മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'ബാച്ച്ലർ പാർട്ടി Deux' എന്ന സിനിമയിലെ നസ്ലന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സോണി എന്ന കഥാപാത്രത്തെയാണ് നസ്ലൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൈയിൽ തോക്കുമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നസ്ലന്റെ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മുൻപ് നടൻ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. നവംബർ 19ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം, 2012-ൽ പുറത്തിറങ്ങി വലിയ തരംഗം സൃഷ്ടിച്ച കൾട്ട് ക്ലാസിക് ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായാണ് ഒരുങ്ങുന്നത്.
14 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് ജെൻ-സി വൈബിലാണ് എത്തുന്നത്. ചിത്രത്തിന്റെ പേരായ 'Deux' എന്ന ഫ്രഞ്ച് പദത്തിന് രണ്ട്, അവരുടെ, അല്ലെങ്കിൽ അവരെക്കുറിച്ച് എന്നെല്ലാമാണ് അർഥം വരുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.
യുവതാരങ്ങളും മലയാള സിനിമയിലെ മുൻനിര നടീനടന്മാരും ഒത്തുചേരുന്ന ചിത്രത്തിൽ നസ്ലനും ടൊവിനോയ്ക്കും പുറമെ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ഉണ്ണി ആറാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു.
റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മഷർ ഹംസ കോസ്റ്റ്യൂമും റോണക്സ് സേവ്യർ മേക്കപ്പും ഒരുക്കുന്നു. ചിത്രത്തിന്റെ പിആർഒ ആതിര ദിൽജിത്താണ്.
Tags : BachelorPartyDeux AmalNeerad Naslen TovinoThomas BachelorParty2