x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ണ്ടാ​പ്രാ​ണി​യോ​ട് ക്രൂ​ര​ത: പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വ​ള​ർ​ത്തു​നാ​യ​യെ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു


Published: September 17, 2026 03:23 PM IST | Updated: September 17, 2026 03:23 PM IST

നേ​പ്പാ​ളി​ൽ ജീ​വ​നു​ള്ള നാ​യ​യെ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞ സം​ഭ​വം വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ബ​ജാ​ങ് സ്വ​ദേ​ശി​യാ​യ ന​വീ​ൻ പാ​ണ്ഡെ ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ഇ​ര​മ്പാ​ൻ കാ​ര​ണ​മാ​യ​ത്.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ജ​യ​പൃ​ഥ്വി ന​ഗ​ര​സ​ഭ​യി​ലെ പ​ങ്കോ​ട്ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന ഈ ​ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.

സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യ ന​വീ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, നാ​യ​യെ ന​ദി​യി​ലേ​ക്ക് എ​റി​യു​ന്ന​ത് ത​ട​യാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചെ​ങ്കി​ലും യു​വ​തി അ​തി​ന് വ​ഴ​ങ്ങി​യി​ല്ല.

മൃ​ഗം ആ​രെ​യോ ക​ടി​ക്കാ​ൻ ആ​ഞ്ഞ​തി​നാ​ണ് ഈ ​ശി​ക്ഷ​യെ​ന്നാ​ണ് ഇ​വ​ർ ന്യാ​യീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മൃ​ഗ​വൈ​ദ്യ​ശാ​സ്ത്രം പ​ഠി​ച്ചി​ട്ടു​ള്ള ന​വീ​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ നാ​യ തി​ക​ച്ചും ശാ​ന്ത​നാ​യി​രു​ന്നു.

പ്രാ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​പാ​ലി​ക്കാ​ൻ മ​ടി​ച്ചാ​കാം ഉ​ട​മ ഈ ​ക്രൂ​ര​ത കാ​ട്ടി​യ​തെ​ന്ന ആ​രോ​പ​ണ​വും വ​രു​ന്നു​ണ്ട്. ആ ​കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട നാ​യ​യെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നാ​യ വി​ദി​ത് ശ​ർ​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ക​ടു​ത്ത ഭാ​ഷ​യി​ൽ ഈ ​പ്ര​വൃ​ത്തി​യെ അ​പ​ല​പി​ച്ചു.

മി​ണ്ടാ​പ്രാ​ണി​യോ​ട് ഇ​ത്ര​യും ദ​യ​യി​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യ വ്യ​ക്തി​യെ ഉ​ട​ന​ടി ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​മ്പ​യി​ൻ ശ​ക്ത​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ബ​ജാ​ങ് ജി​ല്ലാ പൊ​ലി​സ് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള സ്ത്രീ​യെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : AnimalCruelty JusticeForSetiRiverDog Nepal ViralVideo AnimalRights

Recent News

Corehub Up