Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YRFEntertainment

Viral

പെ​ൺ​ക​രു​ത്തി​ന്‍റെ ഗ്യാ​ങ്‌​സ്റ്റ​ർ ലോ​ക​വു​മാ​യി ‘അ​ക്ക’; കീ​ർ​ത്തി സു​രേ​ഷും രാ​ധി​ക ആ​പ്‌​തെ​യും ഒ​ന്നി​ക്കു​ന്ന നെ​റ്റ്‌​ഫ്ലി​ക്‌​സ് സീ​രീ​സി​ന്‍റെ ടീ​സ​ർ പു​റ​ത്ത്

കീ​ർ​ത്തി സു​രേ​ഷും രാ​ധി​ക ആ​പ്‌​തെ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ നെ​റ്റ്‌​ഫ്ലി​ക്‌​സ് ഒ​റി​ജി​ന​ൽ സീ​രീ​സാ​യ ‘അ​ക്ക’​യു​ടെ ഔ​ദ്യോ​ഗി​ക ടീ​സ​ർ പു​റ​ത്തു​വ​ന്നു.

പ്ര​മു​ഖ നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ വൈ​ആ​ർ​എ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ആ​ദി​ത്യ ചോ​പ്ര, യോ​ഗേ​ന്ദ്ര മൊ​ഗ്രെ, അ​ക്ഷ​യ് വി​ധാ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സീ​രീ​സ് നി​ർ​മ്മി​ക്കു​ന്ന​ത്.

വ​രു​ന്ന ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ചി​ത്രം നെ​റ്റ്‌​ഫ്ലി​ക്സി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും. ധ​ർ​മ​രാ​ജ് ഷെ​ട്ടി​യു​ടെ ന​വാ​ഗ​ത സം​വി​ധാ​ന പ​ര​മ്പ​ര​യാ​ണ് അ​ക്ക. പെ​ർ​ണു​രു​വി​ലെ സ​ങ്കീ​ർ​ണ​മാ​യ അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളും പാ​ര​മ്പ​ര്യ വൈ​ര​ങ്ങ​ളും പ്ര​മേ​യ​മാ​ക്കു​ന്ന ഈ ​പ​ര​മ്പ​ര, പൂ​ർ​ണ​മാ​യും സ്ത്രീ​ക​ളു​ടെ മേ​ധാ​വി​ത്വ​ത്തി​ലു​ള്ള ഒ​രു അ​ധോ​ലോ​ക ക​ഥ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കീ​ർ​ത്തി സു​രേ​ഷ് ഭ​വാ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും രാ​ധി​ക ആ​പ്‌​തെ രു​ദ്ര​യെ​യു​മാ​ണ് സീ​രീ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം ത​ൻ​വി ആ​സ്മി​യും സു​പ്ര​ധാ​ന​മാ​യ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ശ​ബ​രി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ​ഒ.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ‘ദൊ​റോ​ത്തി’ എ​ന്ന ചി​ത്ര​മാ​ണ് കീ​ർ​ത്തി സു​രേ​ഷി​ന്‍റേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. സ​ന​ന്ത്, റി​ഷി​കാ​ന്ത് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഈ ​ചി​ത്രം വ്യ​ത്യ​സ്ത​മാ​യ ക​ഥാ​ന്ത​രീ​ക്ഷം കൊ​ണ്ടും മി​ക​ച്ച മേ​ക്കിം​ഗ് കൊ​ണ്ടും പ്രേ​ക്ഷ​ക​രി​ൽ നി​ന്നും നി​രൂ​പ​ക​രി​ൽ നി​ന്നും വ​ലി​യ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

Latest News

Corehub Up