ബാലിയിലെ നോർത്ത് കുട്ട മേഖലയിൽ വിനോദസഞ്ചാരത്തിന് എത്തിയ നേപ്പാൾ സ്വദേശി ഗൗരപ് റാണ താമസിച്ചിരുന്ന ഒരു കോടി രൂപയോളം വിലമതിക്കുന്ന വില്ല, കുളിമുറിയിലെ ചിലന്തിയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തീപിടിച്ച് പൂർണമായും കത്തിനശിച്ചു.
ഒക്ടോബർ അഞ്ചിന് നടന്ന സംഭവത്തിൽ, ചിലന്തിയെ തുരത്താൻ കൊളുത്തിയ കടലാസ് കാറ്റിൽ പറന്ന് വില്ലയുടെ ഉണക്കപ്പുല്ല് മേൽക്കൂരയിൽ വീഴുകയായിരുന്നു.
അലാംഗ്-അലാംഗ് എന്നറിയപ്പെടുന്ന ഈ പുല്ലിന് പെട്ടെന്ന് തീ പിടിക്കുന്ന സ്വഭാവമുള്ളതിനാൽ നിമിഷനേരംകൊണ്ട് കെട്ടിടം മുഴുവൻ അഗ്നിക്കിരയായി.
ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ വേഗത്തിൽ പടരാൻ കാരണമായെങ്കിലും റാണയ്ക്ക് പരിക്കുകളില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്ക് മറ്റ് നാശനഷ്ടങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കാട്ടുതീയും കനത്ത പുകയും മൂലം ജനജീവിതം ദുസഹമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ അപകടവുമുണ്ടായിരിക്കുന്നത്.
Melansir detikBali, WNA Nepal, Gaorap Rana, memicu kebakaran vila di Badung, Bali, Senin (5/10/2026), setelah membakar kertas untuk mengusir laba-laba di kamar mandi. Kertas tersebut terbang terbawa angin dan menyambar atap alang-alang. #Tvkabarjujur #bali https://t.co/obTQWq2UQv
— tv.kabarjujur (@itsmeprkjm) October 9, 2026
Tags : Bali SpiderDisaster TrendingNow ViralNews BaliVilla