കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസായ ‘അക്ക’യുടെ ഔദ്യോഗിക ടീസർ പുറത്തുവന്നു.
പ്രമുഖ നിർമ്മാണ കമ്പനിയായ വൈആർഎഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി എന്നിവർ ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്.
വരുന്ന ഒക്ടോബർ 30 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ധർമരാജ് ഷെട്ടിയുടെ നവാഗത സംവിധാന പരമ്പരയാണ് അക്ക. പെർണുരുവിലെ സങ്കീർണമായ അധികാര സമവാക്യങ്ങളും പാരമ്പര്യ വൈരങ്ങളും പ്രമേയമാക്കുന്ന ഈ പരമ്പര, പൂർണമായും സ്ത്രീകളുടെ മേധാവിത്വത്തിലുള്ള ഒരു അധോലോക കഥയാണ് അവതരിപ്പിക്കുന്നത്.
കീർത്തി സുരേഷ് ഭവാനി എന്ന കഥാപാത്രത്തെയും രാധിക ആപ്തെ രുദ്രയെയുമാണ് സീരീസിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം തൻവി ആസ്മിയും സുപ്രധാനമായ വേഷത്തിൽ എത്തുന്നുണ്ട്. ശബരിയാണ് ചിത്രത്തിന്റെ പിആർഒ.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ദൊറോത്തി’ എന്ന ചിത്രമാണ് കീർത്തി സുരേഷിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. സനന്ത്, റിഷികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം വ്യത്യസ്തമായ കഥാന്തരീക്ഷം കൊണ്ടും മികച്ച മേക്കിംഗ് കൊണ്ടും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
Tags : Akka AkkaTeaser Netflix NetflixIndia YRFEntertainment