ഗൗരവവും അച്ചടക്കവും നിറഞ്ഞുനിൽക്കുന്ന പോലീസ് മെഡൽ ദാന ചടങ്ങുകളിൽ നിന്ന് വേറിട്ടതും മനോഹരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച തമിഴ്നാട് പോലീസിന്റെ പുരസ്കാര വിതരണ ചടങ്ങാണ് വേറിട്ടൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ സേവനമികവിനുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പോലീസുകാർക്ക് സമ്മാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു സവിശേഷ അതിഥി വേദിയിലെത്തിയത്. തമിഴ്നാട് പോലീസിലെ റോക്കി എന്ന സ്നിഫർ ഡോഗ് ആയിരുന്നു അത്.
ഔദ്യോഗിക വസ്ത്രധാരണത്തിൽ വേദിയിലെത്തിയ റോക്കി, പൂക്കൾ നിറച്ച കൊട്ട വായ്ക്കുള്ളിൽ ഒതുക്കിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നടന്നടുത്തത്. തുടർന്ന് അങ്ങേയറ്റം വിനീതനായി തലകുനിച്ച് ആ ഉപഹാരം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു.
നായയുടെ ഈ സ്നേഹാദരവിന് മറുപടിയായി മുഖ്യമന്ത്രി വിജയ് റോക്കിക്ക് ഗാംഭീര്യമുള്ള ഒരു സല്യൂട്ട് തിരികെ നൽകുകയും ചെയ്തു. ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിൽ അരങ്ങേറിയ ഈ ലളിതവും മനോഹരവുമായ സംഭവം ചടങ്ങിലുടനീളം വലിയ ചിരിയും സന്തോഷവും പടർത്തി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. മൃഗങ്ങളുടെ അവിശ്വസനീയമായ ബുദ്ധിശക്തിയെയും പരിശീലനത്തെയും പ്രശംസിക്കുന്നതിനൊപ്പം, റോക്കിയോട് മുഖ്യമന്ത്രി കാണിച്ച ആദരവിനെയും സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുന്നുണ്ട്.
Dog presenting Gift to Chief Minister Vijay ❤️
— Ayyappan (@Ayyappan_1504) July 31, 2026
Cute video ? pic.twitter.com/Z3bx2IbuFG
Tags : ViralVideo CutestVideo Heartwarming PuppyLove TrendingNow