x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ; വീ​ടു​ക​ളി​ൽ ദീ​പ​ങ്ങ​ൾ തെ​ളി​ക്കാ​ൻ ആ​ഹ്വാ​നം

ഓൺലൈൻ ഡെസ്ക്
Published: September 18, 2026 02:31 AM IST | Updated: September 18, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ദീ​ർ​ഘാ​യു​സി​നു​മാ​യി ഗു​വാ​ഹ​ത്തി​യി​ലെ സ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന ന​ട​ത്തി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ. പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള വീ​ടു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ദീ​പ​ങ്ങ​ളോ മെ​ഴു​കു​തി​രി​ക​ളോ തെ​ളി​ക്കാ​ൻ അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

സെ​പ്റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ​യു​ള്ള ഒ​രു മാ​സ​ക്കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 25 വ​ർ​ഷ​ത്തെ പൊ​തു​സേ​വ​ന​ത്തെ മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക ക്ഷേ​മ-​സേ​വ​ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.
അ​സ​മി​ലെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ 'ആ​ശി​ർ​ബാ​ദോ​ർ ബോ​ന്തി' എ​ന്ന പേ​രി​ൽ വീ​ടു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും നാം​ഘ​റു​ക​ളി​ലും സ​ത്ര​ങ്ങ​ളി​ലും സ​ന്ധ്യ​യ്ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം 11 പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കും. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കാ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം 'ഇ​ന്ന​വേ​ഷ​ൻ ച​ല​ഞ്ച്' മ​ത്സ​ര​വും ന​ട​ത്തും.

2047-ഓ​ടെ ഭാ​ര​ത​ത്തെ 'ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്' എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് ല​ഭി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ർ​ത്ഥി​ച്ച​താ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ 7-ന് ​മോ​ദി പൊ​തു​ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Assam HimantaBiswaSarma LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up