Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complete

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി: കേരളത്തിൽ 98% പൂർത്തിയായി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​സ്റ്റ​​​​ഡി മ​​​​ർ​​​​ദ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി കേ​​​​ര​​​​ള​​​​ത്തി​​​​ലെ 98 ശ​​​​ത​​​​മാ​​​​നം സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യെ​​​​ന്ന് സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​ന​​​​ൽ​​​​കു​​​​ന്ന മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​മാ​​​​യ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 21ലെ ​​​​ജീ​​​​വ​​​​നു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സു​​​​പ്രീം​​​കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച നി​​​​ർ​​​​ണാ​​​​യ​​​​ക വി​​​​ധി സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​കെ​​​​യു​​​​ള്ള 556 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 548 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​ സ​​​​ർ​​​​ക്കാ​​​​ർ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​നാ​​​​ണ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്.

പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നും പു​​​​റ​​​​ത്തു​​​​ ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ക​​​​വാ​​​​ട​​​​ങ്ങ​​​​ൾ, ലോ​​​​ക്ക​​​​പ്പു​​​​ക​​​​ൾ, ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ൾ, റി​​​​സ​​​​പ്ഷ​​​​നു​​​​ക​​​​ൾ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മു​​​​റി​​​​ക​​​​ൾ, ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ൾ, ഡ്യൂ​​​​ട്ടി ഓ​​​​ഫിസ​​​​റു​​​​ടെ മു​​​​റി, പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ന്‍റെ പി​​​​ൻ​​​​ഭാ​​​​ഗം എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രം​​​​വീ​​​​ർ സിം​​​​ഗ് സെ​​​​യ്നി വേ​​​​ഴ്സ​​​​സ് ബ​​​​ൽ​​​​ജീ​​​​ത് സിം​​​​ഗ് കേ​​​​സി​​​​ൽ 2020ൽ ​​​​സു​​​​പ്രീം​​​കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച നി​​​ർ​​​ണാ​​​യ​​​ക വി​​​ധി.

എ​​​​ട്ട് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ ഇ​​​​തു​​​​വ​​​​രെ സ്ഥാ​​​​പി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്നും ഇ​​​​തി​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​നു​​​​മ​​​​തി കാ​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

548 പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി ഒ​​​​രു പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ 12 സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ വീ​​​​തം 6576 കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​പ്ര​​​​കാ​​​​രം അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മ​​​​ല്ലാ​​​​ത്ത കാ​​​​മ​​​​റ​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​സ് ക​​​ഴി​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ സു​​​​പ്രീം​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ പ​​​​രി​​​​ഗ​​​​ണ​​​​ന​​​യ്​​​​ക്കെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ സി​​​​സി​​​​ടി​​​​വി സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും കേ​​​​ര​​​​ള മോ​​​​ഡ​​​​ലി​​​​ൽ​​​നി​​​​ന്ന് മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്തു​​​​കൊ​​​​ണ്ട് പ​​​​ഠി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു ചോ​​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Kerala

കേരള കോണ്‍ഗ്രസ്- എമ്മിന് സമ്പൂർണ തോ​ൽ​വി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ സം​പൂ​ജ്യ​രാ​യി. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി ഉ​ള്‍പ്പെ​ടെ ഉ​ള്‍പ്പെ​ടെ 12 സീ​റ്റി​ലും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ 12 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ച് അ​ഞ്ചു സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച മാ​ണി ഗ്രൂ​പ്പി​നാ​ണ് ഇ​ത്ത​വ​ണ ദ​യ​നീ​യ പ​രാ​ജ​യം ഏ​ല്‍ക്കേ​ണ്ടി വ​ന്ന​ത്.​

ഏ​ക മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫി​ലെ റോ​യി കെ. ​പൗ​ലോ​സി​നോ​ട് 23,822 വോ​ട്ടി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.അ​വ​സാ​ന ലാ​പ്പി​ലെ​ങ്കി​ലും പാ​ലാ​യി​ല്‍ ജോ​സ് കെ.​മാ​ണി ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മാ​ണി സി ​കാ​പ്പ​നോ​ട് 2991 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍.​ജ​യ​രാ​ജ് ഉ​റ​പ്പാ​യും വി​ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ് ക​ണ​ക്കു​കൂ​ട്ട​ല്‍. പൂ​ഞ്ഞാ​റി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് സി​റ്റിം​ഗ് എം​എ​ല്‍എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലും ജോ​ബ് മൈ​ക്കി​ളും നേ​രി​ട്ട​ത്.

റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ​നും തോ​ല്‍വി ഏ​റ്റു​വാ​ങ്ങി. കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​മ​ത്സ​രി​ച്ച തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, പി​റ​വം, പെ​രു​മ്പാ​വൂ​ര്‍, ചാ​ല​ക്കു​ടി, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

Kerala

അഞ്ചു ജില്ലകളിൽ സമ്പൂർണ വിജയം നേടും: വി.ഡി. സതീശൻ

ആ​​​ലു​​​വ: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് സ​​​മ്പൂ​​​ർ​​​ണ വി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഈ ​​​അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളാ​​​കും യു​​​ഡി​​​എ​​​ഫി​​​ന് സം​​​സ്ഥാ​​​ന​​​ത്തു മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​ന്ന​​​ത് . 43 സീ​​​റ്റു​​​ക​​​ൾ ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

മി​​​ക​​​ച്ച വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​കൂ​​​ടി ആ​​​ളു​​​ക​​​ൾ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ വോ​​​ട്ടിം​​​ഗ് ഇ​​​തി​​​നും മു​​​ക​​​ളി​​​ലാ​​​കു​​​മാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച ടീം​​​വ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത്.

35 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ താ​​​ൻ ക​​​ണ്ട ഏ​​​റ്റ​​​വും മി​​​ക​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഏ​​​കോ​​​പ​​​ന​​​വു​​​മാ​​​ണ് ഇ​​​ക്കു​​​റി​​​യു​​​ണ്ടാ​​​യ​​​ത്. യു​​​ഡി​​​എ​​​ഫി​​​ൽ​​​നി​​​ന്ന് അ​​​ക​​​ന്നു​​​പോ​​​യ​​​വ​​​ർ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ചു​​​വ​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ഖം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണ​​​ബോ​​​ർ​​​ഡു​​​ക​​​ൾ തെ​​​രു​​​വോ​​​ര​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ച്ച​​​ത് യു​​​ഡി​​​എ​​​ഫി​​​ന് ഗു​​​ണ​​​മാ​​​യെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

അ​​​മി​​​ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ ന​​​ട​​​ത്തി എ​​​ന്ന ബോ​​​ധ്യം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​ലു​​​വ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Sports

ഐ​​പി​​എ​​ല്‍ 2026 മ​​ത്സ​​ര​​ക്ര​​മം പൂ​​ര്‍​ണമാ​​യി

മും​​ബൈ: നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ പൂ​​ര്‍​ണ മ​​ത്സ​​ര​​ക്ര​​മം ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു.

ഈ ​​മാ​​സം 11ന് ​​ഏ​​പ്രി​​ല്‍ 12വ​​രെ​​യു​​ള്ള ആ​​ദ്യ 20 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്‌​​സ്ച​​ര്‍ പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നു. ഇ​​ന്ന​​ലെ​​യാ​​ണ് സീ​​സ​​ണി​​ലെ ഫി​​ക്‌​​സ്ച​​ര്‍ ബി​​സി​​സി​​ഐ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

ശേ​​ഷി​​ച്ച 50 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്‌​​സ്ച​​ര്‍ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി. 19-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ 12 വേ​​ദി​​ക​​ളാ​​ണു​​ള്ള​​ത്.

മേ​​യ് 24ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് x രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്, രാ​​ത്രി 7.30ന് ​​കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് x ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് പോ​​രാ​​ട്ട​​ങ്ങ​​ളോ​​ടെ 2026 സീ​​സ​​ണി​​ലെ ലീ​​ഗ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​കും.

Sports

ആ​​ര്‍​സി​​ബി വിൽപ്പന പൂർത്തിയായി

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഫ്രാ​​ഞ്ചൈ​​സി കൈ​​മാ​​റ്റ​​ത്തി​​ലൂ​​ടെ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ല്‍​പ്പ​​ന ന​​ട​​ന്നു. 2025 ഐ​​പി​​എ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ആ​​ര്‍​സി​​ബി​​യെ 1.78 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​ണ് (ഏ​​ക​​ദേ​​ശം 16,711 കോ​​ടി രൂ​​പ) വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ​​ത്.

ഇ​​തോ​​ടെ ആ​​ര്‍​സി​​ബി​​യി​​ല്‍ യു​​ണൈ​​റ്റ​​ഡ് സ്പി​​രി​​റ്റ്‌​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ (യു​​എ​​സ്എ​​ല്‍) കാ​​ലം ക​​ഴി​​ഞ്ഞു. ഓ​​ള്‍ കാ​​ഷ് ഡീ​​ലി​​ലൂ​​ടെ​​യാ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മി​​നെ ആ​​ദി​​ത്യ ബി​​ര്‍​ല, ബി​​എ​​ക്‌​​സ്പി​​ഇ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2021ല്‍ ​​ഐ​​പി​​എ​​ല്ലി​​ല്‍ ല​​ക്‌​​നോ, അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കാ​​യി ബി​​സി​​സി​​ഐ നേ​​ടി​​യ​​ത് 12,715 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. അ​​തി​​ലും ഉ​​യ​​ര്‍​ന്ന തു​​ക​​യ്ക്കാ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ ഡീ​​ല്‍.

പ​​ണം മു​​ട​​ക്കി​​യ​​ത് ഇ​​വ​​ര്‍

ആ​​ദി​​ത്യ ബി​​ര്‍​ല, ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ, ബോ​​ള്‍​ട്ട് വെ​​ഞ്ചേ​​ഴ്‌​​സ്, ബ്ലാ​​ക്‌​​സ്റ്റോ​​ണ്‍​സ് പ്രൈ​​വ​​റ്റ് ഇ​​ക്വി​​റ്റി സ്ട്രാ​​റ്റ​​‍​ജീ​​സ് (ബി​​എ​​ക്‌​​സ്പി​​ഇ) എ​​ന്നി​​വ​​രു​​ടെ ക​​ണ്‍​സോ​​ര്‍​ഷ്യ​​മാ​​ണ് റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ ടെ​​ക് വ്യ​വ​സാ​യി​യാ​യ ക​​ല്‍ സോ​​മാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​മേ​​രി​​ക്ക​​ന്‍ ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ പി​​ന്നാ​​ലെ ബു​​ധ​​നാ​​ഴ്ച അ​​ര്‍​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​യി​​രു​​ന്നു റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ കൈ​​മാ​​റ്റം പു​​റ​​ത്തു​​വ​​ന്ന​​ത്.

ഏ​​ക​​ദേ​​ശം 15,300 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ കൈ​​മാ​​റ്റം. റോ​​യ​​ല്‍​സി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ആ​​ര്‍​സി​​ബി​​യു​​ടെ വ്യാ​​പാ​​രം ന​​ട​​ന്ന​​ത്.

റോ​​ബ് വാ​​ള്‍​ട്ട​​ണ്‍ (വാ​​ള്‍​മാ​​ര്‍​ട്ട് കു​​ടും​​ബം), ഷീ​​ല ഫോ​​ര്‍​ഡ് ഹാം​​പ് (ഫോ​​ര്‍​ഡ് കു​​ടും​​ബം) എ​​ന്നി​​വ​​രാ​​ണ് ക​​ല്‍ സോ​​മാ​​നി​​യു​​ടെ ക​​ര്‍​സോ​​ര്‍​ഷ്യ​​ത്തി​​ലെ പ്ര​​മു​​ഖ​​ര്‍.

Kerala

പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി, 1269; അ​ന്തി​മ ചി​ത്രം വ്യാ​ഴാ​ഴ്ച തെ​ളി​യും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. ഇ​തു​വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 1269 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന്തി​മ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഇ​തി​ൽ നേ​രി​യ മാ​റ്റ​ത്തിനു സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. 26-ാം തീ​യ​തി​വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. തു​ട​ർ​ന്ന് അ​ന്തി​മ ചി​ത്രം തെ​ളി​യും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ മു​ന്ന​ണി​ക​ൾ​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. ഇ​വ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ.

സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ത്ത​വ​ണ 2.72 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി നി​ർ​ണ​യി​ക്കാ​ൻ വി​ധി​യെ​ഴു​തു​ന്ന​ത്. പ​റ​വൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ വി.​ഡി.​സ​തീ​ശ​ൻ, പാ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി, ഒ​റ്റ​പ്പാ​ല​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മേ​ജ​ർ ര​വി തു​ട​ങ്ങി​യ​വ​ർ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

Kerala

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക; ഇനി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത് നാ​ലു ജി​ല്ല​ക​ളി​ൽ മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ൽ തൊ​​​ടാ​​​തെ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം. മ​​​റ്റു 10 ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ഏ​​​റെ​​​ക്കു​​​റെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​തി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്ക് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൈ​​​മാ​​​റി​​​യ 50 സീ​​​റ്റി​​​ലും ഒ​​​റ്റ​​​പ്പേ​​​രാ​​​ണു​​​ള്ള​​​ത്.

തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​റെ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത കു​​​റ​​​വെ​​​ന്നു സ​​​ർ​​​വേ ഫ​​​ല​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മാ​​​ത്ര​​​മാ​​​ണ് നി​​​ശ്ച​​​യി​​​ച്ച​​​ത്. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും കോ​​​വ​​​ള​​​ത്ത് സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യാ​​​യ എം. ​​​വി​​​ൻ​​​സെ​​​ന്‍റും മാ​​​ത്ര​​​മാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ആ​​​ല​​​പ്പു​​​ഴ ഹ​​​രി​​​പ്പാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും. കോ​​​ട്ട​​​യ​​​ത്ത് സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണ് ഇ​​​ടം നേ​​​ടി​​​യ​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഒ​​​രു സീ​​​റ്റി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​ല്ല.

ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളും ഇ​​​നി​​​യും വേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യി സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ൻ ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്. ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​തും മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന ത​​​ട​​​സ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ജ​​​യം ല​​​ക്ഷ്യ​​​മാ​​​ക്കി പ​​​ല സീ​​​റ്റു​​​ക​​​ളും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി വ​​​ച്ചുമാ​​​റു​​​ന്ന​​​തും കോ​​​ണ്‍​ഗ്ര​​​സ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​റ​​​ൻ​​​മു​​​ള സീ​​​റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നു ന​​​ൽ​​​കി, പ​​​ക​​​രം തി​​​രു​​​വ​​​ല്ല സീ​​​റ്റി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് സ​​​ജീ​​​വ​​​മാ​​​യി ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​തു​​​പോ​​​ലെ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ചി​​​ല സീ​​​റ്റു​​​ക​​​ളും വ​​​ച്ചുമാ​​​റു​​​ന്ന​​​ത് ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ. ജോ​​​സ​​​ഫു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​ര രം​​​ഗ​​​ത്ത് എ​​​ത്തും.

വി.​​​ഡി. സ​​​തീ​​​ശ​​​ൻ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ പു​​​തു​​​യു​​​ഗ യാ​​​ത്ര തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ​​​മാ​​​പി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​നി ഇ​​​ത്ത​​​രം ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ഇ​​​ട​​​യു​​​ള്ളൂവെ​​​ന്നാ​​​ണ് സൂ​​​ച​​​ന. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യും ഇ​​​തി​​​നു ശേ​​​ഷ​​​മേ ത​​​യാ​​​റാ​​​ക്കി കേ​​​ന്ദ്ര സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്കു കൈ​​​മാ​​​റു​​​ക​​​യു​​​ള്ളൂ. പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഉ​​​ണ്ടാ​​​കും. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യാ​​​കും ര​​​ണ്ടാം​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക.

എ​​​ന്നാ​​​ൽ, മ​​​റ്റ് 10 ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും 90 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ല​​​യി​​​ട​​​ത്തും ഒ​​​രാ​​​ൾ വീ​​​ത​​​മാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. അ​​​ഞ്ചു വ​​​നി​​​ത​​​ക​​​ളും കോ​​​ണ്‍​ഗ്ര​​​സ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​തു​​​വ​​​രെ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നാ​​​ല് സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളും പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് വി​​​വ​​​രം.

Sports

സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി

മും​​ബൈ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ട് പ​​ട്ടി​​ക പൂ​​ര്‍​ത്തി​​യാ​​യി. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് മൂ​​ന്നാം ജ​​യ​​ത്തോ​​ടെ പാ​​ക്കി​​സ്ഥാ​​നും സൂ​​പ്പ​​ര്‍ എ​​ട്ട് ടി​​ക്ക​​റ്റ് എ​​ടു​​ത്ത​​തോ​​ടെ​​യാ​​ണി​​ത്. ബി, ​​സി, ഡി ​​ഗ്രൂ​​പ്പു​​ക​​ളി​​ല്‍ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക നേ​​ര​​ത്തേ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു.

ഇ​​വ​​ര്‍ സൂ​​പ്പ​​ര്‍

ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, ഗ്രൂ​​പ്പ് ബി​​യി​​ല്‍​നി​​ന്ന് ശ്രീ​​ല​​ങ്ക, സിം​​ബാ​​ബ്‌​വെ, ​ഗ്രൂ​​പ്പ് സി​​യി​​ല്‍​നി​​ന്ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ഇം​​ഗ്ല​​ണ്ട്, ഗ്രൂ​​പ്പ് ഡി​​യി​​ല്‍​നി​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലേ​​ക്ക് എത്തി​​യ​​ത്.

സിം​​ബാ​​ബ്‌വെ ​​മാ​​ത്രം

സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യാ​​ണ് എ​​ട്ടു ടീ​​മു​​ക​​ളും മ​​ത്സ​​രി​​ക്കു​​ന്ന​​ത്. സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഇ​​ന്ത്യ, സിം​​ബാ​​ബ്‌വെ, ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളും ഗ്രൂ​​പ്പ് ര​​ണ്ടി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളും. റൗ​​ണ്ട് റോ​​ബി​​ന്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗ്രൂ​​പ്പി​​ല്‍ എ​​ല്ലാ ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം ഒ​​രു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടും. ര​​ണ്ട് ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റും.

ഓ​​സ്‌​​ട്രേ​​ലി​​യ, ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ടീ​​മു​​ക​​ള്‍ പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ന്ന് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ ഗ്രൂ​​പ്പ് ഒ​​ന്നി​​ലും പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍ ഗ്രൂ​​പ്പ് ര​​ണ്ടി​​ലും ആ​​യി​​രി​​ക്കു​​മെ​​ന്ന് റാ​​ങ്കിം​​ഗി​​ലൂ​​ടെ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടു. ഈ ​​ടീ​​മു​​ക​​ള​​ല്ലാ​​തെ മ​​റ്റു ടീ​​മു​​ക​​ള്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ പു​​റ​​ത്താ​​കു​​ന്ന ടീ​​മി​​ന്‍റെ സ്ഥാ​​നം അ​​വ​​ര്‍​ക്കു ല​​ഭി​​ക്കും. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ സൂ​​പ്പ​​ര്‍ എ​​ട്ട് കാ​​ണാ​​തെ പു​​റ​​ത്താ​​യ​​പ്പോ​​ള്‍ സിം​​ബാ​​ബ്‌​വെ ​ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​ത്.

NRI

കു​വൈ​റ്റ് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വാ​സി ​സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം ജ​നു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ ന​ട​ക്കും.

മു​സ്‌​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് മാ​സ്റ്റ​ർ ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക​ര എം​പി ഷാ​ഫി പ​റ​മ്പി​ൽ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കെ​എം​സി​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജീ​വ കാ​രു​ണ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക്കു​ള്ള സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ​ബാ​ഫ​ഖി ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും വി​ത​ര​ണ​വും ന​ട​ക്കും.

സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച "സ്പീ​ക് അ​പ്' പ്ര​സം​ഗ മ​ത്സ​രം, വ​നി​താ വിം​ഗ് സം​ഘ​ടി​പ്പി​ച്ച മൈ​ലാ​ഞ്ചി മ​ത്സ​രം എ​ന്നി​വ​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സ​മ്മേ​ള​ന വേ​ദി​യി​ൽ വ​ച്ച് ന​ട​ക്കും.

പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ​ർ​ഥ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി, അ​വ​ർ​ക്ക് കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം, പ​രി​ശീ​ല​നം, പ​ഠ​ന സ​ഹാ​യം എ​ന്നി​വ ന​ൽ​കു​ന്ന "ബ്രെയിൻസ്പയർ' എ​ന്ന പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

സാ​മൂ​ഹ്യ​നീ​തി​യും വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ടു​ന്ന ഈ ​പ​ദ്ധ​തി കെ​എം​സി​സി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന സ്ഥാ​ന​മെ​ടു​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ ഉ​പ​സ​മി​തി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​വൈ​റ്റി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും കു​വൈ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up