x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ക​രാ​ർ നീ​ട്ട​ണം; ഡി​ജി​പി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി

വെബ് ഡെസ്ക്
Published: September 18, 2026 03:12 PM IST | Updated: September 18, 2026 03:19 PM IST

ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖർ.

തി​രു​വ​ന​ന്ത​പു​രം: വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി സ​ർ​ക്കാ​രി​ന് വീ​ണ്ടും ക​ത്ത​യ​ച്ചു. ചി​പ്‌​സ​ൺ ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യി​ൽ നി​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ നി​ല​വി​ലെ ക​രാ​ർ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.

പ്ര​തി​മാ​സം 80 ല​ക്ഷം രൂ​പ നി​ര​ക്കി​ൽ ഇ​തേ വാ​ട​ക​യി​ൽ ര​ണ്ട് വ​ർ​ഷം കൂ​ടി ക​രാ​ർ തു​ട​രാ​മെ​ന്നാ​ണ് ഡി​ജി​പി ക​ത്തി​ൽ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ക​രാ​ർ പു​തു​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ക​രാ​ർ ഒ​പ്പു​വെ​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ ര​ണ്ട് വ​ർ​ഷം കൂ​ടി ഇ​തേ നി​ര​ക്കി​ൽ സേ​വ​നം തു​ട​രാ​മെ​ന്ന വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ക​രാ​ർ നീ​ട്ടി​യാ​ൽ 2028 സെ​പ്റ്റം​ബ​ർ വ​രെ ഇ​തേ വാ​ട​ക നി​ര​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. നി​ല​വി​ലെ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച് പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നാ​ൽ ഇ​ത്ര​യും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ർ ല​ഭ്യ​മാ​കി​ല്ലെ​ന്നാ​ണ് പൊ​ലി​സ് നി​ഗ​മ​നം. വ​ൻ തു​ക വാ​ട​ക ന​ൽ​കി ഹെ​ലി​കോ​പ്റ്റ​ർ എ​ടു​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags : Helicopter Lease Renewal Chipsan Aviation Police Chief Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up