വാക്കുകളേക്കാൾ ആഴത്തിൽ മനസിൽ തൊടുകയും ചുണ്ടിലൊരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്ന അത്തരമൊരു കുഞ്ഞു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വർണാഭമായ റെയിൻകോട്ടുകൾ അണിഞ്ഞ് മഴയത്ത് കുണുങ്ങി കുണുങ്ങി നടക്കുന്ന മൂന്ന് കൊച്ചുകുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മഞ്ഞ, പിങ്ക്, പച്ച നിറങ്ങളിലെ റെയിൻകോട്ടുകൾ ധരിച്ച് വരിവരിയായി നീങ്ങുന്ന ഇവരുടെ നടപ്പ് കാണുമ്പോൾ താറാവുകുഞ്ഞുങ്ങളെയാണ് ഓർമ്മ വരിക.
പിന്നിൽനിന്ന് ആരോ വിളിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ ലോകത്തിൽ മുഴുകി നടന്നുനീങ്ങുന്ന ഈ കുരുന്നുകളുടെ ദൃശ്യങ്ങൾ ആരുടെയും മനസ് നിറയ്ക്കുന്നതാണ്.
പ്രകൃതിയുടെ സൗന്ദര്യവും കുട്ടികളുടെ കപടമില്ലാത്ത സ്നേഹവും ചേരുന്ന ഇത്തരം ലളിതമായ കാഴ്ചകൾ യാന്ത്രികമായ ജീവിതത്തിനിടയിൽ ഏതൊരാളുടെ മുഖത്തും നിമിഷനേരം കൊണ്ട് പുഞ്ചിരി വിടർത്തും.
Tags : TrendingNow ViralVideo PureJoy CuteKids WholesomeContent