District News
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. സുരക്ഷിതവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പൂര്‍ണ്ണ സജ്ജമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 13 നിയമസഭ മണ്ഡലങ്ങളിലായി (വടകര മുതല്‍ തിരുവമ്പാടി വരെ) ആകെ 26,57,478 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍: 13,59,102, പുരുഷ വോട്ടര്‍മാര്‍: 12,98,343, ട്രാന്സ്ജന്ഡര്: 33, പ്രവാസി വോട്ടര്‍മാര്‍: 57,679, കന്നി വോട്ടര്‍മാര്‍ (1819 വയസ്സ്): 56,127 എന്നിങ്ങനെയാണ് കണക്ക്. ജില്ലില്‍ ആകെ 2,837 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്.
ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും തെരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി മാത്രമായിരിക്കണം. ജില്ലയില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിചിട്ടുണ്ട്. ലൈസന്‍സുള്ള ആയുധങ്ങള്‍ നിശ്ചിത പോലീസ് സ്റ്റേഷനുകളില്‍ ഉടന്‍ ഹാജരാക്കണം.
സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍, ഉദ്ഘാടനങ്ങള്‍, വോട്ടര്‍മാരെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്ട്ടിഫിക്കേഷന് (എം.സി.എം.സി) നിര്‍ബന്ധമാണ്. ഇതിനായി എം.സി.എം.സി ടീമും മീഡിയ സെല്ലും സജ്ജമാണ്.
മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടുചെയ്യാനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ളവര്‍, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് 'ഫോം 12ഡി' സമര്‍പ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളില്‍ ബി.എല്‍.ഒ മുഖേന അപേക്ഷ നല്‍കണം.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ സി വിജില്‍ ആപ് ഉപയോഗിക്കാം. ഇതിലൂടെ ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയങ്ങള്‍ക്കായി 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
ഇവിഎമ്മുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 3550 ബാലറ്റ് യൂണിറ്റും, 3550 കണ്ട്രോള് യൂണിറ്റും 3830 വിവിപാറ്റുകളും സജ്ജമാണ്. വാര്‍ത്താസമ്മേളനത്തില്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ എസ്. ഗൗതം രാജ്, എഡിഎം സി. മുഹമ്മദ് റഫീഖ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി. മനോജന് എന്നിവര്‍ പങ്കെടുത്തു.
National
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആറു ദിവസം ലോക്സഭ സ്തംഭിപ്പിച്ചശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് സഭാ നടപടികളോട് പ്രതിപക്ഷം സഹകരിച്ചു.
സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയതോടെ സഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞു നടന്ന ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുത്തു.
കോണ്‍ഗ്രസിനുവേണ്ടി ശശി തരൂരാണ് ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി അഭിഷേക് ബാനര്‍ജിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഇന്നു സംസാരിക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തത വരുത്തിയിട്ടില്ല.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് മറുപടി നല്‍കും. സഭാനടപടികളില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണു സമ്മേളനത്തോടു സഹകരിക്കാമെന്ന പൊതുനിലപാട് പ്രതിപക്ഷം സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭ ബഹിഷ്കരിച്ചു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം തുടരുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണു കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി പറഞ്ഞതെന്നും സോണിയാ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും അപമാനിക്കാൻ മന്ത്രിമാർ തന്നെ രംഗത്തിറങ്ങുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതിനിടെ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലേക്കു മുദ്രാവാക്യം വിളികളുമായി ചെന്നു. ഭരണപക്ഷാംഗങ്ങളും പ്ലക്കാർഡുകളുമായി എഴുന്നേറ്റു. ഇതിനിടെ പി. രാജീവടക്കമുള്ള മന്ത്രിമാർ പ്രതിപക്ഷ നേതാവിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
മന്ത്രി എം.ബി. രാജേഷായിരുന്നു വി.ഡി. സതീശനെതിരേ ആദ്യം വിമർശനമുന്നയിച്ചത്. പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കഴിഞ്ഞ ദിവസം സ്പീക്കറെ ബാനർ കൊണ്ടു മറച്ചു പ്രതിപക്ഷം അന്ധനാക്കുകയായിരുന്നു. ഒരംഗം സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറി. നേരത്തേ ഈ അംഗം ഹൈ ജംപിനു പോയിരുന്നെങ്കിൽ ആ മേഖലയിൽ വലിയ നിലയിൽ എത്തുമായിരുന്നെന്നും ഇരട്ടത്താപ്പിന്റെ നേതാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനു സമനില തെറ്റിയെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ വിമർശനം. സതീശൻ ബിജെപിയുടെ നാവായി മാറുന്നു. ഞാൻ ഞാൻ ഞാൻ എന്ന ഒറ്റ വികാരം മാത്രമാണു പ്രതിപക്ഷ നേതാവിനുള്ളത്. മറ്റാരെയും അംഗീകരിക്കാൻ അദ്ദേഹം തയാറല്ലെന്നും രാജീവ് പറഞ്ഞു.
ഇതിനിടെ മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തി. നേരത്തേ സെക്രട്ടേറിയറ്റിനു മുന്നിലെ യോഗത്തിൽ തനിക്കെതിരേ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തനിക്കെതിരേ തരംതാണ പ്രയോഗം നടത്തിയിട്ടും ഒരു മന്ത്രിപോലും പ്രതിപക്ഷ നേതാവിനെതിരേ മോശം പദപ്രയോഗം നടത്തിയില്ല. അതാണു ഭരണപക്ഷത്തുള്ളവരുടെ അന്തസ്. കഴിഞ്ഞ ദിവസം സ്പീക്കറെ ആക്രമിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണു ഗൂഢാലോചന നടന്നതെന്നും കനഗോലുവിന്റെ ഉപദേശം കേട്ടിട്ടാണോ പ്രതിപക്ഷ നേതാവ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ അപലപിച്ച് പ്രമേയം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം അക്രമം കാട്ടിയതിനെ അപലപിച്ചു മന്ത്രി എം.ബി. രാജേഷ് സഭയിൽ പ്രമേയം അവതരിപ്പിച്ചു. ചൊവ്വാഴ്ച നിയമസഭയിലുണ്ടായത് സമീപകാലത്തെങ്ങുമില്ലാത്ത അക്രമങ്ങളാണെന്നും രണ്ട് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ വേദിയിലേക്ക് ചാടിക്കയറി യെന്നും മറ്റ് നിരവധി അംഗങ്ങൾ ഡയസിലേക്ക് കയറാൻ ശ്രമിച്ചെന്നും അക്രമാസക്തരായ പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചെന്നും രാജേഷ് പറഞ്ഞു. സഭയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു.
സ്പീക്കറുടെ മുഖം മറച്ച് ബാനറുയർത്തി. ചട്ടവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് പ്രതിപക്ഷത്തിന്റേത്. സഭയുടെ അന്തസിന് കളങ്കമായ പ്രതിപക്ഷ അക്രമങ്ങളെ സഭ അപലപിക്കുന്നതായും മന്ത്രി പറഞ്ഞു.
തിരിച്ചടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: തനിക്കെതിരേയുള്ള മന്ത്രിമാരുടെ വിമർശനത്തിന് അതേ രീതിയിൽ തന്നെ തിരിച്ചടിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭയിലെ കംപ്യൂട്ടർ അടിച്ചുപൊട്ടിച്ചതും കസേര എടുത്തെറിഞ്ഞതും ആരാണെന്നു ജനങ്ങൾ കണ്ടതാണെന്നും ബിജെപിയെ സുഖിപ്പിക്കാൻ ഇരട്ടത്താപ്പു ഭരണം നടത്തുന്നതാരാണെന്നു ജനങ്ങൾക്കു മനസിലായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
വംശഹത്യക്കു നേതൃത്വം നൽകിയ അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച് അദ്ദേഹം തന്റെ ആത്മാർഥ സുഹൃത്താണെന്നു പറഞ്ഞത് എം.ബി.രാജേഷാണെന്നും സതീശൻ പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രതിപക്ഷ നേതാവ് വണങ്ങിനിന്നുവെന്ന മന്ത്രി രാജേഷിന്റെ പരാമർശത്തിനോടുള്ള മറുപടിയായാണു അനുരാഗ് ഠാക്കൂറിന്റെ പേര് പ്രതിപക്ഷ നേതാവ് സഭയിൽ പരാമർശിച്ചത്.
വാച്ച് ആൻഡ് വാർഡിനെതല്ലിയെന്നതു ശരിതന്നെ:സ്പീക്കർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയിൽ ബഹളത്തിനിടെ ഒരു പ്രതിപക്ഷാംഗം വാച്ച് ആൻഡ് വാർഡിനെ ബാനർ കെട്ടിയ കന്പുകൊണ്ടു തല്ലിയെന്നതു ശരിതന്നെയാണെന്നു സ്പീക്കർ എ.എൻ. ഷംസീർ. ആ അംഗത്തിന്റെ പേരു പറയുന്നില്ലെന്നും പറഞ്ഞാൽ അദ്ദേഹത്തിനു ബഹുമാനക്കുറവുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു.
എന്നാൽ പറയേണ്ടി വന്നാൽ താനതു പറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു സ്പീക്കർ.
Kerala
തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും ശ്രമിച്ചു.
അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇവരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. സഭാനടപടികൾ താത്കാലികമായി നിർത്തിവച്ച സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുപോയി.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്ലക്കാർഡും ബാനറും ഉയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിക്കുന്നത്.
National
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുന്‍പായി അവസാനിക്കുന്ന ബജറ്റ് സമ്മേളനം രാഷ്ട്രീയകാരണങ്ങളാലും വിവാദ ബില്ലുകളാലും പ്രക്ഷുബ്ധമാകും. തുടക്കത്തിലെ ബഹളത്തിനു ശേഷം തടസമില്ലാതെ പ്രവർത്തിച്ച ശൈത്യകാല സമ്മേളനത്തിൽനിന്നു വ്യത്യസ്തമാകും അടുത്ത സമ്മേളനം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലാകും സമ്മേളനത്തെ ശ്രദ്ധേയമാക്കുക. 39 എംപിമാരുടെ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയിലുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാന ആഴ്ചയിൽ പാർലമെന്റിൽ കൊണ്ടുവരാനാണു കേന്ദ്രനീക്കം. ബില്ലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായി എതിർക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ റെഗുലേറ്ററി ഏജൻസികളെ സംയോജിപ്പിക്കാനെന്ന പേരിലുള്ള വികസിത് ഭാരത് ശിക്ഷാ അധിഷ്സ്താൻ ബിൽ 2025, ഓഹരി വിപണികളെ നിയന്ത്രിക്കുന്ന മൂന്നു നിയമങ്ങൾക്കു പകരമായുള്ള സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ 2025, കേർപറേറ്റ് കന്പനികൾക്കായുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) ഭേദഗതി ബിൽ 2025 തുടങ്ങിയ സുപ്രധാന ബില്ലുകൾ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.