Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CaughtOnCamera

Kouthukam

പ​ല്ല് ഡോ​ക്ട​റു​ടെ അ​ടു​ത്ത് പോ​യ​താ... ഒ​ടു​വി​ൽ ന​ടു​വി​ന് പ​ണി കി​ട്ടി​യ​ത് അ​സി​സ്റ്റെ​ന്‍റി​ന്!

ഡെ​ന്‍റ​ൽ ക്ലി​നി​ക്കി​ൽ അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ കു​ട്ടി​യു​ടെ കു​സൃ​തി കാ​ര​ണം ഡെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍റ് ത​റ​യി​ൽ വീ​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

സാ​ധാ​ര​ണ നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​യ ഒ​രു ദ​ന്ത​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ചി​രി​പ്പി​ച്ച നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​മ്മ​യു​ടെ ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ, മു​റി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി അ​സി​സ്റ്റ​ന്‍റ് ഇ​രു​ന്നി​രു​ന്ന ച​ക്ര​ങ്ങ​ളു​ള്ള ക​സേ​ര​യി​ൽ ക​യ​റി പ​തു​ക്കെ പു​റ​കോ​ട്ട് ച​ലി​പ്പി​ച്ചു.

ത​ന്‍റെ ജോ​ലി​യി​ൽ പൂ​ർ​ണ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന അ​സി​സ്റ്റ​ന്‍റ്, ക​സേ​ര നീ​ങ്ങി​യ​ത​റി​യാ​തെ ഇ​രി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം തെ​റ്റി നി​ല​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക്ലി​നി​ക്കി​ലെ സു​ര​ക്ഷാ ക്യാ​മ​റ​യി​ലാ​ണ് പ​തി​ഞ്ഞ​ത്.

അ​സി​സ്റ്റ​ന്‍റ് പെ​ട്ടെ​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മ പോ​ലും പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​ട്ടി​യു​ടെ ഈ ​കു​സൃ​തി​യെ തി​ക​ച്ചും ത​മാ​ശ​യാ​യി കാ​ണു​ക​യും ചി​രി​യോ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ, മ​റ്റൊ​രു കൂ​ട്ട​ർ ഇ​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ചാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ൾ പോ​ലെ​യു​ള്ള തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യി പോ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം ഇ​ത്ത​രം ചെ​റി​യ കു​സൃ​തി​ക​ൾ പോ​ലും ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കോ പ​രി​ക്കു​ക​ൾ​ക്കോ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Viral

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ കാറിലിരുന്ന് 'സുഖമായി' ഉറങ്ങി; യുവതിയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മും​ബൈ​യി​ൽ ന​ട​ന്ന കൗ​തു​ക​ക​ര​മാ​യ ഒ​രു സം​ഭ​വം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ക​ന​ത്ത ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ കു​ടു​ങ്ങി​യ യു​വ​തി കാ​റി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

വാ​ഹ​നം അ​ന​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​ത്ര​യും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ട്ട​പ്പോ​ഴാ​ണ് യു​വ​തി​ക്ക് ക​ടു​ത്ത ക്ഷീ​ണം കാ​ര​ണം ഉ​റ​ക്കം വ​ന്ന​ത്. ഒ​ടു​വി​ൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ന്‍റെ വി​ൻ​ഡോ​യി​ൽ മു​ട്ടി വി​ളി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ ഉ​ണ​ർ​ന്ന​ത്.

പ​ല​രും ഇ​തി​നെ ത​മാ​ശ​യാ​യി കാ​ണു​മ്പോ​ൾ, മും​ബൈ പോ​ലു​ള്ള വ​ൻ​ന​ഗ​ര​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക ത​ള​ർ​ച്ച​യു​മാ​ണ് ഈ ​വീ​ഡി​യോ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​ൻ സാ​ധാ​ര​ണ​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​പ​ഴ​യ വീ​ഡി​യോ ഇ​പ്പോ​ൾ വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം അ​പ​ക​ട​ങ്ങ​ളൊ​ന്നും കൂ​ടാ​തെ കാ​ര്യ​ങ്ങ​ൾ ശു​ഭ​മാ​യി അ​വ​സാ​നി​ച്ചു.

 

Viral

മലപ്പുറത്ത് മാലാഖമാരായി ബസ് ജീവനക്കാർ

മ​ല​പ്പു​റ​ത്ത് സ്വകാര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കു​രു​ന്നു​ജീ​വ​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​ട്ട​യ്ക്ക​ൽ പു​ത്തൂ​ർ റോ​ഡി​ലാ​യി​രു​ന്നു നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ആ ​റൂ​ട്ടി​ലോ​ടി​യി​രു​ന്ന കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് സ്വകാര്യ ബ​സി​ലെ ഡ്രൈ​വ​ർ സി.​പി ഷാ​ജി റോ​ഡി​ലെ കു​ഞ്ഞി​നെ കാ​ണു​ക​യും, അ​ടി​യ​ന്തി​ര​മാ​യി വ​ണ്ടി നി​ർ​ത്തു​ക​യും ചെ​യ്തു.

ബ​സ് തൊ​ട്ടു​മു​ന്നി​ൽ വ​ന്നു​നി​ന്ന പാ​ടെ ക​ണ്ട​ക്ട​ർ ടി.​എ​ൻ ഷാ​ജ​ഹാ​ൻ പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി കു​ഞ്ഞി​നെ വാ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​പ​രീ​ത ദി​ശ​യി​ൽ നി​ന്നും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കു​ഞ്ഞി​നെ റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് അ​വി​ടെ ഒ​ഴി​വാ​യ​ത്.

പി​ന്നീ​ട് കു​ഞ്ഞി​നെ തി​രി​കെ ഏ​ൽ​പ്പി​ക്കു​മ്പോ​ഴാ​ണ് സ്വ​ന്തം കു​ഞ്ഞ് റോ​ഡി​ൽ അ​ക​പ്പെ​ട്ട വി​വ​രം മാ​താ​പി​താ​ക്ക​ൾ പോ​ലും അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ ഗേ​റ്റ് കൃ​ത്യ​മാ​യി അ​ട​യ്ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് കു​ഞ്ഞ് പു​റ​ത്തേ​ക്ക് ഇ​ഴ​ഞ്ഞു​പോ​യ​ത്.

ബസ് ജീ​വ​ന​ക്കാ​രു​ടെ ഈ ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

 

Viral

കാനഡയിൽ ഇന്ത്യൻ യുവാവിന് നേരെ വംശീയ അധിക്ഷേപം; വൻ പ്രതിഷേധവുമായി സൈബർ ലോകം

കാ​ന​ഡ​യി​ലെ നോ​വ സ്കോ​ട്ടി​യ​യി​ലു​ള്ള കെ​ന്‍റ്വി​ൽ എ​ന്ന ന​ഗ​ര​ത്തി​ൽ ഇ​ന്ത്യ​ൻ യു​വാ​വി​ന് നേ​രെ​യു​ണ്ടാ​യ വം​ശീ​യ അ​ധി​ക്ഷേ​പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ പ്രാ​യ​മാ​യ ഒ​രു സ്ത്രീ ​ത​ന്നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​താ​യി യു​വാ​വ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

ക്യാ​മ​റ ഓ​ൺ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​വ​ർ 'ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ക' എ​ന്ന് ആ​ക്രോ​ശി​ച്ച​താ​യും, പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വാ​ക്ക് മാ​റ്റി​യ​താ​യും യു​വാ​വ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ആ ​സ്ത്രീ​യു​ടെ പെ​രു​മാ​റ്റ​ത്തെ അ​പ​ല​പി​ച്ചും യു​വാ​വി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ, ഈ ​ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വം അ​വി​ടു​ത്തെ പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ സ്വ​ഭാ​വ​മ​ല്ലെ​ന്നും കെ​ന്‍റ്വി​ലി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും വ​ള​രെ സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും യു​വാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മ്പോ​ൾ ആ​രും മൗ​നം പാ​ലി​ക്ക​രു​തെ​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, യു​കെ തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും നേ​രെ സ​മീ​പ​കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ന്ന വം​ശീ​യ-​വി​ദേ​ശി വി​ദ്വേ​ഷ അ​ധി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്.

ഭൂ​രി​പ​ക്ഷം രാ​ജ്യ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ഴും, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യും വം​ശീ​യ​ത​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Viral

അയൽവാസിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; വയോധികൻ സിസിടിവിയിൽ കുടുങ്ങിയതോടെ ഫ്ലാറ്റിൽ വൻ പ്രതിഷേധം

ഒ​രു ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ വ​യോ​ധി​ക​ൻ അ​യ​ൽ​വാ​സി​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ര​ഹ​സ്യ​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​രി​ക്കു​ന്നു.

ഏ​റ്റ​വും സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി​യ സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന തി​രി​ച്ച​റി​വാ​ണ് താ​മ​സ​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കെ​ട്ടി​ട​ത്തി​ന് ചു​റ്റും അ​സ്വാ​ഭാ​വി​ക​മാ​യ ച​ല​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മൊ​ക്കെ ആ​രും ഇ​ത് ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ആ​രോ ത​ങ്ങ​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെ​യാ​ണ് താ​മ​സ​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക​ൻ അ​യ​ൽ​പ​ക്ക​ത്തെ ബാ​ൽ​ക്ക​ണി​ക്ക് സ​മീ​പ​മെ​ത്തി ഒ​ളി​ഞ്ഞു​നോ​ക്കു​ന്ന​തും കൈ​വ​ശ​മു​ള്ള ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​നു​വാ​ദ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തു​മാ​യ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​മെ​ന്നും കോ​ള​നി​ക​ളി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ന​ശി​പ്പി​ക്കു​മെ​ന്നും റ​സി​ഡ​ന്‍റ്സ് ഭാ​ര​വാ​ഹി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ കൗ​തു​ക​ക​ര​വും വി​മ​ർ​ശ​നാ​ത്മ​ക​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

പ്ര​ശ​സ്തി​ക്ക് വേ​ണ്ടി ആ​ളു​ക​ൾ എ​ന്തും ചെ​യ്യു​ന്ന കാ​ല​മാ​ണി​തെ​ന്നും പ്രാ​യ​ത്തി​ന്‍റേ​താ​യ വി​വേ​കം കാ​ണി​ക്കാ​മാ​യി​രു​ന്നു എ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ബാ​ൽ​ക്ക​ണി​യി​ലൂ​ടെ​യു​ള്ള ഈ ​സാ​ഹ​സം വ​ഴി അ​ല്പ​മൊ​ന്ന് കാ​ലു​തെ​റ്റി​യി​രു​ന്നെ​ങ്കി​ൽ വ​യോ​ധി​ക​ൻ നേ​രെ യ​മ​പു​രി​യി​ൽ എ​ത്തു​മാ​യി​രു​ന്നു എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, കോ​ള​നി​യി​ൽ എ​വി​ടെ വ​ഴ​ക്കു​ണ്ടാ​യാ​ലും ക്യാ​മ​റ​യു​മാ​യി ഇ​റ​ങ്ങു​ന്ന ത​ന്‍റെ അ​യ​ൽ​ക്കാ​രി​യു​ടെ അ​തേ സ്വ​ഭാ​വ​മാ​ണ് ഈ ​ചാ​ച്ച​നെ​ന്ന് പ​രി​ഹ​സി​ച്ച​വ​രും കു​റ​വ​ല്ല.

എ​ന്താ​യാ​ലും റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും കു​റി​ച്ചു​ള്ള പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Viral

പ്രണയത്തിൽ വഴുതിവീണു ദ​മ്പ​തി​ക​ൾ

തീ​വ്ര​മാ​യൊ​രു പ്ര​ണ​യ​നി​മി​ഷം നി​മി​ഷ​നേ​രം കൊ​ണ്ട് ഭ​യ​പ്പെ​ടു​ത്തു​ന്ന അ​പ​ക​ട​മാ​യി മാ​റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ഉ​യ​ര​മു​ള്ള ഒ​രു മെ​റ്റ​ൽ സു​ര​ക്ഷാ​വേ​ലി​ക്ക് മു​ക​ളി​ൽ ബാ​ല​ൻ​സ് ചെ​യ്ത് പ​ര​സ്പ​രം ചും​ബി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം കൈ​വി​ട്ട് ഒ​രു​മി​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

പ്ര​ണ​യ​ത്തി​ന്‍റെ ല​ഹ​രി​യി​ൽ ചു​റ്റു​മു​ള്ള ലോ​ക​ത്തെ​യും അ​പ​ക​ട​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി മ​റ​ന്നു​പോ​യ ദ​മ്പ​തി​ക​ളു​ടെ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഒ​രേ​സ​മ​യം റൊ​മാ​ന്‍റി​ക്കും അ​ത്ര​ത്തോ​ളം ത​ന്നെ അ​പ​ക​ടം നി​റ​ഞ്ഞ​തു​മാ​ണ്. ആ​വേ​ശം കൂ​ടു​മ്പോ​ൾ മ​നു​ഷ്യ​ൻ സ്വ​ന്തം സു​ര​ക്ഷ​യെ​ക്കു​റി​ച്ച് പോ​ലും ചി​ന്തി​ക്കാ​താ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തി​നെ പ്ര​ണ​യ​ത്തി​ന്‍റെ തീ​വ്ര​ത​യാ​യി കാ​ണാ​ൻ ചി​ല​ർ ശ്ര​മി​ക്കു​മ്പോ​ഴും, ഭൂ​രി​ഭാ​ഗം പേ​രും ഇ​തി​നെ ക​ടു​ത്ത അ​ശ്ര​ദ്ധ​യാ​യും വി​ഡ്ഢി​ത്ത​മാ​യു​മാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്താ​യാ​ലും കാ​ണു​ന്ന​വ​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​നി​ൽ ഉ​യ​രു​ന്ന​ത്. ആ​ശ്ച​ര്യ​വും ആ​ശ​ങ്ക​യും നി​റ​ഞ്ഞ ക​മ​ന്‍റു​ക​ൾ​ക്ക് പു​റ​മെ ഡാ​ർ​ക്ക് ഹ്യൂ​മ​ർ ക​ല​ർ​ന്ന ട്രോ​ളു​ക​ളും ഇ​തി​നോ​ട​കം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ കൊ​ണ്ട് സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ എ​ങ്ങ​നെ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ഴി​മാ​റാം എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി പ​ല​രും ഈ ​ദൃ​ശ്യ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഉ​യ​ര​മു​ള്ള​തും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ച് ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ൾ​ക്ക് മു​തി​രു​ന്ന​വ​ർ​ക്കു​ള്ള ശ​ക്ത​മാ​യൊ​രു മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണ് ഈ ​സം​ഭ​വം.

 

Viral

സിവിക് സെൻസ് ഇല്ലായ്മയുടെ അങ്ങേയറ്റം; ഇതൊക്കെ കൊണ്ടാണ് നാട് നന്നാവാത്തത്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ​യി​ടെ​യാ​യി വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​കു​ന്ന ഒ​രു ദൃ​ശ്യം ജ​ന​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം അ​ത്ഭു​ത​വും ക​ടു​ത്ത അ​മ​ർ​ഷ​വും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത, കോ​ണ്ക്രീ​റ്റ് ക​ഴി​ഞ്ഞ​യു​ട​നെ ത​ണു​ത്തു​റ​ഞ്ഞി​ട്ടു​പോ​ലു​മി​ല്ലാ​ത്ത പു​തി​യ റോ​ഡി​ലൂ​ടെ ഒ​രാ​ൾ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ സ്കൂ​ട്ട​ർ ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തും പ​ണി പൂ​ർ​ണ​മാ​യി തീ​രാ​ത്ത​തു​മാ​യ ഒ​രു വ​ഴി​യു​ടെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന ചി​ന്ത​യോ ആ​ശ​ങ്ക​യോ ഇ​ല്ലാ​തെ​യാ​ണ് ആ ​വ്യ​ക്തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം അ​പ്പോ​ഴും മൃ​ദു​വാ​യി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ൾ പ​തി​ഞ്ഞ് പു​തി​യ റോ​ഡ് പാ​ടെ ന​ശി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​തു​മു​ത​ലി​നോ​ട് കാ​ണി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തി​ന്‍റെ​യോ 'സി​വി​ക് സെ​ൻ​സി​ന്‍റെ​യോ' വ​ലി​യ കു​റ​വാ​ണ് ഈ ​പ്ര​വൃ​ത്തി​യി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ​ങ്ങ​ളോ​ളം ക​ഷ്ട​പ്പെ​ട്ട് ഉ​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പൊ​തു​സൗ​ക​ര്യ​ങ്ങ​ളെ ജ​ന​ങ്ങ​ൾ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വി​ക​സ​നം എ​ങ്ങ​നെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ചോ​ദി​ക്കു​ന്ന​ത്.

സ്വ​ന്തം നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളെ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്കു​ന്ന ആ​ളു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ഒ​ട്ടും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ഡി​ജി​റ്റ​ൽ ലോ​ക​ത്ത് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

Viral

കൈവിട്ട കളിക്ക് പുഞ്ചിരിയോടെ പോസ് ചെയ്ത് യുവാവ്

ല​ക്നോ​വി​ലെ തി​ര​ക്കേ​റി​യ ഗോ​മ​തി ന​ഗ​റി​ൽ സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കും വി​ധം സ്കൂ​ട്ട​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ന​ത്ത ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

സാ​ധാ​ര​ണ രീ​തി​യി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന​തി​ന് പ​ക​രം, കൈ​ക​ളും കാ​ലു​ക​ളും മ​ട​ക്കി​വെ​ച്ച് ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ യാ​ത്ര.

തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന​ത് ക​ണ്ടി​ട്ടും പു​ഞ്ചി​രി​യോ​ടെ ക്യാ​മ​റ​യ്ക്ക് നേ​രെ കൈ​വീ​ശി​ക്കാ​ണി​ക്കാ​നും ഇ​യാ​ൾ മ​ടി​ച്ചി​ല്ല.

ആ​ക്സി​ല​റേ​റ്റ​ർ കൈ​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​തെ ത​ന്നെ മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കു​ന്ന ഒ​രു ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റാ​ണ് നി​യ​മ​ലം​ഘ​ന​ത്തി​നാ​യി ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച​ത്.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ണ്ടി​യോ​ടി​ച്ച​തി​ന് പു​റ​മെ, ഈ ​വാ​ഹ​ന​ത്തി​ന് ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു എ​ന്ന​തും കു​റ്റ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

ചെ​റി​യൊ​രു നി​യ​ന്ത്ര​ണം തെ​റ്റി​യാ​ൽ പോ​ലും വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മാ​യി​രു​ന്ന ഈ ​പ്ര​ക​ട​ന​ത്തി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രാ​ഫി​ക് പോ​ലീ​സും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​തു​റോ​ഡു​ക​ളി​ൽ ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കു​ന്ന​തും നി​യ​മ​പ്ര​കാ​രം ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. സം​ഭ​വ​ത്തി​ൽ നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Viral

റോഡിലെ 'ബ്ലൈൻഡ് സ്പോട്ട്' സൃഷ്ടിച്ച അപകടം; ലംബോർഗിനിയെ തകർത്ത് പിക്കപ്പ് ട്രക്ക്

ഫ്ലോറിഡയിലെ ഒരു പാർക്കിംഗ് ഏരിയയിൽ നടന്ന ഞെട്ടിക്കുന്ന വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

ഒരു പിക്കപ്പ് ട്രക്ക്, തനിക്ക് മുന്നിലുണ്ടായിരുന്ന ആഡംബര സ്പോർട്സ് കാറായ ലംബോർഗിനിയുടെ മുകളിലേക്ക് അശ്രദ്ധമായി ഇടിച്ചുകയറുകയായിരുന്നു.

റീൽസിനായി ചിത്രീകരിച്ച വീഡിയോയാണോ ഇതെന്ന സംശയം പലരിലും ഉണ്ടായെങ്കിലും, ഇതൊരു യഥാർഥ അപകടമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

സാവധാനം പാർക്കിംഗ് സ്ഥലത്തിലൂടെ നീങ്ങുകയായിരുന്ന ലംബോർഗിനിയെ ശ്രദ്ധിക്കാതെ അതിവേഗതയിൽ പാഞ്ഞെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു.

ബ്രേക്ക് ചവിട്ടാനോ വാഹനം വെട്ടിക്കാനോ ശ്രമിക്കാതെ, ട്രക്കിന്‍റെ മുൻവശത്തെ ടയറുകൾ ലംബോർഗിനിയുടെ ബോണറ്റിലേക്ക് കയറിയത് കണ്ട് കാഴ്ചക്കാർ ശരിക്കും അമ്പരന്നു.

സ്‌പോർട്സ് കാറിന്‍റെ വളരെ താഴ്ന്ന ഘടനയും പിക്കപ്പ് ട്രക്കിന്‍റെ അതിശയിപ്പിക്കുന്ന ഉയരവും തമ്മിലുള്ള പൊരുത്തക്കേടാണ് ഈ അപകടത്തിന് വഴിയൊരുക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രക്കിന്‍റെ അമിതമായ ഉയരം കാരണം, തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ലംബോർഗിനി ഡ്രൈവറുടെ കാഴ്ചയിൽ പെടാതെ പോയതാണ് ഇത്തരമൊരു വിചിത്രമായ അപകടത്തിന് കാരണമായത്.

ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. എങ്കിലും, ലക്ഷങ്ങൾ വിലമതിക്കുന്ന ലംബോർഗിനിയുടെ ബോഡിക്ക് വലിയ കേടുപാടുകൾ സംഭവിച്ചു.

സോഷ്യൽ മീഡിയയിൽ ഈ വാർത്ത വളരെ വേഗത്തിലാണ് പരന്നത്. വലിയ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബ്ലൈൻഡ് സ്‌പോട്ടുകളെക്കുറിച്ചും, ഇത്തരം ചെറിയ അശ്രദ്ധകൾ വലിയ നഷ്ടങ്ങളിലേക്ക് നയിച്ചേക്കാമെന്നുമുള്ള ഓർമപ്പെടുത്തലായി ഈ വീഡിയോ മാറുകയാണ്.

 

Viral

സ്കൂൾ ശുചിമുറിയിൽ പൊരിഞ്ഞ അടി; അടിയും അസഭ്യവും കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

സ്കൂൾ ക്യാമ്പസിനുള്ളിലെ ശുചിമുറിയിൽ വെച്ച് രണ്ട് വിദ്യാർഥിനികൾ തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും ആശങ്കയ്ക്കും വഴിയൊരുക്കുകയാണ്.

മൂന്നാമതൊരാൾ പകർത്തിയ ഈ ദൃശ്യങ്ങളിൽ, തികച്ചും നിസാരമായ ഒരു തർക്കം നിമിഷങ്ങൾക്കുള്ളിൽ എങ്ങനെയാണ് ശാരീരികമായ കയ്യേറ്റത്തിലേക്ക് നീങ്ങുന്നതെന്ന് വ്യക്തമായി കാണാം.

നീല നിറത്തിലുള്ള ടി-ഷർട്ട് ധരിച്ച വിദ്യാർഥിനി മറ്റൊരാളെ തടഞ്ഞുനിർത്തി പേര് ചോദിച്ചുകൊണ്ടാണ് തർക്കത്തിന് തുടക്കമിടുന്നത്. ഇതിന് പ്രകോപനപരമായ മറുപടി ലഭിച്ചതോടെ അന്തരീക്ഷം വഷളാവുകയും, കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് സംഭാഷണങ്ങൾ മാറുകയും ചെയ്തു.

തന്‍റെ പിതാവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആദ്യത്തെ പെൺകുട്ടി രണ്ടാമത്തെയാളെ തല്ലുന്നതോടെയാണ് സംഘർഷം ശാരീരിക തലത്തിലേക്ക് കടക്കുന്നത്.

തർക്കത്തിനിടയിൽ വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വളരെ മോശമായ രീതിയിലുള്ള ഭീഷണികൾ ഇരുഭാഗത്തുനിന്നും ഉയരുന്നുണ്ട്.

ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയൊരു വിഭാഗം ആളുകളും ഇതിനെ ഗൗരവത്തോടെ കാണുന്നതിന് പകരം വിനോദമായാണ് കാണുന്നത്.

ഇന്‍റർനെറ്റ് ഉപയോക്താക്കൾ സംഭവത്തെ പരിഹസിച്ചും തമാശ രൂപത്തിലുള്ള മീമുകൾ പങ്കുവെച്ചും ആഘോഷമാക്കുകയാണ് ചെയ്തത്.

ഇത്തരം അക്രമ സംഭവങ്ങളെ ഗൗരവമുള്ളൊരു വിഷയമായി പരിഗണിക്കാതെ ഒരു വിനോദ കാഴ്ചയായി മാത്രം കാണുന്ന സമൂഹത്തിന്‍റെ മനോഭാവം വലിയ വിമർശനങ്ങൾക്കും കാരണമാകുന്നുണ്ട്.

 

Viral

ഇതിനെയാണോ 'ഇൻസ്റ്റന്‍റ് കർമ്മ' എന്ന് പറയുന്നത്? ഷട്ടറിനിടയിൽ തല കുടുങ്ങി തൂങ്ങിക്കിടന്ന കള്ളനെ കണ്ട് പകച്ച് ജീവനക്കാർ

ഗാസിയാബാദിലെ ഇന്ദിരാപുരത്ത് പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ നടന്ന മോഷണശ്രമം സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കും ഒടുവിൽ വിചിത്രമായൊരു രക്ഷാപ്രവർത്തനത്തിനുമാണ് സാക്ഷ്യം വഹിച്ചത്.

അഭയ് ഖണ്ഡ് പ്രദേശത്തെ ഡോക്ടർ പവൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ പതിവ് പരിശോധനകൾക്കായി എത്തിയ ജീവനക്കാരാണ് അസാധാരണമായ ആ കാഴ്ച കണ്ടത്.

രാവിലെ ക്ലിനിക്ക് തുറക്കാനായി ഷട്ടർ ഉയർത്താൻ ശ്രമിച്ച ജീവനക്കാർക്ക് അത് സാധിച്ചില്ല. ഷട്ടറിന് ഉള്ളിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും കേട്ടതോടെ ഉള്ളിൽ ഏതെങ്കിലും മൃഗം കുടുങ്ങിക്കിടക്കുകയാണെന്നാണ് അവർ ആദ്യം കരുതിയത്.

സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ സമീപത്തെ ഡോക്ടറെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് ക്ലിനിക്കിന്‍റെ പിൻഭാഗത്തുകൂടി അകത്തു കടന്നവർ കണ്ടത് ഭിത്തിക്കും ഷട്ടറിനും ഇടയിലുള്ള ഇടുങ്ങിയ വിടവിൽ തല കുടുങ്ങിയ നിലയിൽ തൂങ്ങിക്കിടക്കുന്ന ഒരു ബാലനെയാണ്.

ശരീരത്തിന്‍റെ ഒരു ഭാഗം അകത്തും തല പുറത്തെ വിടവിലും കുടുങ്ങിയ നിലയിലായിരുന്ന കുട്ടിക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന ഏണിയും പ്രത്യേക യന്ത്രങ്ങളും ഉപയോഗിച്ച് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കുട്ടിയുടെ ശരീരത്തിന് കൂടുതൽ പരിക്കേൽക്കാത്ത വിധം ഷട്ടറിന്‍റെ ഭാഗങ്ങൾ നീക്കം ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവനെ പുറത്തെടുത്തു. മുഖത്തും ശരീരത്തിലും ചെറിയ മുറിവുകളേറ്റ ബാലനെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

രാത്രിയുടെ നിശബ്ദതയിൽ ഷട്ടറിനിടയിലൂടെ അകത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയരുന്നത്.

കഠിനമായ ശിക്ഷ ലഭിക്കുന്നതിന് മുൻപേ പ്രകൃതി തന്നെ അവന് നൽകിയ ശിക്ഷയാണിതെന്നാണ് ഭൂരിഭാഗം പേരും തമാശരൂപേണ കമന്‍റ് ചെയ്യുന്നത്.

മോഷണശ്രമത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും ആസൂത്രിതമായ നീക്കമാണോ നടന്നതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

Viral

ഫോണിൽ നോക്കി ട്രക്കോടിച്ചു, പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് എത്രത്തോളം വലിയ അപകടമാണെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് അമിത ആത്മവിശ്വാസത്തോടെ ഡ്രൈവിംഗിനിടെ ഫോണിൽ മുഴുകുന്നവർ ഒട്ടും കുറവല്ല.

അത്തരത്തിൽ ഒരു ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ വരുത്തിവെച്ച വലിയൊരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡിൽ ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കിയിരുന്ന ട്രക്ക് ഡ്രൈവർ തന്‍റെ തൊട്ടുമുന്നിലുള്ള റോഡ് റോളറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

ട്രക്കിനുള്ളിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ആരെയും നടുക്കുന്നതാണ്. ഇടിയുടെ ആഘാതത്തിൽ റോഡ് റോളറിന്‍റെ മുൻചക്രം ഊരിത്തെറിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അപകടം നടന്നയുടനെ ഡ്രൈവർ ഭയക്കുകയും തന്‍റെ അബദ്ധം തിരിച്ചറിഞ്ഞ് പരിഭ്രമിക്കുന്നതുമാണ് വീഡിയോയുടെ ഒരു ഭാഗം.

എന്നാൽ ഈ ഗൗരവകരമായ അപകടവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ മറ്റൊരു തലം കൂടി ലഭിച്ചു. അപകടം നടന്ന നിമിഷം തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ആംബുലൻസ് ആ വഴി കടന്നുപോകുന്നത് വീഡിയോയിൽ കാണാം. ഈ യാദൃശ്ചികതയാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണമായത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊള്ളുമ്പോഴും ഡ്രൈവറുടെ ഭാവമാറ്റങ്ങളും ആംബുലൻസിന്‍റെ കൃത്യസമയത്തുള്ള വരവും കണ്ട് ഇത് ഒരു സിനിമയിലെ കോമഡി രംഗം പോലെയുണ്ടെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ഭാഗ്യവശാൽ ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. എങ്കിലും ഓരോ ഡ്രൈവർക്കും ഒരു പാഠമാകേണ്ടതാണ് ഈ സംഭവം.

Viral

റൺവേയിൽ പുകവലി, തടയാൻ വന്ന ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് പുക ഊതിവിട്ടു; വിമാനത്താവളത്തെ വിറപ്പിച്ച ആ 'യാത്രക്കാരൻ' ക്യാമറയിൽ

വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ റൺവേയിൽ വെച്ച് പരസ്യമായി സിഗരറ്റ് വലിക്കുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഉത്കർഷ് ഗൗതം എന്ന യാത്രക്കാരനാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് വിമാനത്തിന് അരികിൽ വെച്ച് സിഗരറ്റ് വലിക്കുകയും ഗ്രൗണ്ട് സ്റ്റാഫിനെ വെല്ലുവിളിക്കുകയും ചെയ്തത്.

വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ടാർമാക്കിൽ വെച്ച് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇത് വിലക്കിയെങ്കിലും, അവിടെ പുകവലിക്കാൻ പാടില്ലെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ഇയാൾ അവരോട് തട്ടിക്കയറുകയായിരുന്നു.

പ്രകോപിതനായി സംസാരിച്ച ഇയാൾ ഒരു ഘട്ടത്തിൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് പുക ഊതിവിടുകയും അവരെ പുറത്തേക്ക് വരാൻ വെല്ലുവിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും യാത്രക്കാരന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. വിമാനത്താവളം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരിടത്ത് ഇത്തരത്തിൽ പെരുമാറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അതിവേഗം തീപിടിക്കുന്ന സ്വഭാവമുള്ളതായതിനാൽ റൺവേയ്ക്ക് സമീപം പുകവലിക്കുന്നത് അതീവ അപകടകരമാണ്. ഇത്രയും കർശനമായ പരിശോധനകൾ നടക്കുന്ന വിമാനത്താവളത്തിനുള്ളിൽ പുകയില ഉൽപ്പന്നങ്ങളും ലൈറ്ററും എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ ആജീവനാന്ത യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ വിമാനത്താവള അധികൃതർ ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Viral

നടുറോഡിൽ മാ​ലി​ന്യം വലിച്ചെറിഞ്ഞ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്‍റെ പണി

ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ ഒ​രു തെ​രു​വി​ൽ കാ​റി​ലി​രു​ന്ന് റോ​ഡി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ ഡ്രൈ​വ​റു​ടെ ന​ട​പ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​രു​ന്ന വ്യ​ക്തി, താ​ൻ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഒ​ട്ടും കൂ​സ​ലി​ല്ലാ​തെ പൊ​തു​നി​ര​ത്തി​ലേ​ക്ക് ത​ള്ളു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ന​ഗ​ര​ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ കാ​ല​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പെ​രു​മാ​റ്റം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന വ്യ​ക്തി​യു​ടെ അ​ടു​ത്തേ​ക്ക് ചെ​ന്ന്, എ​റി​ഞ്ഞു​ക​ള​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ തി​രി​കെ എ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

ഹി​ന്ദി​യി​ൽ സം​സാ​രി​ക്കു​ന്ന ഇ​ദ്ദേ​ഹം, ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ഗ​ര​ത്തെ എ​ത്ര​ത്തോ​ളം മ​ലി​ന​മാ​ക്കു​ന്നു​ണ്ടെ​ന്ന് ഡ്രൈ​വ​റെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ തെ​റ്റ് തി​രു​ത്താ​ൻ ത​യ്യാ​റാ​കാ​തെ ഡ്രൈ​വ​ർ ത​ർ​ക്കി​ക്കാ​ൻ മു​തി​ർ​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ വ​ഷ​ളാ​യി.

പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​മെ​ന്നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വ്യ​ക്തി ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​റി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​ർ വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ഈ ​വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ അ​ധി​കൃ​ത​ർ​ക്കും ഇ​ട​പെ​ടേ​ണ്ടി വ​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ​ൽ​ഹി ട്രാ​ഫി​ക് പോ​ലീ​സ് വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി പ്ര​തി​ക​രി​ച്ചു.

സം​ഭ​വം ഗൗ​ര​വ​ക​ര​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ട്രാ​ഫി​ക് ഇ​ൻ​സ്പെ​ക്ട​റോ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പൗ​ര​ബോ​ധ​മി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന പൊ​തു​വാ​യ ആ​വ​ശ്യം.

Viral

‘പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല; ഷോറൂമിൽ പാഞ്ഞുകയറി കാട്ടുപോത്തിന്‍റെ അഴിഞ്ഞാട്ടം

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി​യി​ലു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ഞ്ഞു​ക​യ​റി​യ കാ​ട്ടു​പോ​ത്ത് പ​ര​ക്കെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ത​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഷോ​റൂം ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​ഴി​തെ​റ്റി എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന കാ​ട്ടു​പോ​ത്ത്, ഷോ​റൂ​മി​ന്‍റെ മു​ൻ​വ​ശ​ത്തെ കൂ​റ്റ​ൻ ഗ്ലാ​സ് വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട് അ​ക​ത്തേ​ക്ക് കു​തി​ച്ച കാ​ട്ടു​പോ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​ർ​ക്കു​ക​യും പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രു​ന്ന ബൈ​ക്കു​ക​ളി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം, അ​തി​ശ​ക്ത​മാ​യി അ​ക​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ പോ​ത്ത് മി​നു​സ​മു​ള്ള ത​റ​യി​ൽ വ​ഴു​തി​വീ​ഴു​ക​യും ക​രി​ങ്ക​ൽ ഭി​ത്തി​യി​ൽ പോ​യി ഇ​ടി​ക്കു​ക​യും ചെ​യ്തു.

ഷോ​റൂ​മി​നു​ള്ളി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന ചി​ല്ലു​ക​ളും ത​ക​ർ​ന്ന ഫ​ർ​ണി​ച്ച​റു​ക​ളും ആ​ക്ര​മ​ണ​ത്തി​ന്‍റെ തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടു​പോ​ത്തി​നെ ക​ണ്ട ജീ​വ​ന​ക്കാ​ർ ജീ​വ​നും കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

ഷോ​റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കു​റ​ച്ചു​നേ​രം ഷോ​റൂ​മി​നു​ള്ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ശേ​ഷം കാ​ട്ടു​പോ​ത്ത് അ​വി​ടെ നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​യി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ കേ​ര​ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യി വ​ന​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Viral

പണം നൽകില്ലെന്ന് യാത്രക്കാരി; മദ്യപിച്ചും പുകവലിച്ചും ബുദ്ധിമുട്ടിച്ചെന്ന് ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പുകയുന്ന തർക്കം

ടാ​ക്സി യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രി​യും ഡ്രൈ​വ​റും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന യാ​ത്ര​ക്കാ​രി​യോ​ട് ഡ്രൈ​വ​ർ ത​ന്‍റെ കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

ത​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ​ണം ന​ൽ​ക​ണ​മെ​ന്ന് ഡ്രൈ​വ​ർ ആ​വ​ർ​ത്തി​ച്ചു ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും ഒ​രു രൂ​പ പോ​ലും ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു​വ​തി.

ഡ്രൈ​വ​റു​ടെ വാ​ദ​ങ്ങ​ൾ അ​നു​സ​രി​ച്ച്, യാ​ത്ര​യ്ക്കി​ട​യി​ൽ യു​വ​തി കാ​റി​നു​ള്ളി​ലി​രു​ന്ന് പു​ക​വ​ലി​ക്കു​ക​യും മ​ദ്യം വാ​ങ്ങാ​നാ​യി വാ​ഹ​നം വ​ഴി​യി​ൽ നി​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ ദീ​ർ​ഘ​നേ​രം ത​ന്നെ കാ​ത്തു​നി​ർ​ത്തി​ച്ച് സ​മ​യം ക​ള​ഞ്ഞ​താ​യും ഡ്രൈ​വ​ർ ആ​രോ​പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​യെ​ല്ലാം പു​ച്ഛി​ച്ചു ത​ള്ളു​ന്ന രീ​തി​യി​ലാ​ണ് യു​വ​തി പെ​രു​മാ​റു​ന്ന​ത്.

സം​ഭ​വം വ​ല്ലാ​തെ വ​ഷ​ളാ​യ​തോ​ടെ ഡ്രൈ​വ​ർ നി​യ​ന്ത്ര​ണം വി​ട്ട് സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ളോ​ട് യു​വ​തി ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​തി​ന് മു​ൻ​പേ വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്.

ഈ ​അ​പൂ​ർ​ണ​ത ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

യു​വ​തി​യു​ടെ പെ​രു​മാ​റ്റം വ​ള​രെ മോ​ശ​മാ​ണെ​ന്നും അ​ധ്വാ​നി​ക്കു​ന്ന​വ​ന്‍റെ പ​ണം ന​ൽ​കാ​തി​രി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, വീ​ഡി​യോ​യി​ൽ കാ​ണു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്രം വെ​ച്ച് ഒ​രാ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ അ​മി​ത കൂ​ലി ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മാ​ണോ യു​വ​തി​യെ ചൊ​ടി​പ്പി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ക​ണ്ട​ത്.

വീ​ഡി​യോ​യി​ലെ ഡ്രൈ​വ​റു​ടെ ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ൾ അ​ല്പം ക​ടു​പ്പ​മേ​റി​യ​താ​യ​തി​നാ​ൽ പ​ല​യി​ട​ത്തും ഇ​ത് സെ​ൻ​സ​ർ ചെ​യ്താ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

എ​ന്നി​രു​ന്നാ​ലും, വീ​ഡി​യോ​യു​ടെ വി​ശ്വാ​സ്യ​ത​യോ ഡ്രൈ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലെ സ​ത്യ​മോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ഒ​രു വ​ശ​ത്തെ വി​വ​ര​ങ്ങ​ൾ മാ​ത്രം ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഇ​പ്പോ​ഴും ര​ണ്ട് ത​ട്ടി​ലാ​ണ്.

Latest News

Corehub Up