x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത് മി​ക​ച്ച പി​ന്തു​ണ; സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്തി സു​രേ​ഷ് ഗോ​പി

വെബ്ഡെസ്ക്
Published: September 18, 2026 03:17 AM IST | Updated: September 18, 2026 03:17 AM IST

സു​​​​രേ​​​​ഷ് ഗോ​​​​പി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ന്നു.

തൃ​​​​ശൂ​​​​ര്‍: സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നെ പു​​​​ക​​​​ഴ്ത്തി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി. വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ല്‍ കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​രി​​​​ല്‍​നി​​​​ന്നു മു​​​​ന്പി​​​​ല്ലാ​​​​ത്ത​​​​വി​​​​ധം സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സു​​​​രേ​​​​ഷ് ഗോ​​​​പി പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു വി​​​​ക​​​​സ​​​​ന​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വേ​​​​ണ്ട​​​​ത്ര പി​​​​ന്തു​​​​ണ​​​​യോ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മോ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷം ഏ​​​​തു വി​​​​ക​​​​സ​​​​ന പ്രോ​​​​ജ​​​​ക്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ​​​​യും വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളെ​​​​യും സ​​​​മീ​​​​പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ചെ​​​​യ്ത മൂ​​​​ന്നു പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​വു​​​​ക​​​​യും ര​​​​ണ്ടെ​​​​ണ്ണ​​​​ത്തി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക ധാ​​​​ര​​​​ണ​​​​യാ​​​​വു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വി​​​​ക​​​​സ​​​​ന​​​​മെ​​​​ത്തി​​​​ക്കാ​​​​ൻ ഒ​​​​രു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക്കോ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​ക്കോ ന​​​​ൽ​​​​കേ​​​​ണ്ട പി​​​​ന്തു​​​​ണ കൃ​​​​ത്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കേ​​​​വ​​​​ലം വി​​​​ക​​​​സ​​​​ന​​​​കാ​​​​ര്യ​​​​ങ്ങ​​​​ൾ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യു​​​​ള്ള എം​​​​പി- സ​​​​ർ​​​​ക്കാ​​​​ർ ബ​​​​ന്ധം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ല​​​​പ്പു​​​​റം രാ​​​​ഷ്‌​​​ട്രീ​​​​യ ഡീ​​​​ലു​​​​ക​​​​ളോ മ​​​​റ്റ് ഉ​​​​ദ്ദേ​​​​ശ്യ​​​​ങ്ങ​​​​ളോ ഇ​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ അ​​​​ദ്ദേ​​​​ഹം വി​​​​ക​​​​സ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു കൃ​​​​ത്യ​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : ExcellentSupport VDSatheesan SureshGopi Praises StateGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up