x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ൻ എ​ണ്ണ​യും വാ​ത​ക​വും; വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്ക​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്ന് യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

വെബ് ഡെസ്ക്
Published: September 18, 2026 03:53 AM IST | Updated: September 18, 2026 03:53 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര. റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യ​രു​ന്നു ക്വാ​ത്ര. ഇ​ന്ധ​ന ദൗ​ർ​ല​ഭ്യം കാ​ര​ണം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്നു​വെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ​യും വാ​ത​ക​വും വാ​ങ്ങു​ന്ന​ത് തു​ട​രു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം വ​രെ തീ​രു​വ ചു​മ​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ൽ യു​എ​സ് പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര​യു​ടെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​യി​ലെ ആ​ളോ​ഹ​രി ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ പ​ത്തി​ലൊ​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​തെ​ന്നും ഇ​ത് ഉ​യ​ർ​ത്താ​നു​ള്ള അ​വ​കാ​ശം ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 140 കോ​ടി ജ​ന​ങ്ങ​ളു​ടെ ഊ​ർ​ജ സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര വ്യ​ക്ത​മാ​ക്കി. അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ 85 ശ​ത​മാ​ന​ത്തി​ല​ധി​ക​വും പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ പ​കു​തി​യോ​ള​വും ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​കു​ന്ന വി​ല​യി​ൽ ത​ട​സ​മി​ല്ലാ​തെ ഊ​ർ​ജം ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​ര​മ​പ്ര​ധാ​ന​മാ​യ ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ക്വാ​ത്ര ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ഗോ​ള​ത​ല​ത്തി​ൽ വി​ത​ര​ണ പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​പ്പോ​ൾ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ വ​ലി​യൊ​രു പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നോ​ട് ചൈ​ന​യും യോ​ജി​ച്ചു. റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ നീ​ക്ക​ത്തെ ത​ള്ളി ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും രം​ഗ​ത്തെ​ത്തി.

Tags : Russian oil and gas Indian Ambassador Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up