ബിഹാറിലെ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നാല് പൊലീസുകാർ യാത്ര ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
വാഹനം ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്, പിന്നിലിരുന്ന മറ്റ് മൂന്ന് പൊലീസുകാർ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ഇവരുടെ തൊട്ടുപിന്നിൽ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന യാത്രികൻ പകർത്തിയ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോം വഴിയാണ് പുറത്തുവന്നത്.
നിയമം ലംഘിച്ച ഈ പൊലീസുകാർക്കെതിരെയും സാധാരണക്കാർക്ക് നൽകുന്നത് പോലെ പിഴ ഈടാക്കുമോ എന്ന ചോദ്യവുമായി നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് പരസ്യമായി ലംഘിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും പൊലീസിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
4 Police at one bike? pic.twitter.com/3EqwRaokG2
— Ghar Ke Kalesh (@gharkekalesh) July 19, 2026
Tags : ViralVideo TrendingNow CaughtOnCamera ViralNews SocialMediaOutrage