x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ വൈ​കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി: ഭേ​ദ​ഗ​തി നി​യ​മം ഒ​ക്ടോ​ബ​ർ 1 മു​ത​ൽ നി​ല​വി​ൽ വ​രും

ഓൺലൈൻ ഡെസ്ക്
Published: September 18, 2026 02:25 AM IST | Updated: September 18, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വൈ​കി ന​ട​ത്തു​ന്ന ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന 'ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫ് ബ​ർ​ത്ത്സ് ആ​ൻ​ഡ് ഡെ​ത്ത്സ് (ഭേ​ദ​ഗ​തി) ആ​ക്ട് 2026' ഒ​ക്ടോ​ബ​ർ 1 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ മൃ​ത്യു​ഞ്ജ​യ് കു​മാ​ർ നാ​രാ​യ​ൺ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ ബി​ല്ലി​ന് ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ജ​ന​ന​മോ മ​ര​ണ​മോ ന​ട​ന്ന് ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ് നി​ർ​ബ​ന്ധ​മാ​ക്കി. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​വും ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ലു​മു​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക് ഡി​സ്ട്രി​ക്റ്റ് മ​ജി​സ്ട്രേ​റ്റ്, സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​ല്ലെ​ങ്കി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണ്. കൃ​ത്യ​ത പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​നു​മ​തി ന​ൽ​കു​ക.

വി​വ​ര​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വ്യാ​ജ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ത​ട​യാ​നു​മാ​ണ് 1969-ലെ ​നി​യ​മ​ത്തി​ൽ (2023-ലെ ​ഭേ​ദ​ഗ​തി​ക്ക് ശേ​ഷം) മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സെ​ക്ഷ​ൻ 13(3) കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​ത്.

വ്യ​ക്തി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഈ ​പു​തി​യ ന​ട​പ​ടി​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : BirthandDeaths Registartion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up