എഐ ചിത്രം
ഉത്തർപ്രദേശിലെ കാൺപൂരിൽ രാത്രി ഡെലിവറിക്കായി പോയ യുവാവും ബൈക്കും റോഡിലെ തുറന്ന ഓടയിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു.
വഴിയിൽ ആവശ്യത്തിന് വെളിച്ചമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതിനാൽ റോഡിലെ വലിയ കുഴി ശ്രദ്ധയിൽപ്പെടാതെ ഡെലിവറി ഏജന്റ് വാഹനത്തോടൊപ്പം നിമിഷങ്ങൾക്കുള്ളിൽ താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽപെട്ട് കുടുങ്ങിയ യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇയാളെയും ബൈക്കിനെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.
ഓടയുടെ തകരാർ പരിഹരിക്കാനായി എടുത്ത കുഴി കഴിഞ്ഞ രണ്ടാഴ്ചയായി യാതൊരു സുരക്ഷാ ബാരിക്കേഡുകളുമില്ലാതെ തുറന്നുകിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതരുടെ കടുത്ത അനാസ്ഥയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
റോഡിലെ അപകടക്കെണി ഉടൻ അടയ്ക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
A delivery agent on a bike landed in a massive pothole in the middle of a street in Kanpur, Uttar Pradesh. He was immediately rescued by onlookers. pic.twitter.com/4282w1JSl0
— Piyush Rai (@Benarasiyaa) September 17, 2026
Tags : KanpurAccident ViralVideo CCTVFootage RoadSafety CivicNegligence