x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ന-​മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ ​ഭേ​ദ​ഗ​തി ഒ​ക്‌ടോ​ബ​ർ ഒന്നിനു നി​ല​വി​ല്‍ വ​രും

വെബ്ഡെസ്ക്
Published: September 18, 2026 04:15 AM IST | Updated: September 18, 2026 04:15 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​​​​ഡ​​​​​ല്‍​ഹി: ജ​​​​​ന​​​​​ന-​​​​​മ​​​​​ര​​​​​ണ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ ഒ​​​ന്നി​​​ന് പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​മെ​​​​​ന്ന് ര​​​​​ജി​​​​​സ്ട്രാ​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ മൃ​​​​​ത്യു​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ര്‍ നാ​​​​​രാ​​​​​യ​​​​​ണ്‍.

പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​ന്‍റെ ഇ​​​​​രുസ​​​​​ഭ​​​​​ക​​​​​ളും പാ​​​​​സാ​​​​​ക്കി​​​​​യ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫ് ബ​​​​​ര്‍​ത്ത്‌​​​​​സ് ആ​​​​​ന്‍​ഡ് ഡെ​​​​​ത്ത്‌​​​​​സ് (ഭേ​​​​​ദ​​​​​ഗ​​​​​തി) ബി​​​​​ല്ലി​​​​​നു ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. ജ​​​​​ന​​​​​ന-​​​​​മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ കൃ​​​​​ത്യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തു പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് ഈ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി.

പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം, ഒ​​​​​ന്നുമു​​​​​ത​​​​​ല്‍ ര​​​​​ണ്ടു വ​​​​​ര്‍​ഷം വ​​​​​രെ വൈ​​​​​കി​​​​​യു​​​​​ള്ള ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന് ജി​​​​​ല്ലാ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ്, സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ല്‍ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ര​​​​​ണ്ടു വ​​​​​ര്‍​ഷ​​​​​ത്തി​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​നു ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ജു​​​​​ഡീ​​​​​ഷ്യ​​​​​ല്‍ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ് നി​​​​​ര്‍​ബ​​​​​ന്ധ​​​​​മാ​​​​​ക്കി.

Tags : Amendment Registration Births Deaths Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up