x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്ത് മാലാഖമാരായി ബസ് ജീവനക്കാർ

സൂരജ് സുധീർ
Published: June 11, 2026 09:56 PM IST | Updated: June 11, 2026 09:56 PM IST

മ​ല​പ്പു​റ​ത്ത് സ്വകാര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കു​രു​ന്നു​ജീ​വ​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​ട്ട​യ്ക്ക​ൽ പു​ത്തൂ​ർ റോ​ഡി​ലാ​യി​രു​ന്നു നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ആ ​റൂ​ട്ടി​ലോ​ടി​യി​രു​ന്ന കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് സ്വകാര്യ ബ​സി​ലെ ഡ്രൈ​വ​ർ സി.​പി ഷാ​ജി റോ​ഡി​ലെ കു​ഞ്ഞി​നെ കാ​ണു​ക​യും, അ​ടി​യ​ന്തി​ര​മാ​യി വ​ണ്ടി നി​ർ​ത്തു​ക​യും ചെ​യ്തു.

ബ​സ് തൊ​ട്ടു​മു​ന്നി​ൽ വ​ന്നു​നി​ന്ന പാ​ടെ ക​ണ്ട​ക്ട​ർ ടി.​എ​ൻ ഷാ​ജ​ഹാ​ൻ പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി കു​ഞ്ഞി​നെ വാ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​പ​രീ​ത ദി​ശ​യി​ൽ നി​ന്നും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കു​ഞ്ഞി​നെ റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് അ​വി​ടെ ഒ​ഴി​വാ​യ​ത്.

പി​ന്നീ​ട് കു​ഞ്ഞി​നെ തി​രി​കെ ഏ​ൽ​പ്പി​ക്കു​മ്പോ​ഴാ​ണ് സ്വ​ന്തം കു​ഞ്ഞ് റോ​ഡി​ൽ അ​ക​പ്പെ​ട്ട വി​വ​രം മാ​താ​പി​താ​ക്ക​ൾ പോ​ലും അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ ഗേ​റ്റ് കൃ​ത്യ​മാ​യി അ​ട​യ്ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് കു​ഞ്ഞ് പു​റ​ത്തേ​ക്ക് ഇ​ഴ​ഞ്ഞു​പോ​യ​ത്.

ബസ് ജീ​വ​ന​ക്കാ​രു​ടെ ഈ ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

 

Tags : ViralVideo CaughtOnCamera HeartStoppingMoment TrendingNews CCTVFootage

Recent News

Corehub Up