കു​ന്ന ഇ​ന്ത്യ​ൻ 'ഡോ​ർ​സ്റ്റെ​പ്പ്' സൗ​ക​ര്യം

ഇ​ന്ത്യ​യി​ലെ ല​ളി​ത​മാ​യ ര​ക്ത​പ​രി​ശോ​ധ​നാ സൗ​ക​ര്യം ക​ണ്ട് അ​ത്ഭു​തം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന ലി​സ് എ​ന്ന അ​മേ​രി​ക്ക​ൻ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ.

ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് പോ​കാ​ൻ ത​യ്യാ​റെ​ടു​ത്ത ലി​സി​നോ​ട് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ധി​ക നി​ര​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ, ആ​ശു​പ​ത്രി​ക​ളി​ൽ പോ​യി കാ​ത്തു​നി​ൽ​ക്കാ​തെ വെ​റും ര​ണ്ട് മി​നി​റ്റി​നു​ള്ളി​ൽ വീ​ട്ടി​ലി​രു​ന്ന് ത​ന്നെ ഈ ​സേ​വ​നം പൂ​ർ​ത്തി​യാ​യ​ത് ത​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ലി​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലേ​തി​നേ​ക്കാ​ൾ പ​ത്തി​ലൊ​ന്ന് കു​റ​ഞ്ഞ ചി​ല​വി​ലാ​ണ് യാ​തൊ​രു സ​ർ​വീ​സ് ചാ​ർ​ജു​മി​ല്ലാ​തെ ഈ ​ഡോ​ർ​സ്റ്റെ​പ്പ് സേ​വ​നം ല​ഭ്യ​മാ​യ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ക്കാ​ർ​ക്ക് തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ ഈ ​സൗ​ക​ര്യം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​ത്ര വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ലി​സി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഡോ​ക്ട​റെ കാ​ണാ​ൻ പോ​ലും ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​രം​ഗം ഏ​റെ മു​ന്നി​ലാ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Viral

ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​ക​ൾ​ക്കി​ട​യി​ലും ഒ​രു കി​ടി​ല​ൻ ബാ​ക്ക്ഫ്ലി​പ്പ്; ഒ​ടു​വി​ൽ ക​യ​റി​ൽ തൂ​ങ്ങി ജീ​വ​ൻ തി​രി​ച്ചു​പി​ടി​ച്ചു

മും​ബൈ ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലി​ലേ​ക്ക് ഒ​രു യു​വാ​വ് സു​ര​ക്ഷാ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ബാ​ക്ക്ഫ്ലി​പ്പ് ന​ട​ത്തു​ന്ന ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ചാ​ടി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ൽ പെ​ട്ടു​പോ​യ യു​വാ​വ്, ക​ര​യി​ലേ​ക്ക് തി​രി​ച്ചു​ക​യ​റാ​ൻ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി പോ​രാ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ നി​ര​ന്ത​രം പി​ന്നോ​ട്ട് വ​ലി​ച്ചെ​റി​ഞ്ഞി​ട്ടും റാ​മ്പി​ലെ ക​യ​റി​ൽ പി​ടി​ച്ച് അ​തീ​വ പ്ര​യാ​സ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഒ​ടു​വി​ൽ ര​ക്ഷ​പെ​ട്ട​ത്. കാ​ല​വ​ർ​ഷ സ​മ​യ​ത്തെ ഇ​ത്ത​രം വി​വേ​ക​ശൂ​ന്യ​മാ​യ സാ​ഹ​സി​ക​ത​യ്ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​യാ​ൾ സാ​ധാ​ര​ണ​ക്കാ​ര​ന​ല്ലെ​ന്നും ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി ഇ​വി​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ നാ​സിം ഷെ​യ്ഖ് എ​ന്ന പ്രാ​ദേ​ശി​ക ര​ക്ഷ​ക​നാ​ണെ​ന്നും ചി​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഈ ​സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, മ​ൺ​സൂ​ൺ കാ​ല​ത്ത് ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ ക​ടു​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Viral

സൈബർ ലോകത്തിന്‍റെ കണ്ണുനിറയിച്ച് ഒരു നോയിഡക്കാരൻ റിക്ഷാക്കാരനും അവന്‍റെ കൂട്ടുകാരനും

നോ​യി​ഡ​യി​ലെ സെ​ക്ട​ർ 59 മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു​ള്ള ഒ​രു അ​പൂ​ർ​വ്വ സൗ​ഹൃ​ദ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ നി​ത്യ​വൃ​ത്തി​ക്കാ​യി സൈ​ക്കി​ൾ റി​ക്ഷ വ​ലി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ണ്ടി​യു​ടെ മു​ൻ​സീ​റ്റി​ലി​രു​ന്ന് ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന ഒ​രു തെ​രു​വ് നാ​യ​യു​മാ​ണ് ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ.

പി​ന്നി​ൽ യാ​ത്ര​ക്കാ​രു​മാ​യി റി​ക്ഷ നീ​ങ്ങു​മ്പോ​ൾ, യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ റോ​ഡി​ലെ തി​ര​ക്കു​ക​ൾ നോ​ക്കി ശാ​ന്ത​മാ​യി ഇ​രി​ക്കു​ന്ന നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ഠി​നാ​ധ്വാ​ന​വും നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​വും ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തെ​യാ​ണ് കാ​ണി​ച്ചു​ത​രു​ന്ന​ത്.

ശി​വാ​ങ്ക് ചൗ​ധ​രി എ​ന്ന ക​ണ്ടെ​ന്‍റ് ക്രി​യേ​റ്റ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ആ ​വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഈ ​കൂ​ട്ടു​കെ​ട്ട് ഇ​പ്പോ​ൾ ഒ​രു പ​രി​ചി​ത കാ​ഴ്ച​യാ​ണ്.

കേ​വ​ലം ഒ​രു വീ​ഡി​യോ ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​തി​ന​പ്പു​റം, ഓ​ൺ​ലൈ​ൻ ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്കാ​തെ ഈ ​റി​ക്ഷാ​ക്കാ​ര​ന്‍റെ വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്ത് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​പ്പോ​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്.

ന​മ്മ​ൾ ന​ൽ​കു​ന്ന ഒ​രു ചെ​റി​യ യാ​ത്ര​ക്കൂ​ലി പോ​ലും ആ ​ക​ഠി​നാ​ധ്വാ​നി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ കൂ​ട്ടു​കാ​ര​നും വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.

Viral

ഇ​തൊ​ക്കെ എ​ന്ത് ഭ്രാ​ന്ത്! വൈ​റ​ലാ​കാ​ൻ കാ​ണി​ച്ചു​കൂ​ട്ടു​ന്ന ഓ​രോ കോ​മാ​ളി​ത്ത​രം?

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന തി​ക​ച്ചും വി​ചി​ത്ര​മാ​യ ഒ​രു വീ​ഡി​യോ ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. രാ​വി​ലെ എ​ഴു​ന്നേ​റ്റ് ന​ല്ല ത​ണു​ത്ത വെ​ള്ള​ത്തി​ൽ മു​ഖം ക​ഴു​കി ഉ​ന്മേ​ഷം വീ​ണ്ടെ​ടു​ക്കു​ന്ന​താ​ണ് നാ​ട്ടു​ന​ട​പ്പ്.

എ​ന്നാ​ൽ വെ​ള്ള​ത്തി​ന് പ​ക​രം ഒ​രു ക​പ്പ് ചൂ​ട് കാ​പ്പി കൊ​ണ്ട് മു​ഖ​വും ക​യ്യും ക​ഴു​കു​ന്ന ഒ​രു യു​വാ​വാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ച​ർ​ച്ചാ​വി​ഷ​യം. കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ അ​വി​ശ്വ​സ​നീ​യ​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും സം​ഭ​വം കാ​ണി​ക​ളെ ഒ​ന്ന​ട​ങ്കം അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ഡ​രി​കി​ൽ പ്ര​ശ​സ്ത ബ്രാ​ൻ​ഡാ​യ സ്റ്റാ​ർ​ബ​ക്സി​ന്‍റെ കോ​ഫി ക​പ്പു​മാ​യി നി​ൽ​ക്കു​ന്ന ഒ​രാ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യൊ​രു മ​ടി കാ​ണി​ച്ചെ​ങ്കി​ലും, ഒ​ട്ടും വൈ​കാ​തെ അ​യാ​ൾ ആ ​ക​പ്പി​ലെ കാ​പ്പി കൈ​ക​ളി​ലേ​ക്ക് ഒ​ഴി​ച്ച് സാ​ധാ​ര​ണ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് പോ​ലെ മു​ഖ​ത്തേ​ക്ക് ത​ളി​ച്ചു ക​ഴു​കാ​ൻ തു​ട​ങ്ങി.

ഇ​ത്ര​യും വി​ചി​ത്ര​മാ​യൊ​രു കാ​ര്യം ചെ​യ്യു​മ്പോ​ഴും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ, വ​ള​രെ സാ​ധാ​ര​ണ​മാ​യ കാ​ര്യ​മാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന ഭാ​വ​ത്തി​ൽ ഇ​യാ​ൾ ചി​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യെ​ങ്കി​ലും അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് യു​വാ​വി​ന് നേ​രെ ഉ​യ​രു​ന്ന​ത്.

വെ​റും ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സി​നും വേ​ണ്ടി മാ​ത്രം കാ​ണി​ച്ചു​കൂ​ട്ടു​ന്ന വി​ല​കു​റ​ഞ്ഞ കോ​മാ​ളി​ത്ത​ര​മാ​ണി​തെ​ന്നും, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മാ​ന്യ​ത​യെ​ക്കു​റി​ച്ചോ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പാ​ഴാ​ക്കി​ക്ക​ള​യ​രു​തെ​ന്ന ചി​ന്ത​യോ ഇ​യാ​ൾ​ക്കി​ല്ലെ​ന്നു​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ആ​ളു​ക​ൾ അ​ങ്ങേ​യ​റ്റം വ​രെ​യും പോ​കു​മെ​ന്ന​തി​ന്‍റെ നേ​ർ​ച്ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ.

Viral

റീ​ൽ​സ് ക​ളി ക്ഷേ​ത്ര ന​ട​യി​ൽ വേ​ണ്ട! പെ​ൺ​കു​ട്ടി​യെ ശാ​സി​ച്ച് പു​റ​ത്താ​ക്കി പോ​ലീ​സ്

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യു​ള്ള വ​രി​യി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ നൃ​ത്തം ചെ​യ്ത കു​ട്ടി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

വ​രി​യി​ൽ നി​ന്ന് നൃ​ത്തം ചെ​യ്യു​ന്ന കു​ട്ടി​യെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ൻ ത​ന്നെ അ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​ദൃ​ശ്യ​ങ്ങ​ളി​ലെ ഓ​ഡി​യോ വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, പോ​ലീ​സു​കാ​ര​ന്‍റെ ന​ട​പ​ടി​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ കേ​വ​ലം റീ​ൽ​സ് ചി​ത്രീ​ക​ര​ണ വേ​ദി​ക​ളാ​ക്കി മാ​റ്റു​ന്ന പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് പ​ല​രും പ​ങ്കു​വെ​ക്കു​ന്ന​ത്. ക്ഷേ​ത്ര​ങ്ങ​ളെ വെ​റും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി കാ​ണു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

പ്ര​ശ​സ്തി​ക്കും കാ​ഴ്ച​ക്കാ​ർ​ക്കും വേ​ണ്ടി പാ​ര​മ്പ​ര്യ​ത്തെ​യും ആ​ചാ​ര​ങ്ങ​ളെ​യും വി​നോ​ദോ​പാ​ധി​യാ​ക്കി മാ​റ്റു​ന്ന​ത് സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ശ​ക്ത​മാ​ണ്.

ചാ​ർ ധാം ​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലെ മൊ​ബൈ​ൽ ഫോ​ൺ വി​ല​ക്ക് പോ​ലെ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

Viral

പ​ല്ല് ഡോ​ക്ട​റു​ടെ അ​ടു​ത്ത് പോ​യ​താ... ഒ​ടു​വി​ൽ ന​ടു​വി​ന് പ​ണി കി​ട്ടി​യ​ത് അ​സി​സ്റ്റെ​ന്‍റി​ന്!

ഡെ​ന്‍റ​ൽ ക്ലി​നി​ക്കി​ൽ അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ കു​ട്ടി​യു​ടെ കു​സൃ​തി കാ​ര​ണം ഡെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍റ് ത​റ​യി​ൽ വീ​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

സാ​ധാ​ര​ണ നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​യ ഒ​രു ദ​ന്ത​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ചി​രി​പ്പി​ച്ച നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​മ്മ​യു​ടെ ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ, മു​റി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി അ​സി​സ്റ്റ​ന്‍റ് ഇ​രു​ന്നി​രു​ന്ന ച​ക്ര​ങ്ങ​ളു​ള്ള ക​സേ​ര​യി​ൽ ക​യ​റി പ​തു​ക്കെ പു​റ​കോ​ട്ട് ച​ലി​പ്പി​ച്ചു.

ത​ന്‍റെ ജോ​ലി​യി​ൽ പൂ​ർ​ണ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന അ​സി​സ്റ്റ​ന്‍റ്, ക​സേ​ര നീ​ങ്ങി​യ​ത​റി​യാ​തെ ഇ​രി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം തെ​റ്റി നി​ല​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക്ലി​നി​ക്കി​ലെ സു​ര​ക്ഷാ ക്യാ​മ​റ​യി​ലാ​ണ് പ​തി​ഞ്ഞ​ത്.

അ​സി​സ്റ്റ​ന്‍റ് പെ​ട്ടെ​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മ പോ​ലും പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​ട്ടി​യു​ടെ ഈ ​കു​സൃ​തി​യെ തി​ക​ച്ചും ത​മാ​ശ​യാ​യി കാ​ണു​ക​യും ചി​രി​യോ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ, മ​റ്റൊ​രു കൂ​ട്ട​ർ ഇ​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ചാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ൾ പോ​ലെ​യു​ള്ള തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യി പോ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം ഇ​ത്ത​രം ചെ​റി​യ കു​സൃ​തി​ക​ൾ പോ​ലും ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കോ പ​രി​ക്കു​ക​ൾ​ക്കോ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Viral

"ഇ​ത് ദ​യ​യ​ല്ല, ന​മ്മു​ടെ ക​ട​മ​യാ​ണ്!" ആം​ബു​ല​ൻ​സി​നാ​യി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ഴി​മാ​റി മാ​തൃ​ക​യാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ

പു​ണെ​യി​ലെ വാ​രി തീ​ർ​ഥാ​ട​ന​ത്തി​നി​ട​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ഒ​ന്നി​ച്ച് ചേ​ർ​ന്ന ജ​ന​സ​മു​ദ്രം ഒ​രു ആം​ബു​ല​ൻ​സി​നാ​യി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ഴി​മാ​റി​ക്കൊ​ടു​ത്ത ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

പ​വി​ത്ര​മാ​യ ഈ ​കാ​ൽ​ന​ട യാ​ത്ര​യ്ക്കി​ട​യി​ലൂ​ടെ അ​തീ​വ അ​ച്ച​ട​ക്ക​ത്തോ​ടെ​യും പൗ​ര​ബോ​ധ​ത്തോ​ടെ​യും ഭ​ക്ത​ർ ആം​ബു​ല​ൻ​സി​ന് വ​ഴി​യൊ​രു​ക്കു​ന്ന ഡ്രോ​ൺ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത് പ്രീ​തം ബ​ങ്ക​ർ എ​ന്ന വ്യ​ക്തി​യാ​ണ്.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞ ഈ ​വീ​ഡി​യോ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ കാ​ണി​ക്കേ​ണ്ട സ​ഹാ​നു​ഭൂ​തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ​യും പ്ര​ക​ട​ന​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യു​ടെ ത​ന​ത് ആ​ത്മീ​യ പാ​ര​മ്പ​ര്യ​മാ​യ വാ​രി യാ​ത്ര​യ്ക്കി​ട​യി​ലേ​ക്ക് ആം​ബു​ല​ൻ​സ് പ്ര​വേ​ശി​ക്കു​മ്പോ​ൾ യാ​തൊ​രു​വി​ധ പ​രി​ഭ്രാ​ന്തി​യോ ബ​ഹ​ള​മോ ഇ​ല്ലാ​തെ​യാ​ണ് ഭ​ക്ത​ർ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഒ​തു​ങ്ങി​നി​ന്ന​ത്. വെ​റും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ലി​യൊ​രു പാ​ത രൂ​പ​പ്പെ​ടു​ക​യും ആം​ബു​ല​ൻ​സി​ന് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തു.

ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കു​ക എ​ന്ന​ത് ആ​രോ​ടും ചെ​യ്യു​ന്ന ഒ​രു ദ​യ​യ​ല്ല, മ​റി​ച്ച് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ റോ​ഡു​ക​ളി​ൽ പോ​ലും അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ, ഭ​ക്തി​യും പ​ര​സ്പ​ര സ്നേ​ഹ​വും അ​ച്ച​ട​ക്ക​വും ഒ​രു​പോ​ലെ മു​റു​കെ​പ്പി​ടി​ക്കു​ന്ന ഇ​വ​ർ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ണ്ഡ​ർ​പൂ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​കു​ന്ന ഈ ​തീ​ർ​ഥാ​ട​ക​ർ ത​ങ്ങ​ളു​ടെ ആ​ത്മീ​യ​ത വെ​റും പ്രാ​ർ​ഥ​ന​ക​ളി​ൽ മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലും ഊ​ന്നി​യു​ള്ള​താ​ണെ​ന്ന് ഈ ​പ്ര​വൃ​ത്തി​യി​ലൂ​ടെ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

Viral

ഡാ​ൻ​സ് പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ബ​ദ്ധം; ഫ്ലാ​റ്റി​ൽ 'വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കി' ഡാ​ൻ​സ് പോ​ൾ!

ടെ​ക്സാ​സി​ലെ ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന പോ​ൾ ഡാ​ൻ​സ​ർ ആ​ശാ ഗി​ൽ​ബെ​ർ​ട്ടി​ന് ത​ന്‍റെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ വെ​ച്ചു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

വീ​ട്ടി​ലി​രു​ന്ന് നൃ​ത്തം പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ട​യി​ൽ, മേ​ൽ​ക്കൂ​ര​യി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന പോ​ൾ പെ​ട്ടെ​ന്ന് ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നു. താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ത് സീ​ലിം​ഗി​ലെ ഫ​യ​ർ സ്പ്രി​ൻ​ക്ല​റി​ൽ ഇ​ടി​ച്ച​തോ​ടെ അ​തി​ശ​ക്ത​മാ​യ വേ​ഗ​ത​യി​ൽ മു​റി​യി​ലേ​ക്ക് വെ​ള്ളം ചീ​റ്റാ​ൻ തു​ട​ങ്ങി.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ട് മു​ഴു​വ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി. നൃ​ത്തം ചി​ത്രീ​ക​രി​ക്കാ​ൻ വെ​ച്ചി​രു​ന്ന ക്യാ​മ​റ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പ​തി​ഞ്ഞു. ഭ​യ​ന്നു​പോ​യെ​ങ്കി​ലും ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് ആ​ശ ആ​ദ്യം ശ്ര​മി​ച്ച​ത്.

ഭാ​ഗ്യ​വ​ശാ​ൽ ഇ​രു​വ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ന്ന​തി​ന് ശേ​ഷ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യ​ത്. ഭാ​ര​മേ​റി​യ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ മേ​ൽ​ക്കൂ​ര​യി​ലും ചു​വ​രു​ക​ളി​ലും ഘ​ടി​പ്പി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

Viral

കൊ​ച്ചു​മ​ക​ളെ​ക്കൊ​ണ്ട് പൊ​തു​റോ​ഡി​ൽ കാ​റോ​ടി​പ്പി​ച്ചു; സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്

ആ​റ​ര വ​യ​സു​കാ​രി​യാ​യ കൊ​ച്ചു​മ​ക​ളെ​ക്കൊ​ണ്ട് തി​ര​ക്കേ​റി​യ പൊ​തു​റോ​ഡി​ലൂ​ടെ കാ​റോ​ടി​പ്പി​ച്ച ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പു​ജാ​രി തി​രു​പ്പ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന​യി​ലെ രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലാ​യി​രു​ന്നു വി​വാ​ദ​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി​ക്ക് റോ​ഡ് പോ​ലും കൃ​ത്യ​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടും മു​ൻ​സീ​റ്റി​ലി​രു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ട്ടി​ക്ക് ഡ്രൈ​വിം​ഗ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം വ​ള​രെ പ​തു​ക്കെ നീ​ങ്ങി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ക​യും, ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ത​ന്‍റെ കൊ​ച്ചു​മ​ക​ളെ ഗി​ന്ന​സ് റെ​ക്കോ​ർ​ഡി​ൽ എ​ത്തി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ർ ഓ​ടി​ക്കാ​ൻ ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രോ​ട് വ​ള​രെ ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും​വി​ധം അ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റി​യ​തി​നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് വാ​ഹ​നം ന​ൽ​കി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​വും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​വും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Viral

ഞാ​ൻ മാ​ത്രം കു​ടു​ങ്ങി​യാ​ൽ പോ​രാ! അ​ധ്യാ​പി​ക​യു​ടെ കൈ​യി​ൽ അ​ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി ബാ​ക്കി​യു​ള്ള​വ​രെ പൂ​ട്ടി​യ​ത് ഇ​ങ്ങ​നെ....

പ​രീ​ക്ഷ​യ്ക്കി​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ കോ​പ്പി​യ​ടി​ച്ച് പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി അ​ധ്യാ​പി​ക​യെ​യും സ​ഹ​പാ​ഠി​ക​ളെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​തി​കാ​ര നീ​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ത​ന്നെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ മു​ന്നി​ൽ​വെ​ച്ച് വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ലെ ലൈ​റ്റു​ക​ൾ പെ​ട്ടെ​ന്ന് അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​രു​ട്ടി​ലാ​യ മു​റി​യി​ൽ അ​ധ്യാ​പി​ക കാ​ണാ​തെ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യെ​ല്ലാം ഫോ​ൺ സ്ക്രീ​നു​ക​ൾ ഒ​രു​പോ​ലെ തെ​ളി​ഞ്ഞു ക​ത്തു​ക​യും, എ​ല്ലാ​വ​രും കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

ഒ​റ്റ​നോ​ട്ട​ത്തി​ൽ യ​ഥാ​ർ​ഥ സം​ഭ​വ​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും, ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത് തി​ര​ക്ക​ഥ​യ​നു​സ​രി​ച്ച് ചി​ത്രീ​ക​രി​ച്ച ഒ​രു സ്ക്രി​പ്റ്റ​ഡ് വീ​ഡി​യോ​യാ​ണി​ത്. ത​മാ​ശ രൂ​പേ​ണ ത​യ്യാ​റാ​ക്കി​യ ഈ ​ക്ലി​പ്പ് ഇ​തി​നോ​ട​കം ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Viral

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​ല സ്കൂ​ട്ട​ർ ന​ടു​റോ​ഡി​ൽ ര​ണ്ടാ​യി ഒ​ടി​ഞ്ഞു​മാ​റി

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റൂ​ർ​ക്കി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​ല ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ന​ടു​റോ​ഡി​ൽ പെ​ട്ടെ​ന്ന് ര​ണ്ടാ​യി ഒ​ടി​ഞ്ഞു​മാ​റി​യ സം​ഭ​വം ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഒ​രു യു​വാ​വി​ന് പി​താ​വ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ സ്കൂ​ട്ട​റാ​ണ് യാ​ത്ര​യ്ക്കി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ർ​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ചേ​സി​സ് മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നും വേ​ർ​പെ​ട്ട് മു​ൻ ട​യ​റും ഹാ​ൻ​ഡി​ലും ഒ​രു വ​ശ​ത്തും, പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും റോ​ഡി​ൽ അ​മ​ർ​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു.

ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​രെ​പ്പോ​ലും അ​മ്പ​ര​പ്പി​ച്ച ഈ ​അ​പ​ക​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഈ ​സം​ഭ​വം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​യും നി​ർ​മ്മാ​ണ നി​ല​വാ​ര​ത്തെ​യും കു​റി​ച്ചു​ള്ള വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

മു​ൻ​പൊ​ക്കെ മി​ക​ച്ച മൈ​ലേ​ജും ആ​ധു​നി​ക ഫീ​ച്ച​റു​ക​ളും മാ​ത്രം നോ​ക്കി വ​ണ്ടി വാ​ങ്ങി​യി​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ, ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി ദൃ​ഢ​ത​യ്ക്കും യാ​ത്രാ സു​ര​ക്ഷി​ത​ത്വ​ത്തി​നു​മാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

എ​ന്താ​യാ​ലും ഒ​ല സ്കൂ​ട്ട​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ച്ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ക​ന​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

Viral

വ​ള​ർ​ത്തി​യ​ത് ഒ​രു മാ​ന്യ​നെ, കൂ​ടെ​ക്കൂ​ട്ടി​യ​ത് അ​തി​ലും മി​ക​ച്ച​വ​ളെ; ഇ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​ന്ന​ത്തെ താ​രം!

ക​ഠി​നാ​ധ്വാ​നി​യാ​യ ഒ​രു പി​താ​വും മ​ക​നും ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്.

ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ ഡെ​ലി​വ​റി പാ​ക്ക​റ്റ് എ​ടു​ക്കാ​ൻ വ​ന്ന പി​താ​വ്, അ​വി​ടെ ത​ന്‍റെ കൂ​ട്ടു​കാ​രി​യോ​ടൊ​പ്പം ഇ​രി​ക്കു​ന്ന മ​ക​നെ കാ​ണു​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ത​ന്‍റെ ജോ​ലി മ​ക​ന് കൂ​ട്ടു​കാ​രി​യു​ടെ മു​ന്നി​ൽ ഒ​രു കു​റ​വാ​യി തോ​ന്നാ​തി​രി​ക്കാ​ൻ, അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നോ​ളാ​ൻ ആ ​പി​താ​വ് സ്നേ​ഹ​ത്തോ​ടെ ആം​ഗ്യം കാ​ണി​ച്ചു.

എ​ന്നാ​ൽ അ​ച്ഛ​ൻ മ​ട​ങ്ങാ​ൻ ഒ​രു​ങ്ങി​യ​തും വേ​ഗ​ത്തി​ൽ ഓ​ടി​യെ​ത്തി​യ മ​ക​ൻ, അ​ദ്ദേ​ഹ​ത്തെ കൈ​പി​ടി​ച്ച് മേ​ശ​യ്ക്ക​രി​കി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ന്‍റെ കൂ​ട്ടു​കാ​രി​ക്ക് അ​ഭി​മാ​ന​ത്തോ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഈ ​സ​മ​യം ഒ​ട്ടും മ​ടി കൂ​ടാ​തെ ആ ​പെ​ൺ​കു​ട്ടി എ​ഴു​ന്നേ​റ്റ് നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ആ​ദ​ര​വ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​കൊ​ച്ചു വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ല​ളി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ​ര​സ്പ​ര ബ​ഹു​മാ​നം മു​റു​കെ​പ്പി​ടി​ക്കു​ന്ന ഈ ​യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തെ​യും, അ​തി​നെ പൂ​ർ​ണ​മ​ന​സോ​ടെ സ്വീ​ക​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മ​ന​സി​നെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. വ​ലി​യ പ്ര​ക​ട​ന​ങ്ങ​ളി​ല​ല്ല, പ​ര​സ്പ​ര​മു​ള്ള ക​രു​ത​നി​ലാ​ണ് യ​ഥാ​ർ​ഥ സ്നേ​ഹം നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Viral

India is not for beginners; സ്റ്റി​യ​റിം​ഗി​ന് പ​ക​രം പ്ലെ​യ​റു​മാ​യി കാ​റോ​ടി​ച്ച് യു​വാ​വ്

സ്റ്റി​യ​റി​ങ് വീ​ലി​ന് പ​ക​രം വ​ലി​യൊ​രു ലോ​ക്കിം​ഗ് പ്ലെ​യ​ർ ഉ​പ​യോ​ഗി​ച്ച് കാ​റോ​ടി​ക്കു​ന്ന ഒ​രു വ്യ​ക്തി​യു​ടെ വി​ചി​ത്ര​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ഒ​രു ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് ആ​ളു​ക​ൾ ഒ​രേ​സ​മ​യം അ​മ്പ​ര​പ്പും ക​ടു​ത്ത ആ​ശ​ങ്ക​യും രേ​ഖ​പ്പെ​ടു​ത്തു​ന്നു. "India is not for beginners" എ​ന്ന ത​ര​ത്തി​ലു​ള്ള ത​മാ​ശ നി​റ​ഞ്ഞ ക​മ​ന്‍റു​ക​ളോ​ടെ പ​ല​രും ഈ ​വീ​ഡി​യോ പ​ങ്കു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​തി​ലെ അ​പ​ക​ട​സാ​ധ്യ​ത​യെ​ച്ചൊ​ല്ലി വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ത്ത​രം അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ് സ്വ​ന്തം ജീ​വ​ന് മാ​ത്ര​മ​ല്ല, റോ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Viral

എ​ത്ര അ​ടി​ച്ചാ​ലും പൊ​ട്ടാ​ത്ത ബ​ലൂ​ൺ! പ​ക്ഷേ പെ​ൺ​കു​ട്ടി​യു​ടെ ഒ​രൊ​റ്റ അ​മ​ർ​ത്ത​ലി​ൽ തീ​ർ​ന്നു

എ​പ്പോ​ഴും സ​ജീ​വ​മാ​യി​രി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​വും ചി​രി​യും ഉ​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ​ഞ്ഞ​മു​ണ്ടാ​കാ​റി​ല്ല. അ​ത്ത​ര​ത്തി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്റ​ർ​നെ​റ്റി​ൽ വീ​ണ്ടും വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു ബ​ലൂ​ൺ ക​ച്ച​വ​ട​ക്കാ​ര​നും യു​വ​തി​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ ഒ​രു കൂ​ടി​ക്കാ​ഴ്ച​യാ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

ത​ന്‍റെ പ​ക്ക​ലു​ള്ള വ​ലി​യൊ​രു ബ​ലൂ​ൺ എ​ത്ര അ​മ​ർ​ത്തി​യാ​ലും അ​ടി​ച്ചാ​ലും പൊ​ട്ടി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ര​ൻ ഒ​രു പെ​ൺ​കു​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഉ​ള്ളി​ൽ ചെ​റി​യ ക​ള​ർ ബ​ലൂ​ണു​ക​ൾ നി​റ​ഞ്ഞ ആ ​വ​ലി​യ ബ​ലൂ​ണി​ൽ അ​യാ​ൾ പ​ല​ത​വ​ണ ബ​ലം പ്ര​യോ​ഗി​ച്ച് അ​ടി​ച്ച് കാ​ണി​ച്ചെ​ങ്കി​ലും അ​തി​ന് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

എ​ന്നാ​ൽ, ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വാ​ക്ക് കേ​ട്ട് ആ ​പെ​ൺ​കു​ട്ടി സ്വ​യം ഒ​ന്ന് പ​രീ​ക്ഷി​ക്കാ​ൻ നോ​ക്കി​യ​തും ഒ​രൊ​റ്റ അ​മ​ർ​ത്ത​ലി​ൽ ബ​ലൂ​ൺ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ബ​ലൂ​ൺ പൊ​ട്ടി​യ​ത് ക​ണ്ട് അ​മ്പ​ര​ന്നു​പോ​യ ക​ച്ച​വ​ട​ക്കാ​ര​നും പെ​ൺ​കു​ട്ടി​യും പി​ന്നീ​ട് ഒ​ന്നി​ച്ച് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

'അ​വ​ൾ ഒ​രു സ്ത്രീ​യാ​ണ്, അ​വ​ൾ​ക്ക് എ​ന്തും സാ​ധി​ക്കും' എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

Viral

നി​യ​ന്ത്ര​ണം വി​ട്ട് ക​റ​ങ്ങി തു​രു​തു​രാ വെ​ടി​യു​തി​ർ​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഗ​ൺ; ജീ​വ​നും കൊ​ണ്ട് പാ​ഞ്ഞ് റ​ഷ്യ​ൻ സൈ​നി​ക​ർ

റ​ഷ്യ​ൻ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ വ​ൻ സു​ര​ക്ഷാ​വീ​ഴ്ച​യു​ടെ ഭീ​തി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ​യാ​യി അ​റ്റാ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ര​ക​ശേ​ഷി​യു​ള്ള ഒ​രു മെ​ഷീ​ൻ ഗ​ൺ, മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ഒ​രു ട്ര​ക്കി​ന് മു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഘ​ടി​പ്പി​ച്ച് വെ​ടി​യു​തി​ർ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സൈ​നി​ക​ൻ ട്രി​ഗ​ർ അ​മ​ർ​ത്തി​യ നി​മി​ഷം ത​ന്നെ ആ​യു​ധ​ത്തി​ന്‍റെ അ​തി​ശ​ക്ത​മാ​യ റീ​ക്കോ​യി​ൽ കാ​ര​ണം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും, ഗ​ൺ പ്ലാ​റ്റ്‌​ഫോം അ​തി​വേ​ഗം ചു​റ്റി​ക്ക​റ​ങ്ങാ​ൻ തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ സൈ​നി​ക​ൻ നി​ല​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണെ​ങ്കി​ലും നി​യ​ന്ത്ര​ണം വി​ട്ട തോ​ക്ക് നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തു​രു​തു​രാ വെ​ടി​യു​തി​ർ​ത്തു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് സൈ​നി​ക​ർ ജീ​വ​ര​ക്ഷാ​ർ​ഥം ഓ​ടി​മാ​റി​യ ഈ ​സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ​രി​ഹാ​സ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

 

Viral

പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങു​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ 'മൊ​ട്ട​യ​ടി​ച്ച്' യു​വ​തി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വേ​റി​ട്ട പ്ര​തി​ഷേ​ധം!

വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹാ​ലോ​ച​ന​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വേ​റി​ട്ടൊ​രു വ​ഴി തി​ര​ഞ്ഞെ​ടു​ത്ത യു​വ​തി​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

കീ​ർ​ത്ത​ന മേ​നോ​ൻ എ​ന്ന യു​വ​തി​യാ​ണ് 'അ​മ്മ എ​ന്‍റെ ക​ല്യാ​ണം പ്ലാ​ൻ ചെ​യ്ത​പ്പോ​ൾ' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ട്ടു​കാ​രു​ടെ തീ​രു​മാ​ന​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മെ​ന്നോ​ണം, യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വു​മി​ല്ലാ​തെ തി​ക​ഞ്ഞ ശാ​ന്ത​ത​യോ​ടെ ത​ന്‍റെ നീ​ള​മു​ള്ള മു​ടി പൂ​ർ​ണ​മാ​യും മൊ​ട്ട​യ​ടി​ക്കു​ന്ന കീ​ർ​ത്ത​ന​യെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഇ​ത് യ​ഥാ​ർ​ഥ​ത്തി​ൽ വി​വാ​ഹ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണോ, അ​തോ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​ണോ, അ​തു​മ​ല്ലെ​ങ്കി​ൽ വെ​റു​മൊ​രു സോ​ഷ്യ​ൽ മീ​ഡി​യ റീ​ലി​ന് വേ​ണ്ടി ചെ​യ്ത​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഈ ​ദൃ​ശ്യ​ങ്ങ​ളെ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

നി​ർ​ബ​ന്ധി​ത വി​വാ​ഹ​ങ്ങ​ൾ​ക്ക് സ​മ്മ​തം മൂ​ളി പി​ന്നീ​ട് സ്വ​ന്തം ജീ​വി​ത​വും പ​ങ്കാ​ളി​യു​ടെ ജീ​വി​ത​വും ന​ര​ക​തു​ല്യ​മാ​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​ത്ര​യോ ധീ​ര​മാ​യ നി​ല​പാ​ടാ​ണ് യു​വ​തി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഈ ​വീ​ഡി​യോ​യെ വി​ല​യി​രു​ത്തു​ന്ന​ത്.

Viral

പ്ര​ള​യ​ത്തി​ലും കു​ട​യും ചൂ​ടി ഒ​രു 'റോ​യ​ൽ' യാ​ത്ര; വൈ​റ​ലാ​യി കാ​മ്പ​സ് ബോ​ട്ട് സ​ർ​വീ​സ്!

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഐ​ഐ​ടി റൂ​ർ​ക്കി കാ​മ്പ​സ് വെ​ള്ള​ത്തി​ലാ​യ​പ്പോ​ൾ, പ്ര​തി​സ​ന്ധി​യെ ത​ങ്ങ​ളു​ടെ ത​ന​ത് ശൈ​ലി​യി​ൽ മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ. റോ​ഡു​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ കാ​മ്പ​സി​നു​ള്ളി​ലെ യാ​ത്ര​യ്ക്കാ​യി ഇ​വ​ർ ഒ​രു വ​ലി​യ ഫ്ലോ​ട്ടി​ങ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക ബോ​ട്ട് സം​വി​ധാ​നം ഒ​രു​ക്കി. 

ര​ണ്ടു​പേ​ർ നീ​ള​മു​ള്ള കോ​ലു​ക​ൾ കൊ​ണ്ട് തു​ഴ​യു​ന്ന ഈ ​പ്ലാ​റ്റ്‌​ഫോ​മി​ൽ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും കു​ട ചൂ​ടി യാ​ത്ര ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. 

പ്ര​ശ​സ്ത​മാ​യ ഒ​രു ബോ​ളി​വു​ഡ് ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ക​ണ്ട് നി​ര​വ​ധി പേ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ '​എ​ഞ്ചി​നീ​യ​റി​ങ് ബു​ദ്ധി'​യെ​യും സ​ർ​ഗാ​ത്മ​ക​ത​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

ഹോ​സ്റ്റ​ലു​ക​ളെ കാ​മ്പ​സി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച ഈ ​സം​വി​ധാ​നം, ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മെ​സ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ക്ക​ള​യി​ലെ​ത്തി കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും വ​ലി​യ തു​ണ​യാ​യി. 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ, പ്ര​ശ​സ്ത​മാ​യ ഈ ​എ​ഞ്ചി​നീ​യ​റി​ങ് കോ​ളേ​ജ് പെ​ട്ടെ​ന്നൊ​രു ബോ​ട്ടി​ങ് കേ​ന്ദ്ര​മാ​യി മാ​റി​യോ എ​ന്ന് ചോ​ദി​ച്ച് പ​ല​രും ത​മാ​ശ പ​ങ്കു​വെ​ക്കു​ന്നു​മു​ണ്ട്. 

ഉ​ത്ത​രേ​ന്ത്യ​യി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​മ്പ​സി​നു​ള്ളി​ൽ നി​ന്നു​ള്ള ഈ ​വ്യ​ത്യ​സ്ത​മാ​യ അ​തി​ജീ​വ​ന​ക്കാ​ഴ്ച ശ്ര​ദ്ധ നേ​ടു​ന്ന​ത്.

Viral

തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ കാ​ള​യെ മെ​ത്ത​യാ​ക്കി 'സു​ഖ​നി​ദ്ര'

തി​ര​ക്കേ​റി​യ ഒ​രു ജം​ഗ്ഷ​നി​ൽ കാ​ള​യു​ടെ വ​യ​റ്റി​ൽ ത​ല​വെ​ച്ച് സു​ഖ​മാ​യി ഉ​റ​ങ്ങു​ന്ന മ​നു​ഷ്യ​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വ​ഴി​പോ​ക്ക​നാ​യ ഒ​രു യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ക​ണ്ട​ത്.

"ഇ​ന്ത്യ തു​ട​ക്ക​ക്കാ​ർ​ക്കു​ള്ള​ത​ല്ല" എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട് പ​ല​രി​ലും ചി​രി ഉ​ണ​ർ​ത്തി​യെ​ങ്കി​ലും, തി​ര​ക്കു​ള്ള റോ​ഡി​ലെ ഈ ​കി​ട​പ്പ് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ന്നാ​ൽ ക​ടു​ത്ത ജീ​വി​ത​ക്ഷീ​ണം കാ​ര​ണം ആ​ശ്വാ​സം തി​ര​ഞ്ഞ് കാ​ള​യ്ക്കൊ​പ്പം കി​ട​ന്ന​താ​കാം ഇ​യാ​ളെ​ന്നും, ഇ​രു​വ​രും ത​മ്മി​ലു​ള്ള ഈ ​ശാ​ന്ത​ത ഹൃ​ദ​യ​സ്പ​ർ​ശി​യാ​ണെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

 

Viral

കാ​റി​ലി​രു​ന്ന് പു​ക​വ​ലി​ച്ച യാ​ത്ര​ക്കാ​ര​നെ വാ​ട​ക പോ​ലും വേ​ണ്ടെ​ന്ന് വെ​ച്ച് ഇ​റ​ക്കി​വി​ട്ട് ടാ​ക്സി ഡ്രൈ​വ​ർ

ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് യാ​ത്ര ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​യും വ്യ​ക്തി​പ​ര​മാ​യ അ​തി​രു​ക​ളെ​യും കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു പു​തി​യ വീ​ഡി​യോ.

കാ​റി​നു​ള്ളി​ലി​രു​ന്ന് പു​ക​വ​ലി​ച്ച യാ​ത്ര​ക്കാ​ര​നോ​ട് യാ​ത്ര പ​കു​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച് ഇ​റ​ങ്ങി​പ്പോ​കാ​ൻ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഡ്രൈ​വ​റു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ സി​ഗ​ര​റ്റ് ക​ത്തി​ച്ച​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ക​ടു​ത്ത വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. താ​ൻ യാ​ത്ര​യ്ക്ക് പ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ത​ട​യാ​ൻ ഡ്രൈ​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ വാ​ദം.

എ​ന്നാ​ൽ പ​ണ​ത്തേ​ക്കാ​ൾ ത​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തി​നും വ​ണ്ടി​യു​ടെ ശു​ചി​ത്വ​ത്തി​നും വി​ല​ക​ൽ​പ്പി​ച്ച ഡ്രൈ​വ​ർ, താ​ൻ ആ​രു​ടെ​യും വേ​ല​ക്കാ​ര​ന​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് വാ​ട​ക തു​ക പോ​ലും നി​ര​സി​ച്ച് യാ​ത്ര​ക്കാ​ര​നെ കാ​റി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

പ​ണം ന​ൽ​കി സേ​വ​നം വാ​ങ്ങി​യാ​ലും മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ലെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യാ​ത്ര​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഡ്രൈ​വ​റു​ടെ നി​ല​പാ​ടി​നെ അ​നു​കൂ​ലി​ക്കു​ക​യാ​ണ്.

 

Viral

മൊ​ബൈ​ലി​ൽ ക​ണ്ണ്, കൈ​മു​ട്ടി​ൽ സ്റ്റി​യ​റിം​ഗ്; എ​ക്‌​സ്‌​പ്ര​സ്‌​വേ​യി​ൽ ജീ​വ​ൻ പ​ണ​യം വെ​ച്ച് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം

അ​തി​വേ​ഗ പാ​ത​യി​ലൂ​ടെ പാ​യു​ന്ന ബ​സി​നു​ള്ളി​ലി​രു​ന്ന് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഹൈ​വേ​ക​ളി​ലെ യാ​ത്രാ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു.

ആ​ഗ്ര-​ല​ക്നോ എ​ക്‌​സ്‌​പ്ര​സ്‌​വേ​യി​ൽ നി​ന്നു​ള്ള​തെ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റോ​ളം വേ​ഗ​ത​യു​ള്ള ബ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് കൈ​മു​ട്ടു​കൊ​ണ്ട് നി​യ​ന്ത്രി​ച്ച് മൊ​ബൈ​ലി​ൽ നോ​ക്കി​യി​രി​ക്കു​ന്ന ഡ്രൈ​വ​റെ വ്യ​ക്ത​മാ​യി കാ​ണാം.

ഇ​തി​നി​ട​യി​ൽ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന ക​ണ്ട​ക്ട​റും യാ​തൊ​രു ജാ​ഗ്ര​ത​യു​മി​ല്ലാ​തെ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ലാം​ബാ​ഗി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ​ങ്കു​വെ​ച്ച​ത്.

എ​ക്‌​സ്‌​പ്ര​സ്‌​വേ​ക​ളി​ലെ നീ​ണ്ട റോ​ഡു​ക​ൾ ന​ൽ​കു​ന്ന അ​മി​ത ആ​ത്മ​വി​ശ്വാ​സം കാ​ര​ണം ചി​ല സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ സ്ഥി​ര​മാ​യി ഇ​ത്ത​രം അ​നാ​സ്ഥ​ക​ൾ കാ​ട്ടാ​റു​ണ്ടെ​ന്ന് പോ​സ്റ്റി​ൽ ആ​രോ​പി​ക്കു​ന്നു.

ഈ ​വീ​ഡി​യോ വ​ലി​യ രീ​തി​യി​ലു​ള്ള പൊ​തു​ജ​ന പ്ര​തി​ഷേ​ധ​ത്തി​നാ​ണ് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗ പാ​ത​ക​ളി​ൽ ഡ്രൈ​വിം​ഗി​നി​ട​യി​ലെ ചെ​റി​യൊ​രു അ​ശ്ര​ദ്ധ പോ​ലും വ​ൻ ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന് സു​ര​ക്ഷാ വി​ദ​ഗ്ദ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ പ​ണ​യം വെ​ച്ച് അ​ല​സ​ത കാ​ട്ടി​യ ജീ​വ​ന​ക്കാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന ആ​വ​ശ്യം.

ഒ​പ്പം, ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം നേ​രി​ട്ട് ക​ണ്ടി​ട്ടും ബ​സി​ലെ യാ​ത്ര​ക്കാ​ർ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

 

Viral

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന അ​ല​ങ്കാ​ര​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ 'റൊ​മാ​ന്‍റി​ക് യാ​ത്ര'

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഫ​സ്റ്റ് എ​സി ക്യാ​ബി​ൻ ഒ​രു ആ​ഡം​ബ​ര ഹ​ണി​മൂ​ൺ സ്യൂ​ട്ടി​ന് സ​മാ​ന​മാ​യി അ​ല​ങ്ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ ത​ന്‍റെ പ​ങ്കാ​ളി​ക്ക് വി​വാ​ഹ​വാ​ർ​ഷി​ക സ​ർ​പ്രൈ​സ് ന​ൽ​കാ​നാ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ ഒ​രു​ക്കി​യ​താ​ണ് ഈ ​മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷം.

പൂ​ക്ക​ളും ബ​ലൂ​ണു​ക​ളും മെ​ഴു​കു​തി​രി​ക​ളും റോ​സാ​പ്പൂ ഇ​ത​ളു​ക​ളും കൊ​ണ്ട് ഒ​രു ചെ​റി​യ ട്രെ​യി​ൻ മു​റി​യെ പ്ര​ണ​യാ​ർ​ദ്ര​മാ​യ ഒ​രു ഹോ​ട്ട​ൽ മു​റി പോ​ലെ മാ​റ്റി​യെ​ടു​ത്ത​തി​നെ നി​ര​വ​ധി ആ​ളു​ക​ൾ പ്ര​ശം​സി​ച്ചു.

എ​ന്നാ​ൽ, ഈ ​റൊ​മാ​ന്‍റി​ക് സ​ർ​പ്രൈ​സ് ട്രെ​യി​നി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ഓ​ടു​ന്ന ട്രെ​യി​നി​ൽ എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മെ​ഴു​കു​തി​രി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച​തും, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് കോ​ച്ചി​ൽ ക​യ​റി ഇ​ത്ത​രം അ​ല​ങ്കാ​ര​ങ്ങ​ൾ ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടോ എ​ന്ന​തു​മാ​ണ് പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ൾ.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ റെ​യി​ൽ​വേ മ​ന്ത്രി​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് നി​ര​വ​ധി​പ്പേ​ർ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ ഇ​ത്ത​രം വ്യ​ക്തി​ഗ​ത ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത​യെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

Latest News

Corehub Up