x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രി​നും ചി​ഹ്ന​ത്തി​നും 'അ​ടി'; ക​മ്മീ​ഷ​ന് മു​ന്നി​ൽ പു​തി​യ വി​ലാ​സം തേ​ടി മ​മ​ത​യും വി​മ​ത​രും

വെബ് ഡെസ്ക്
Published: September 18, 2026 02:39 PM IST | Updated: September 18, 2026 02:43 PM IST

മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ഔ​ദ്യോ​ഗി​ക ചി​ഹ്ന ത​ര്‍​ക്ക​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്നി​ല്‍ പു​തി​യ പേ​രും ചി​ഹ്ന​വും സ​മ​ര്‍​പ്പി​ച്ച് മ​മ​ത​യും വി​മ​ത​രും. ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും നീ​ക്കം.

പി​ള​ർ​പ്പി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​ടെ പേ​രും പൂ​ക്ക​ളും പു​ല്ലും അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും ത​ട​ഞ്ഞു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ബാ​ല​റ്റ് പേ​പ്പ​റി​ൽ​നി​ന്ന് ഇ​വ താ​ൽ​ക്കാ​ലി​ക​മാ​യി നീ​ക്കം​ചെ​യ്യാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ് ഇ​രു​പ​ക്ഷ​വും പു​തി​യ നീ​ക്ക​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ പാ​ർ​ട്ടി അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വെള്ളിയാഴ്ച രാ​വി​ലെ 11ന് ​മു​ൻ​പാ​യി മ​റ്റൊ​രു പേ​രും ചി​ഹ്ന​വും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം മൂ​ന്ന് പേ​രു​ക​ളും ചി​ഹ്ന​ങ്ങ​ളും ക​മ്മീ​ഷ​ന് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​തി​ർ​വി​ഭാ​ഗ​വും ത​ങ്ങ​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ന​ൽ​കി​യ പ​ട്ടി​ക​യി​ൽ​നി​ന്ന് അ​നു​യോ​ജ്യ​മാ​യ ഒ​രു പേ​രും ചി​ഹ്ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

Tags : Mamata Banerjee West Bengal Election Commission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up