x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ന​ഷ്‌ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കാ​ൻ അ​ഞ്ചം​ഗ വി​ദ​ഗ്ധ സ​മി​തി

വെബ്ഡെസ്ക്
Published: September 18, 2026 04:19 AM IST | Updated: September 18, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്കും പ​​​രി​​​ക്കേ​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​ര്‍​ഹ​​​മാ​​​യ ന​​​ഷ്‌ടപ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ന്‍ ഇ​​​നി മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം വ​​​രെ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട. ന​​​ഷ്‌ടപ​​​രി​​​ഹാ​​​രം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും മാ​​​ര്‍​ഗ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ഫ് വാ​​​ര്‍​ഡ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു.

സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി മെം​​​ബര്‍ സെ​​​ക്ര​​​ട്ട​​​റി, ലാ​​​ന്‍​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ര്‍, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍, കൃ​​​ഷിവ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്നി​​​വ​​​ര്‍ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​മ്പോ​​​ള്‍ ന​​​ഷ്‌ടപ​​​രി​​​ഹാ​​​ര​​​ത്തെ​​​ച്ചൊ​​​ല്ലി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും ത​​​ര്‍​ക്ക​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കു​​​ന്ന​​​തും, സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍ വൈ​​​കു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ കൃ​​​ത്യ​​​മാ​​​യ മാ​​​ര്‍​ഗ​​​രേ​​​ഖ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു സ​​​ഹാ​​​യി​​​ക്കും. നേ​​​ര​​​ത്തേ ഓ​​​രോ സം​​​ഭ​​​വ​​​ത്തി​​​ലും ന​​​ഷ്‌ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കാ​​​ന്‍ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

മാ​​​ധ്യ​​​മ​​​ശ്ര​​​ദ്ധ ല​​​ഭി​​​ക്കാ​​​ത്ത കേ​​​സു​​​ക​​​ളി​​​ല്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളോ​​​ളം ന​​​ഷ്‌ട​​​പ​​​രി​​​ഹാ​​​രം വൈ​​​കു​​​ന്ന​​​തും പ​​​തി​​​വാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വം ന​​​ട​​​ന്ന​​​തു റ​​​വ​​​ന്യു ഭൂ​​​മി​​​യി​​​ലാ​​​ണോ വ​​​ന​​​ഭൂ​​​മി​​​യി​​​ലാ​​​ണോ എ​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി വ​​​നം-​​​റ​​​വ​​​ന്യു വ​​​കു​​​പ്പു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ണ്ടാ​​​കു​​​ന്ന സാ​​​ങ്കേ​​​തി​​​ക, നി​​​യ​​​മ ത​​​ര്‍​ക്ക​​​ങ്ങ​​​ള്‍ ന​​​ഷ്‌ടപ​​​രി​​​ഹാ​​​രം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ല്‍ വ​​​ലി​​​യ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​നും കാ​​​ര​​​ണ​​​മാ​​​കാ​​​റു​​​ണ്ട്.

Tags : WildlifeAttack FiveMember ExpertCommittee Determine Compensation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up