x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി


Published: March 17, 2026 07:36 AM IST | Updated: March 17, 2026 07:36 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് അ​റി​യി​ച്ചു. സു​ര​ക്ഷി​ത​വും കു​റ്റ​മ​റ്റ​തു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം പൂ​ര്‍​ണ്ണ സ​ജ്ജ​മാ​ണെ​ന്നും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി (വ​ട​ക​ര മു​ത​ല്‍ തി​രു​വ​മ്പാ​ടി വ​രെ) ആ​കെ 26,57,478 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍: 13,59,102, പു​രു​ഷ വോ​ട്ട​ര്‍​മാ​ര്‍: 12,98,343, ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍: 33, പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍: 57,679, ക​ന്നി വോ​ട്ട​ര്‍​മാ​ര്‍ (1819 വ​യ​സ്സ്): 56,127 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ജി​ല്ലി​ല്‍ ആ​കെ 2,837 വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.

ഒ​രു സ്ഥാ​നാ​ര്‍​ത്ഥി​ക്ക് ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 40 ല​ക്ഷം രൂ​പ​യാ​ണ്. 10,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ്ര​ത്യേ​കം ആ​രം​ഭി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണം. ജി​ല്ല​യി​ല്‍ 144-ാം വ​കു​പ്പ് പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ചി​ട്ടു​ണ്ട്. ലൈ​സ​ന്‍​സു​ള്ള ആ​യു​ധ​ങ്ങ​ള്‍ നി​ശ്ചി​ത പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ട​ന്‍ ഹാ​ജ​രാ​ക്ക​ണം.

സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ള്‍, ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍, വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ എ​ന്നി​വ പാ​ടി​ല്ല. ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ള്‍​ക്ക് മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് ആ​ന്‍​ഡ് മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ (എം.​സി.​എം.​സി) നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​തി​നാ​യി എം.​സി.​എം.​സി ടീ​മും മീ​ഡി​യ സെ​ല്ലും സ​ജ്ജ​മാ​ണ്.

മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വോ​ട്ടു​ചെ​യ്യാ​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 85 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, 40 ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്ക് 'ഫോം 12​ഡി' സ​മ​ര്‍​പ്പി​ച്ച് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ബി.​എ​ല്‍.​ഒ മു​ഖേ​ന അ​പേ​ക്ഷ ന​ല്‍​ക​ണം.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​ന്‍ സി ​വി​ജി​ല്‍ ആ​പ് ഉ​പ​യോ​ഗി​ക്കാം. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ശ​യ​ങ്ങ​ള്‍​ക്കാ​യി 1950 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ 24 മ​ണി​ക്കൂ​റും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
ഇ​വി​എ​മ്മു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. 3550 ബാ​ല​റ്റ് യൂ​ണി​റ്റും, 3550 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 3830 വി​വി​പാ​റ്റു​ക​ളും സ​ജ്ജ​മാ​ണ്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ്, സ​ബ് ക​ള​ക്ട​ര്‍ എ​സ്. ഗൗ​തം രാ​ജ്, എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​പി. മ​നോ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Election proceedings

Recent News

Corehub Up