x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരു സ്‌ഫോടനക്കേസ്: നടപടികൾ പൂർത്തിയാക്കാൻ നിർദേശം

വെബ്ഡെസ്ക്
Published: September 18, 2026 02:39 AM IST | Updated: September 18, 2026 02:39 AM IST

സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന​ക്കേ​സി​ൽ ഒ​രുവ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം.

കേ​സി​ലെ വാ​ദ​വും സാ​ക്ഷിവി​സ്താ​ര​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും വി​ചാ​ര​ണക്കോട​തി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ കേ​സി​ലെ വി​ചാ​ര​ണത്ത ട​വു​കാ​ര​നാ​യ അ​ബ്‌​ദു​ൾ നാ​സ​ർ മ​ദ​നി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച​ത്.

പതിനാറ് വ​ർ​ഷ​ത്തെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് കോ​ട​തി മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​ത് കേ​സി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​കാ​ൻ വീ​ണ്ടും കാ​ല​താ​മ​സം സൃ​ഷ്‌​ടി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ദ​നി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags : Bengaluru BlastCase Proceedings Complete SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up