അലാസ്കയിലെ കൊടുംതണുപ്പിൽ മഞ്ഞുമലയിടുക്കിൽ ഒറ്റപ്പെട്ടുപോയ അഞ്ച് വയസുകാരിയായ ലൂലു എന്ന നായയുടെ അതിജീവിതം കൗതുകത്തോടൊപ്പം ഏവരുടെയും കണ്ണ് നനയിക്കുന്നതുമാണ്.
പൂഡിൽ-ഹസ്കി സങ്കരയിനത്തിൽപ്പെട്ട ലൂലു, പർവതാരോഹകരായ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അലാസ്കയിലെ ചുഗാച്ച് സ്റ്റേറ്റ് പാർക്കിൽ ട്രെക്കിംഗിനായി എത്തിയത്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ ഹിമപാതത്തിൽ ഇരുവരും അഞ്ഞൂറടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ അവർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, അപകടത്തിന്റെ കുത്തൊഴുക്കിൽ ലൂലുമാത്രം മഞ്ഞുവീഴ്ചയിൽ കാണാതാവുകയായിരുന്നു.
അപകടം നടക്കുമ്പോൾ വിദേശത്തായിരുന്ന ഉടമസ്ഥ ലോറൻ പഡാവർ, തന്റെ പ്രിയപ്പെട്ട ലൂലുവിനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വലിയൊരു ദൗത്യത്തിന് തുടക്കമിട്ടു.
ഇരുപതിലധികം വരുന്ന സന്നദ്ധപ്രവർത്തകരും ഹെലികോപ്റ്റർ പൈലറ്റുമാരും ഡ്രോൺ വിദഗ്ധരുമൊക്കെ അടങ്ങുന്ന വലിയൊരു സംഘം അലാസ്കയുടെ ദുർഘടമായ മലനിരകളിൽ ലൂലുവിനായി തെരച്ചിൽ ആരംഭിച്ചു.
ലൂലവിന്റെ കോളറിലുണ്ടായിരുന്ന എയർടാഗ് നൽകിയ ചെറിയ സൂചനയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ ഏറെ ദുഷ്കരമായി മാറിയെങ്കിലും, ഒടുവിൽ അമന്ദ ബാർക്കർ, ഡേവ് ബെക്കറ്റ് എന്നീ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ രക്ഷാപ്രവർത്തനം വിജയകരമാക്കി.
മഞ്ഞിൽ തനിച്ചുനിന്ന ലൂലുവിനെ ഹെലികോപ്റ്ററിൽ നിന്ന് പേരെടുത്ത് വിളിച്ചപ്പോൾ അവൾ സന്തോഷത്തോടെ കുരച്ചു പ്രതികരിച്ചത് രക്ഷാപ്രവർത്തകർക്കും വലിയ ആശ്വാസമായി.
സുരക്ഷിതമായി തിരിച്ചെത്തിച്ച ലൂലുവിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, കഠിനമായ തണുപ്പിലും അവൾ അത്ഭുതകരമായി ആരോഗ്യത്തോടെയാണ് ജീവിച്ചിരുന്നത് എന്ന് വ്യക്തമായി.
ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ അലാസ്കയിലെ ഹിമപാതത്തെ അതിജീവിച്ച ലൂലുവിന്റെ ഈ കഥ ഇന്ന് ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾക്ക് വലിയൊരു അത്ഭുതവും പ്രചോദനവുമാണ്.
A pet dog missing for more than two days after an avalanche in Alaska was spotted by rescuers from a helicopter. LouLou, a 4-year-old huskydoodle, was found alive in the snowy wilderness and flown to safety. Two hikers were injured in the avalanche. https://t.co/bUsejxlSs8
— AccuWeather (@accuweather) October 16, 2026
Tags : AlaskanDog AvalancheSurvivor DogRescue MiracleDog LouLouTheDog