പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: അണ് എയ്ഡഡ് സ്കൂള്‍ മേഖലയിലെ സമകാലിക വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിക്കുന്ന ‘ശിക്ഷാ സംവാദ് 2026’21,22 തീയതികളില്‍ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടക്കും.
ദേശീയസെമിനാര്‍ 21ന് രാവിലെ പത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും സംസ്ഥാന സമ്മേളനം 22ന് രാവിലെ പത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
അണ് എയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠവുമായി ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിനുപുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അണ് എയ്ഡഡ് സ്കൂള്‍ സംഘടനാനേതാക്കള്‍, മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകളും ആശയവിനിമയങ്ങളും സെമിനാറിന്റെ ഭാഗമായി നടക്കും.
Tags : NationalSeminar UnaidedSchools ShikshaSamvad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash