x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ സ്റ്റൈ​ൽ ബാ​ങ്ക് കൊ​ള്ള; 36 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ക​ട​ന്ന പ്ര​തി​ക​ളെ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്നു പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: November 3, 2026 10:31 AM IST | Updated: November 3, 2026 10:31 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ൽ സി​നി​മാ​രം​ഗ​ങ്ങ​ളെ വെ​ല്ലു​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് വെ​ടി​യു​തി​ർ​ത്ത ശേ​ഷം 36.6 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വും 12.3 ല​ക്ഷം രൂ​പ​യു​മാ​ണ് സം​ഘം ക​വ​ർ​ന്ന​ത്. പ്ര​തി​ക​ളെ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് 17 കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​ണ് വ​ള​ഞ്ഞി​ട്ട് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രു മു​ൻ പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റും ഉ​ൾ​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക​ഴി​ഞ്ഞാ​ണ് ജ​ൽ​ഗാ​വി​ലെ ഭോ​ക്ക​റി​ലു​ള്ള ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ കൊ​ള്ള ന​ട​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ നാ​ലം​ഗ സം​ഘം തോ​ക്കു​ചൂ​ണ്ടി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​യും ക്ലാ​ർ​ക്കി​നെ​യും ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ ഓ​രോ​രു​ത്ത​രെ​യാ​യി ടേ​പ് ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച് ത​റ​യി​ലി​രു​ത്തി. ചെ​റു​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു ജീ​വ​ന​ക്കാ​ര​നു നേ​രെ സം​ഘം വെ​ടി​യു​തി​ർ​ത്തു​വെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്. സ്വ​ർ​ണ​വും പ​ണ​വും ചാ​ക്കി​ലാ​ക്കി ക​വ​ർ​ച്ച​ക്കാ​ർ ബൈ​ക്കു​ക​ളി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കെ​ട്ട​ഴി​ച്ചു പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ പൊ​ലി​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​ങ്ങ​ളി​ൽ പ​ല​വ​ഴി​ക​ളി​ലാ​യി ക​വ​ർ​ച്ച​ക്കാ​രെ പി​ന്തു​ട​ർ​ന്ന നാ​ട്ടു​കാ​രും പൊ​ലി​സും ഇ​ട​വ​ഴി​ക​ളി​ൽ പോ​ലും ത​മ്പ​ടി​ച്ചു. 17 കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​ൻ പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ശ​ങ്ക​ർ ജാ​സ​കും ഉ​ൾ​പ്പെ​ടു​ന്നു. ഇ​യാ​ൾ മ​റ്റൊ​രു ബാ​ങ്ക് ക​വ​ർ​ച്ച​ക്കേ​സി​ൽ ഈ​യി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പി​ടി​യി​ലാ​യ മ​റ്റൊ​രാ​ൾ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യു​മാ​ണ്. ക​വ​ർ​ച്ച​ക്കാ​രി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ സ്വ​ർ​ണ​വും പ​ണ​വും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : BankHeist Police Gold

Recent News

Corehub Up