x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ഇറക്കുമതി തീരുവ മോദിക്കു കിട്ടിയ പിറന്നാൾ സമ്മാനം: കെ.സി

വെബ്ഡെസ്ക്
Published: September 18, 2026 02:54 AM IST | Updated: September 18, 2026 02:54 AM IST

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

ന്യൂ​ഡ​ൽ​ഹി: നൂ​റു ശ​ത​മാ​നം ഇ​റ​ക്കു​മ​തിത്തീരു​വ ചു​മ​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​സ​ഭ​യു​ടെ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ല​ഭി​ച്ച ജ​ന്മ​ദി​ന സ​മ്മാ​ന​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജസു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച വ​രു​ത്തു​ക​യും ഡാ​റ്റ മു​ഴു​വ​ൻ അ​ടി​യ​റ വ​യ്ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​ണ് യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ല. സ​ർ​ക്കാ​രി​നെ ചോ​ദ്യം ചെ​യ്യു​ന്ന നി​ര​വ​ധി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ വേ​ണ്ടി മാ​ത്രം ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ടു​വ​ച്ച ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ൽ​നി​ന്നു​ള്ള പി​ന്നോ​ട്ടു​പോ​ക്കാ​ണ് യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags : US ImportDuty Modi BirthdayGift KCVenugopal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Congress

Recent News

Corehub Up