കൊച്ചി: 37-ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടകമേളയ്ക്ക് ഇന്നു പാലാരിവട്ടം പിഒസിയിൽ തുടക്കം. 27 വരെ വൈകുന്നേരം ആറിനാണു നാടകാവതരണം. ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി പി.സി. വിഷ്ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിക്കും. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയാകും. തുടർന്നു നാടകം.
കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന മേളയിൽ ഇക്കുറി പത്തു നാടകങ്ങൾ അരങ്ങിലെത്തുമെന്ന് സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ അറിയിച്ചു. 27ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും. തുടർന്ന് പ്രദർശന നാടകം.
പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ: 8281054656, 9446024490.
പത്തു നാടകങ്ങൾ
18ന് - അക്ഷയമന്ത്രം (കൊച്ചിൻ മിഡാക്ക്)
19ന് - ഒരു സുന്ദര ദിവസം (മലയാള നാടകവേദി)
20ന് - ഞാൻ അപ്രസക്തൻ (അന്പലപ്പുഴ സാരഥി)
21ന് - ഭൂട്ടാനി (തിരുവനന്തപുരം സംസ്കൃതി)
22ന് - ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ (കാളിദാസ കലാകേന്ദ്രം)
23ന് - തിര (ചങ്ങനാശേരി അണിയറ)
24ന് - കൂട് (ഗാന്ധിഭവൻ തിയറ്റർ ഇന്ത്യ)
25ന് - ചാപ്ലിൻ കുഞ്ഞൂട്ടൻ (കായംകുളം പീപ്പിൾസ് തിയറ്റർ)
26ന് - ശ്വാസം (കോഴിക്കോട് സങ്കീർത്തന)
27ന് - നീതിയുടെ കാവൽക്കാരൻ (സെന്റ് ജോസഫ് കമ്യൂണിക്കേഷൻ)
Tags : KCBC DramaFestival Professional Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash