പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രിസ്ക്രിപ്ഷൻ അടിസ്ഥാനമാക്കി മാത്രം നൽകേണ്ട മരുന്നുകളുടെ ദുരുപയോഗം തടയാൻ മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി കാമറകൾ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ.
ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ഷെഡ്യൂൾ എച്ച്, എച്ച്1, എക്സ് എന്നീ വിഭാഗങ്ങളിൽപ്പെടുന്ന മരുന്നുകളുടെ വിപണനത്തിൽ കടുത്ത നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്താനാണ് നീക്കം.
ഇതിനായി 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടികൾ ആരംഭിച്ചു.
Tags : CCTV Mandatory MedicalStores Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash